Get Updates
Get notified of breaking news, exclusive insights, and must-see stories!

'പപ്പ മമ്മിയെ കൊന്ന് കെട്ടിത്തൂക്കി'; യുവതിയുടെ മരണത്തിൽ, വഴിത്തിരിവായി 4 വയസ്സുകാരി വരച്ച ചിത്രം

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവായി 4 വയസ്സുകാരിയായ മകൾ വരച്ച ചിത്രം. പഞ്ചവടി ശിവ പരിവാർ കോളനിയിലെ സൊണാലിയ ഭുധോലിയ എന്ന 27കാരി ആത്മഹത്യ ചെയ്തുവെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ മകൾ വരച്ച ചിത്രം യുവതി കൊല്ലപ്പെട്ടതാണെന്ന സംശയം ഉയർത്തിയിരിക്കുകയാണ്.

യുവതിയുടെ മരണ ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. മകൾക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഭർത്താവിന്റെ വീട്ടുകാർ ഫോൺ ചെയ്തത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് സൊണാലി തൂങ്ങിമരിച്ചതാണെന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞത്.

death


സൊണാലി മരിച്ച ശേഷം കുട്ടി സൊണാലിയുടെ വീട്ടുകാരോടൊപ്പമായിരുന്നു. അതിനിടെയാണ് കുഞ്ഞ് വരച്ച ചിത്രം വീട്ടുകാർ ശ്രദ്ധിച്ചത്. കഴുത്തിൽ കയറിട്ട നിലയിലുള്ള രൂപമാണ് കുട്ടി വരച്ചത്. ഈ ചിത്രം കണ്ട് ചോദിച്ചപ്പോഴാണ് പപ്പ മമ്മിയെ കൊന്നതാണെന്ന് കുട്ടി പറഞ്ഞത്.
പപ്പ മമ്മിയെ തല്ലിയെന്നും പിന്നെ കൊന്നുവെന്നും കല്ലുകൊണ്ട് അടിച്ചശേഷം കെട്ടിത്തൂക്കിയെന്നും കുട്ടി പറഞ്ഞതായാണ് റിപ്പോർട്ട്.

2019 ലാണ് മകൾ സന്ദീപിനെ വിവാഹം കഴിച്ചതെന്നും അപ്പോൾ മുതൽ പ്രശ്നങ്ങളുണ്ടെന്നും സൊണാലിയുടെ അച്ഛൻ‌ പറഞ്ഞു. " വിവാഹ ദിവസം ഞാൻ അവർക്ക് 20 ലക്ഷം രൂപ സ്ത്രീധവമായി നൽകി. എന്നാൽ ദിവസങ്ങൾ‌ക്ക് ശേഷം, സന്ദീപും കുടുംബവും പുതിയ ആവശ്യങ്ങൾ ഉന്നയിച്ചു. അവർക്ക് ഒരു കാർ വേണം. കാർ വാങ്ങുന്നത് തനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് ഞാൻ അവരോട് പറഞ്ഞു. പിന്നീട് അവനും കുടുംബവും എന്റെ മോളെ ഉപദ്രവിക്കാൻ തുടങ്ങി. ഇതേച്ചൊല്ലി ഞാൻ ഒരിക്കൽ പോലീലിനെ സമീപിച്ചു. ഞങ്ങൾ ഒത്തുതീർപ്പിലെത്തി, " അദ്ദേഹം പറഞ്ഞു.

എന്നാൽ സൊണാലി ഒരു പെൺകുഞ്ഞിന് ജന്മ നൽകിയതോടെ സ്ഥിതി കൂടുതൽ വഷളായതായി സൊണാലിയുടെ അച്ഛൻ പറഞ്ഞു. " സന്ദീപിന് ഒരു ആൺകുട്ടി വേണമെന്നായിരുന്നു. പ്രസവം കഴിഞ്ഞ് അവനും കുടുംബവും എന്റെ മകളെ ആശുപത്രിയിൽ തനിച്ചാക്കി. പണമടയ്ക്കാൻ എനിക്ക് നഴ്സിം​ഗ് ഹോമിലേക്ക് പോകേണ്ടി വന്നു.

ഞാൻ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞ് സന്ദീപ് സൊണാലിയെയും കുട്ടിയേയും കൊണ്ടുപോയി " അദ്ദേഹം പറഞ്ഞു. ആദ്യം സൊണാലിക്ക് സുഖമില്ലെന്ന് പറ‍ഞ്ഞാണ് തന്നെ വിളിച്ചതെന്നും പിന്നീട് അവൾ ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ഫോൺ വന്നു, അവിടെ എത്തുമ്പോൾ മക​ളെ മരിച്ച നിലയിലാണ് കണ്ടതെന്നും സൊണാലിയുടെ പിതാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+