റിസള്‍ട്ട് വരുമ്പോള്‍ നാണക്കേട്, ഗതികെട്ടപ്പോള്‍ പെണ്‍കുട്ടി പരീക്ഷപേപ്പറില്‍ ചെയ്തത്

  • By: Sanviya
Subscribe to Oneindia Malayalam

ലഖ്‌നൗ: പരീക്ഷ ഫലം പേടിച്ച് ഉത്തര്‍പ്രദേശ് ബോര്‍ഡിലെ വിദ്യാര്‍ത്ഥിനി ചെയ്തത് എന്താണെന്നോ?ഉത്തരകടലാസില്‍ പെണ്‍കുട്ടി ടീച്ചറോട് പരീക്ഷയില്‍ ജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

ഞാനൊരു പെണ്‍കുട്ടിയാണ്. ജൂണ്‍ 28ന് എന്റെ വിവാഹമാണ്. എനിക്ക് മാര്‍ക്ക് നല്‍കി വിജയപ്പിക്കണമെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഉത്തര കടലാസിന്റെ അവസാന പേജില്‍ എഴുതിയത്.

 utterpradesh

ഹിന്ദി പരീക്ഷയുടെ പേപ്പറിലാണ് പെണ്‍കുട്ടി തന്നെ ജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. പരീക്ഷയില്‍ ജയിച്ചില്ലെങ്കില്‍ തന്റെ വിവാഹം മുടങ്ങുമെന്നും തനിക്ക് ജോലി കിട്ടാന്‍ പ്രയാസമാണെന്നും പറയുന്നുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ പരീക്ഷാ പേപ്പറുകളില്‍ അഭ്യര്‍ത്ഥനകള്‍ എഴുതി വരുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷവും ഉത്തര കടലസില്‍ പാസക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സന്ദേശങ്ങള്‍ വന്നിരുന്നു.

English summary
UP?board: Don’t fail me, my wedding is on June 28, pleads examinee in answer sheet.
Please Wait while comments are loading...