കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുലന്ദ്ശഹർ ആക്രമണക്കേസിലെ പ്രതി; പക്ഷേ, കൊല്ലപ്പെട്ടപ്പോൾ യോഗി സർക്കാർ വക അഞ്ച് ലക്ഷം കുടുംബത്തിന്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോവധത്തിന്റെ പേരില്‍ കലാപം സൃഷ്ടിച്ചപ്പോള്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അതില്‍ ഒന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയ സുബോധ് കുമാര്‍ സിങ് ആയിരുന്നു. മറ്റൊരാള്‍ സുമിത് എന്ന യുവാവായിരുന്നു.

സുബോധ് കുമാറിന്റെ കൊലപാതകം യോഗിക്ക് വിഷയമല്ല; ഗോവധത്തില്‍ കര്‍ശന നടപടി വേണം... പിന്നെ കബഡിയും ഷോയുംസുബോധ് കുമാറിന്റെ കൊലപാതകം യോഗിക്ക് വിഷയമല്ല; ഗോവധത്തില്‍ കര്‍ശന നടപടി വേണം... പിന്നെ കബഡിയും ഷോയും

പോലീസിന്റെ എഫ്‌ഐആറില്‍ പ്രതികളുടെ കൂട്ടത്തില്‍ ഉള്ള ആളാണ് സുമിത്. അക്രമത്തിനിടെയാണ് സുമതി കൊല്ലപ്പെട്ടത്. സുമതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്നും കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം എന്നും ആവശ്യപ്പെട്ട് സമരം തുടങ്ങിയിരുന്നു.

UP Violence

ഇതിനിടെയാണ് സുമിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചത്. ഇത് പുതിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. അമ്പത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ആയിരുന്നു പ്രതിഷേധക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എംഎല്‍എയും എംപിയും എല്ലാം ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബുലന്ദ്ശഹര്‍ കലാപം: പശു കശാപ്പിന്റെ പേരിൽ രണ്ട് കുട്ടികളെ അടക്കം പിടികൂടി യോഗിയുടെ പോലീസ്!ബുലന്ദ്ശഹര്‍ കലാപം: പശു കശാപ്പിന്റെ പേരിൽ രണ്ട് കുട്ടികളെ അടക്കം പിടികൂടി യോഗിയുടെ പോലീസ്!

എന്നാല്‍ അക്രമത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്ന ാരോപണവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുബോധ് കുമാറിന്റെ കാര്യം പരാമര്‍ശിക്കുക പോലും ചെയ്തിരുന്നില്ല. ഗോവധം സംബന്ധിച്ച പരാതിയില്‍ കര്‍ശന നടപടികള്‍ വേണം എന്നായിരുന്നു യോഗി നിര്‍ദ്ദേശം നല്‍കിയത്.

English summary
UP govt gives compensation to accused in Bulandshahr violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X