നെഹ്രുവിന്റെ തട്ടകം തിരികെ പിടിക്കാന്‍ നിതീഷ് കുമാർ വരുമോ? നിലപാട് വ്യക്തമാക്കി ജെഡിയു അധ്യക്ഷന്‍
പാട്ന: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ ഫൂൽപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബിഹാർ മുഖ്യമന്ത്രിയും ജെ ഡി യു അധ്യക്ഷനുമായ നിതീഷ് കുമാർ. ഇത്തരം വാർത്തകള്‍ തീർത്തും അടിസ്ഥാന രഹിതമാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജെ ഡി യു നേതാവ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ശ്രമങ്ങളെല്ലാം അതിന് വേണ്ടിയാണ് മുംബൈയിൽ ചേരുന്ന പ്രതിപക്ഷ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും കുമാർ പറഞ്ഞു.ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ബിഹാറിൽ പുരോഗമിക്കുകയാണെന്നും ചില സംസ്ഥാനങ്ങളിൽ കൂടി അതിനുള്ള ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ രാഷ്ട്രീയ പാർട്ടികൾ പ്രതിപക്ഷ സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പാർട്ടികൾ ഇപ്പോൾ ബി ജെ പിയെ പാർട്ടിയെ ഭയന്ന് പ്രതിപക്ഷ പാളയത്തിൽ ചേരുന്നില്ല, എന്നാൽ ഭാവിയിൽ പ്രതിപക്ഷ എണ്ണം തീർച്ചയായും വർദ്ധിക്കുമെന്നും ബി ജെ പിയുടെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നിതീഷ് കുമാർ പറഞ്ഞു.
അതേസമയം, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും വി പി സിംഗും മുൻകാലങ്ങളിൽ പ്രതിനിധീകരിച്ച മണ്ഡലമായതിനാൽ ഫുൽപൂരിന് വലിയ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ രാം മനോഹർ ലോഹ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലം കൂടിയാണിത്. ഈ സാഹചര്യത്തിലായാരുന്നു നിതീഷ് കുമാർ ഇവിടെ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായത്.
1962ൽ ഫുൽപൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച രാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന പാർട്ടിയാണ് ജെഡിയു.ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാർ എസ്പി പിന്തുണയില്‍ ഫുൽപൂരിൽ മത്സരിച്ചാൽ, കുർമി, യാദവ വോട്ടർമാരെ ഒരുമിച്ച് കൊണ്ടുവന്ന് ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സഖ്യം രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന രീതിയിലായിരുന്നു ചർച്ചകള്‍.
കിഴക്കൻ, മധ്യ യുപിയിലെ പല മണ്ഡലങ്ങളിലും നിർണായകമായ വോട്ട് ബാങ്കായ കുർമി വിഭാഗത്തിൽ പെട്ടയാളാണ് നിതീഷ് കുമാർ എന്നതും അനുകൂല ഘടകമായി വിലയിരുത്തപ്പെട്ടിരുന്നു. 'ജെഡിയുവും എസ്പിയും തമ്മിലുള്ള സഖ്യം ഏറെക്കുറെ ഉറപ്പാണ്. സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുമ്പോൾ, ഫുൽപൂരിലെയും പ്രതാപ്ഗഡിലെയും രണ്ട് സീറ്റുകൾ വിട്ടുനൽകാൻ ജെഡിയു എസ്പി നേതൃത്വത്തോട് സംസാരിക്കും. അത് പ്രതിപക്ഷ സഖ്യത്തെ പിന്തുണച്ച് കുർമി വോട്ടർമാരെ ഏകീകരിക്കുന്നതിലേക്ക് നയിക്കും' എന്നായിരുന്നു ഒരു ജെ ഡി യു നേതാവ് നേരത്തെ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications