കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങൾക്ക് മന്ത്രിയുടെ ശാപം,എതിർപാർട്ടിയുടെ റാലിയിൽ പങ്കെടുത്താൽ മഞ്ഞപ്പിത്തം, പ്രസംഗം വിവാദത്തിൽ

  • By Desk
Google Oneindia Malayalam News

ബല്ലിയ: എന്നും വിവാദങ്ങളിൽ അകപ്പെടാറുള്ള നേതാവാണ് ഓം പ്രകാശ് രാജ്ഭർ. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയാണ് രാജ്ഭര്‍. അണികള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ബല്ല്യയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തന്റെ എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കട്ടെയെന്ന് ശപിച്ചാണ് ഓംപ്രകാശ് രാജ്ഭര്‍ ഇത്തവണ പുലിവാല് പിടിച്ചിരിക്കുന്നത്.

പിന്നീട് അതിൽ നിന്ന് മുക്തി ലഭിക്കണമെങ്കിലോ... അതിനും മന്ത്രി തന്നെ വിചാരിക്കേണ്ടി വരും. മഞ്ഞപ്പിത്തത്തില്‍ നിന്ന് മുക്തി ലഭിക്കണമെങ്കില്‍ തന്റെ കൈയില്‍ നിന്ന് മരുന്ന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. യോഗി മന്ത്രിസഭയിലെ പിന്നോക്ക ക്ഷേമ വികസന മന്ത്രിയാണ് ഓം പ്രകാശ് രാജ്ഭര്‍. അണികള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ബല്ല്യയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ ശാപവാക്കുകള്‍. ഉത്തര്‍പ്രദേശില്‍ മോദി ഗുജറാത്ത് മോഡല്‍ ഉറപ്പു നല്‍കിയിരുന്നുവെന്നും അത് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയാണെന്നും രാജ്ഭര്‍ പറഞ്ഞു.

നിരവധി വിവാദ പ്രസ്താവന

നിരവധി വിവാദ പ്രസ്താവന

നിരവധി വിവാദ പ്രസ്ഥാവന നടത്തി കുപ്രസിദ്ധി നേടിയാ നേതാവ് ഓം പ്രകാശ് രാജ്ഭർ. പ്രസംഗം വിവാദമായതോടെ ഉത്തർപ്രദേശിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്നാണെന്ന് പ്രസ്താവന നടത്തി രാജ്ഭര്‍ മുമ്പ് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്താനത്ത് മദ്യ നിരോധനം നടപ്പാക്കണമെന്ന് മോദിയോട് പ്രസംഗത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രതിഷേധം

പ്രതിഷേധം

രജപുത്രർക്കും യാദവർക്കും െതിരെ നടത്തിയ പരാമര്ഡശസത്തിൽ വൻ പ്രതിഷേധമായിരുന്നു ഉത്തർ പ്രദേശസിൽ നടന്നിരുന്നത്. പ്രസ്താവനക്കെതിരെ രംഗത്തെത്തിയ രജപുത്ര, യാദവ സംഘടനകള്‍ മന്ത്രിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയും വീടിന് നേരെ തക്കാളിയും ചീമുട്ടയും വലിച്ചെറിയുകയും ചെയ്തിരുന്നു.

സ്കൂളിലയച്ചില്ലേൽ വധശിക്ഷ

സ്കൂളിലയച്ചില്ലേൽ വധശിക്ഷ

മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലും തന്റെ നിയമം നടപ്പിലാക്കാന്‍ പോവുകയാണെന്നും കുട്ടികളെ സ്‌കുളുകളിലില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ അഞ്ചുദിവസം ഇരിക്കേണ്ടിവരുമെന്നും അവര്‍ക്ക് ഒരിക്കല്‍ പോലും വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും അദ്ദേഹം മുമ്പ് വാവാദ പ്രസ്താവന നടത്തിയിരുന്നു. അവര്‍ക്ക് 'കാപ്പിറ്റല്‍ പണിഷ്‌മെന്റ് ' നല്‍കാന്‍ പോലും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായെങ്കിലും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്.

ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധ

ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രം ശ്രദ്ധ

സ്വന്തം സർക്കാരിനെതിരെ വിമർശനവുമായും അദ്ദേഹം മുന്നോട്ട് വന്നിരുന്നു. യോഗി ആദിത്യനാഥിന് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് താല്‍പര്യം. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തില്‍ ഒരു ശ്രദ്ധയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി മൂന്നണി മര്യാദ പുലര്‍ത്തുനിന്നില്ലെന്നും, വലിയ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 325 സീറ്റുകള്‍ നേടിയതിന്‍റെ അഹങ്കാരമാണ് ബിജെപി ഇപ്പോള്‍ കാണിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അകമ്പടി വാഹനമിടിച്ചു

അകമ്പടി വാഹനമിടിച്ചു

മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് കുട്ടിമരിച്ച സംഭവവും ഉണ്ടായിരുന്നു. കേണൽഗഞ്ച് - പരസ്പൂർ റോഡരികിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ വാഹനമിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവ സ്ഥലത്തത് തന്നെ മരിക്കുകയായിരുന്നു. കുട്ടികളെ സ്കൂളിൽ വിടാത്ത മാതാപിതാക്കളെ ആഹാരവും വെള്ളവും നൽകാതെ ലോക്കപ്പിൽ അടയ്ക്കുമെന്ന വിവാദ പ്രസ്താവന നടത്തിയ വ്യക്തിയുടെ വാഹനം ഇടിച്ച് കുട്ടി മരിച്ച സംഭവം വൻ വിവാദമായിരുന്നു. ഗ്രാമീണർ വൻ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.

English summary
Senior UP minister Om Prakash Rajbhar has sent out a bizarre warning to those attending rallies of his political rivals -- they will be "cursed" with jaundice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X