Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി ആശുപത്രിയിലെ തീപിടിത്തം: മൂന്ന് തലങ്ങളിൽ അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി

ലഖ്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച 10 നവജാത ശിശുക്കളുടെ പോസ്റ്റ് മോർട്ടം നടപടികൾ പുരോ​ഗമിക്കുന്നു. മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് തീപിടിത്തം ഉണ്ടായത്. പോസ്റ്റ് മോർട്ടം ഇന്ന് രാവിലെയാണ് ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു തീപിടിത്തം.

അതേ സമയം, ദുരന്തത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നതായി സംഭവസ്ഥലത്ത് എത്തിയ യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് മാധ്യമങ്ങളോട് പറഞ്ഞു. മജിസ്ട്രേറ്റ് അന്വേഷണത്തിന് പുറമെ ആരോ​ഗ്യവകുപ്പ്, പോലീസ്, ജില്ലാഭരണകൂടം എന്നിങ്ങനെ മൂന്ന് തലങ്ങളിൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

up

വെള്ളിയാഴ്ച രാത്രി 10. 20 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടൻതന്നെ അധിക‍ൃതരെ വിവരം അറിയിക്കുകയും എൻ ഐ സിയുവിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ‌ നടത്തുകയും ചെയ്തിരുന്നതായാണ് ലഭിക്കുന്ന വിവരം. എൻ ഐ സി യുവിൽ ഉണ്ടായിരുന്ന 49 നവജാതശിശുക്കളേയും തിരിച്ചറിഞ്ഞെന്നും മരിച്ച 10 നവജാതശിശുക്കളുടെ പോസ്റ്റ് മോർട്ടം ആരംഭിച്ചതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ എസ് സെങ്കാർ പറഞ്ഞു.

തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട നവജാതശിശുക്കളെ മെഡിക്കൽ കോളേജിലെ മറ്റൊരു വാർഡിലേക്കും ജില്ലാ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയെന്നും പൊള്ളലേൽക്കാത്ത ബാക്കിയുള്ള 39 കുഞ്ഞുങ്ങളുടെ നില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. വാർഡിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ അ​ഗ്നിശമന ഉപകരണങ്ങളും പ്രവർത്തന ക്ഷമമാണെന്നും തീ അണയ്ക്കാൻ ഉപയോ​ഗിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു.

" അ​ഗ്നിബാധയെ നേരിടാൻ ഞങ്ങൾ വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നു. മെഡിക്കൽ കോളേജിനെ മൂന്ന് വിഭാ​ഗങ്ങളായി തിരച്ചിട്ടുണ്ട്. ഓരോന്നിനും ഒരു പ്രൊഫസർ മേൽനോട്ടം വഹിക്കുന്നുണ്ട്. എല്ലാ സ്റ്റാഫ് അം​ഗങ്ങൾക്കിം ഫയർ റെസ്ഫോൺസ് പ്രൊട്ടോക്കോളുകളിൽ പരിശീലനം നൽകിയിട്ടുണ്ട് " അദ്ദേഹം പറഞ്ഞു.

നവജാത ശിശുക്കളെ രക്ഷിക്കാനും തീ അണയ്ക്കാനും ശ്രമിക്കുന്നതിടെ മേഘന എന്ന നഴ്സിന്റെ കാലിൽ പൊള്ളലേറ്റതായും അവർ ഇപ്പോൾ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. 51 കിടക്കകളുള്ള എൻ ഐ സി യു വാർഡ് നിർമ്മിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളിൽ അതിലേക്ക് മാറാൻ പദ്ധതിയിടുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുള്ള പുതിയ എൻ ഐ സിയു വാർഡിന്റെ നിർമാണ് ഒരു പതിറ്റാണ്ട് മുൻപ് തുടങ്ങിയതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+