തൂക്ക് സഭ വന്നാല്‍ എസ്പിയുമായി കൈകോർക്കാന്‍ കോണ്‍ഗ്രസ്: നിലപാട് വ്യക്തമാക്കി പ്രിയങ്ക
ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഉത്തർപ്രദേശിലെ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന കാര്യത്തില്‍ യാതൊരു വിധ സംശയവുമില്ലാത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഏതെങ്കിലും സാഹചര്യത്തില്‍ എസ്പിയുമായി കൈകോർക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസ് അതിന് തയ്യാറായേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ നേതാക്കള്‍ നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം കഴിഞ്ഞതോടെ യുപിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തന്നെ എസ്പി സഖ്യത്തിന്റെ സാധ്യതകള്‍ സൂചിപ്പിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സാഹചര്യത്തില്‍ ബി ജെ പി യെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിന് എസ്പിയുമായി കൈകോർക്കേണ്ടി വന്നാല്‍ അത്തരം ചർച്ചകളില്‍ നിന്നും ഒരു കാരണവശാലം ഒഴിഞ്ഞ് മാറില്ലെന്നാണ് രാജസ്ഥാന്‍ സന്ദർശന വേളയില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

യുപിയില്‍ ജനങ്ങള്‍ ഇത്തവണ ശരിയായ തീരുമാനം എടുത്തിട്ടുണ്ടാവുമെന്നാണ് കരുതുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. "ഉത്തർപ്രദേശ് (യുപി) നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ടുചെയ്യുന്നതിന് മുമ്പ് പൊതുജനങ്ങൾ വളരെയധികം ചിന്തിച്ചിരിക്കണം. ആളുകൾ ശരിയായ തീരുമാനം എടുത്തിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു"- മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറഞ്ഞു.

ഉയർന്നുവരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ എസ്പിക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കും. ആദ്യം തിരഞ്ഞെടുപ്പ് ഫലം വരട്ടെ, അപ്പോൾ മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ. എന്ത് തന്നെ ആയാലും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ശുഭ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളതെന്നും അവർ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് യുപിയില്‍ ബി ജെ പി തന്നെ ഭരണം തുടരുമെന്നാണ്. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന എസ്പി-ആർ എല്‍ ഡി സഖ്യം മികച്ച മത്സരം കാഴ്ചവെക്കുമെങ്കിലും ബി ജെ പിയെ മറികടക്കാന്‍ കഴിയില്ലെന്നാണ് ഇതുവരെ പുറത്ത് വന്ന് എല്ലാ സർവ്വേകളും അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ 232ലും ബി ജെ പി വിജയിച്ചേക്കുമെന്ന് എക്സിറ്റ് പോളുകളുടെ ശരാശരി പ്രവചനം. ന്യൂസ് എക്സാണ് സംസ്ഥാനത്ത് ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. 260 വരെ സീറ്റുകള്‍ വരെ ബി ജെ പിക്ക് ലഭിക്കുമെന്നാണ് അവരുടെ പ്രവചനം.

സമാജ്‌വാദി പാർട്ടി 150 സീറ്റുകൾ നേടിയേക്കും. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 15 സീറ്റുകളും കോൺഗ്രസ് നാല് സീറ്റുകളുമായി അവസാന സ്ഥാനത്തുമാണ്. ഇതുവരെ പുറത്ത് വന്ന ഒരു പ്രവചനവും ബി ജെ പിക്ക് കഴിഞ്ഞ തവണത്തേത് പോലെ 300 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. 2017 ല്‍ കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലായിരുന്നു അന്ന് വിജയിക്കാന്‍ സാധിച്ചത്.
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍












Click it and Unblock the Notifications