കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വെല്ലുവിളി; എസ്പി-ബിഎസ്പി സഖ്യം മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും, ബിജെപിക്ക് ആശ്വാസം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിന് പിന്നാലെ എസ്പി-ബിഎസ്പി സഖ്യം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. ഉത്തരാഖണ്ഡിലും മധ്യപ്രദേശിലും സഖ്യം മല്‍സരിക്കുമെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സഖ്യം മല്‍സരിക്കുന്നത്. ബിജെപിക്ക് ആശ്വാസവും. മതേതര വോട്ടുകള്‍ ഭിന്നിച്ചാല്‍ തങ്ങള്‍ക്ക് അനുകൂല തരംഗമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

07

മധ്യപ്രദേശില്‍ 29 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ മൂന്ന് സീറ്റില്‍ എസ്പി മല്‍സരിക്കും. ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമേ എസ്പി മല്‍സരിക്കൂ. ഉത്തര്‍ പ്രദേശില്‍ സഖ്യം ശക്തമായ പ്രചാരണത്തിന് തുടക്കമിടുന്നതിന് പിന്നാലെയാണ് മറ്റു രണ്ടു സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ ബാലാഗഡ്, തിക്രി, ഖജുറാഹോ മണ്ഡലങ്ങളിലാണ് എസ്പി മല്‍സരിക്കുക. ബാക്കി 26 മണ്ഡലങ്ങളില്‍ ബിഎസ്പി മല്‍സരിക്കും. ഉത്തരാഖണ്ഡിലെ നാല് സീറ്റില്‍ ബിഎസ്പി ജനവിധി തേടും. ഉത്തര്‍ പ്രദേശില്‍ എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും മല്‍സരിക്കാന്‍ നേരത്തെ ധാരണയായിരുന്നു, മൂന്ന് സീറ്റ് ആര്‍എല്‍ഡിക്ക് മാറ്റിവച്ചു. യുപിയിലെ കോണ്‍ഗ്രസ് കേന്ദ്രമായ റായ്ബറേലി, അമേത്തി എന്നീ മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കുന്നില്ല.

ദിലീപിന്റെ ആവശ്യം തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി, വിചാരണ വേഗം തീര്‍ക്കണംദിലീപിന്റെ ആവശ്യം തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി, വിചാരണ വേഗം തീര്‍ക്കണം

ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശ് പൊതുതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. യുപിയില്‍ ജയിക്കുന്നവര്‍ക്ക് രാജ്യം ഭരിക്കാം. ഈ സാഹചര്യത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് ഇനി എന്ത് തീരുമാനമെടുക്കുമെന്നത് ശ്രദ്ധയമാണ്. 26 സീറ്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

മുഴുവന്‍ സീറ്റിലും മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ 26 സീറ്റിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. എസ്പി-ബിഎസ്പി സഖ്യം, ബിജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ മല്‍സര രംഗത്തുവരുന്നതോടെ യുപിയില്‍ ത്രികോണ മല്‍സരം ആയിരിക്കുമെന്ന ഉറപ്പായി. ഇതേ സാഹചര്യം തന്നെ മധ്യപ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടാകും.

English summary
BSP, SP announce alliance in Uttarakhand and Madhya Pradesh for 2019 polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X