കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ അമ്പരിപ്പിച്ച നീക്കം; 6 സ്ഥാനാര്‍ത്ഥികളെ ഉറപ്പിച്ചു, ഒരു വര്‍ഷം ഇനി ജനങ്ങള്‍ക്കിടയില്‍

Google Oneindia Malayalam News

ലഖ്നൗ: നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപി ഉള്‍പ്പടേയുള്ള കക്ഷികളിലേക്ക് കൂട് മാറിയിട്ടുണ്ടെങ്കിലും സമീപകാലത്ത് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയത് ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാതൊരു സൂചനയും നല്‍കാതെയായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയാണ് ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനം.

യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍യുപി തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഉവൈസി: ഗുണം ലഭിക്കുക ബിജെപിക്കെന്ന് വിലയിരുത്തല്‍

സംസ്ഥാനത്ത് നിന്നുള്ള ബ്രഹ്മിണ്‍ മുഖം കൂടിയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്ത് പാര്‍ട്ടി പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്നെ ചുമതലകള്‍ ഏറ്റെടുത്ത് കൂടുതല്‍ സജീവമായി വന്നതോടെ പ്രവര്‍ത്തകരും അവേശത്തിലാണ്.

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

ഉത്തര്‍പ്രദേശ്

ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടകളില്‍ ഒന്നായിരുന്നു ഉത്തര്‍ പ്രദേശ്. തുടര്‍ച്ചയായ തവണകളില്‍ അവര്‍ അവിടെ ഭരണത്തിലെത്തി. എന്നാല്‍ ഇന്നവിടെ ബിജെപി, എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ക്ക് പിറകിലാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ട് പോലും കേവലം ഏഴ് സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

കോണ്‍ഗ്രസിന്‍റെ പോരാട്ടം

ലോക്സഭാ തിരഞ്ഞെടുപ്പിലും ഫലം മറിച്ചായിരുന്നില്ല. എസ്പി, ബിഎസ്പി ഉള്‍പ്പടേയുള്ള പാര്‍ട്ടികളുമായി മഹാസഖ്യത്തിലേര്‍പ്പെടാനുള്ള നീക്കം പരാജയപ്പെട്ടതോടെ തനിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പോരാട്ടം. ഇതില്‍ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ അമേഠി ഉള്‍പ്പടേയുള്ള എല്ലാ സീറ്റുകളിലും പരാജയപ്പെട്ടു.

പ്രിയങ്ക ഗാന്ധി

എന്നാല്‍ ഈ തിരിച്ചടികളില്‍ നിന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരിച്ച് കൊണ്ട് വരിക എന്ന വലിയ ഉത്തരവാദിത്തമാണ് പ്രിയങ്ക ഗാന്ധിക്ക് മേല്‍ വന്ന് ചേര്‍ന്നിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യം. സംഘടനാപരമായി വലിയ വെല്ലുവിളി കോണ്‍ഗ്രസിന് മുന്നില്‍ ഉണ്ട് എന്നതിനാല്‍ തന്നെ വളരെ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

വിജയ സാധ്യത

ഒരു വശത്ത് കോവിഡ‍് കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച തുറന്ന് കാട്ടുന്ന പ്രവര്‍ത്തി തുടരുന്നതിനൊപ്പമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്കും പ്രിയങ്ക കടക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിനാണ് അവര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

പേര് നിര്‍ദേശിക്കണം

പ്രിയങ്ക ഗാന്ധി അടുത്തിടെ 75 ജില്ലകളുടെ പ്രസിഡന്റുമായി ടെലിഫോൺ വഴി സംസാരിക്കുകയും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന അഞ്ച് സ്ഥാനാർത്ഥികളെങ്കിലും പേര് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നാല് ഡസനിലധികം

ഇതു പ്രകരാം നാല് ഡസനിലധികം സ്ഥാനാർത്ഥികൾക്ക് ഇതിനകം തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ട് പോകാനുള്ള സിഗ്നലുകൾ നൽകിയിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓരോ മണ്ഡലങ്ങളുടേയും അടിസ്ഥാന പ്രശ്നം മനസ്സിലാക്കി ജനങ്ങള്‍ക്കിടിയില്‍ ഇറങ്ങിച്ചെന്ന് അടുത്ത ഒരു വര്‍ഷത്തോളം പ്രവര്‍ത്തിക്കാനുള്ള നിര്‍ദേശവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഉറപ്പിച്ചവര്‍

പ്രതാപ് ഗൗഡില്‍ നിന്നുള്ള ആധാന മിശ്ര മോണ, കുശിനഗർ ജില്ലയിൽ നിന്നുള്ള സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു, സുഹേൽ അൻസാരി, കാൺപൂരിലെ നരേഷ് സൈനി, സഹാറൻപൂരിൽ നിന്നുള്ള ഇമ്രാൻ മസൂദ്, മുസാഫർനഗറിൽ നിന്നുള്ള പങ്കജ് മാലിക് എന്നിവരാണ് റിപ്പോര്‍ട്ട് പ്രകാരം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍.

ഉപതിരഞ്ഞെടുപ്പില്‍

യുപിയിലെ ഏഴ് അസംബ്ലി സീറ്റുകളില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. രണ്ടിടത്ത് രണ്ടാം സ്ഥാനത്ത് എത്തിയ പാര്‍ട്ടിക്ക് പല മണ്ഡലങ്ങളിലും ബിഎസ്പി ഉള്‍പ്പടേയുള്ള പാര്‍ട്ടികളേക്കാള്‍ വോട്ട് പിടിക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു.

ഒരു കോടിയിലധികം വോട്ടുകൾ


കഴിഞ്ഞ മാസം നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി തൃപ്തികരമായ നിലയിലും പ്രകടനം കാഴ്ചവച്ചതായും 250 ലധികം സ്ഥാനാർത്ഥികൾ വിജയിച്ചെന്നുമാണ് പ്രിയങ്ക ഗാന്ധിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംസ്ഥാന കോൺഗ്രസ് നേതാവ് അവകാശപ്പെട്ടത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു കോടിയിലധികം വോട്ടുകൾ നേടിയെന്നും ഇദ്ദേഹം പറഞ്ഞു.

പ്രിയങ്ക ടീം

വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ പ്രിയങ്ക ടീം ജില്ലാ, നഗര യൂണിറ്റുകളുമായി ചേര്‍ന്ന കഠിനമായ പരിശ്രമിം നടത്തുന്നുണ്ട്. കൂടാതെ സംഘടനയെ അടിത്തറയിൽ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ന്ന് പോരുകയാണ്. സംസ്ഥാനത്തെ പരമാവധി ആളുകളിലേക്ക് എത്തുന്ന തരത്തിലുള്ള വ്യാപകമായ പരിപാടികൾ ഉടൻ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
UP Assembly elections 2022: Priyanka Gandhi begins to find Congress candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X