ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു; മുഹമ്മദ് സുബൈറിന്റെ പ്രതികരണം ഇങ്ങനെ...
ന്യുഡല്‍ഹി: സത്യാന്വേണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തു. മുസഫര്‍നഗറിലെ സ്‌കൂള്‍ അധ്യാപിക സഹപാഠികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്ത് അടിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് കേസ്. കുട്ടിയെ തിരിച്ചറിയും വിധം സോഷ്യല്‍ മീഡിയയില്‍ സുബൈര്‍ വീഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് ആരോപണം.
ഇരയായ കുട്ടിയെ തിരിച്ചറിയുന്ന വീഡിയോ പങ്കുവയ്ക്കരുത് എന്ന് കഴിഞ്ഞ ദിവസം ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കുട്ടിയെ തിരിച്ചറിയുന്ന വിധത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നും അതില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂന്‍ഗോ വ്യക്തമാക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്.

ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ കുട്ടിയുടെ മുഖത്ത് സഹപാഠികള്‍ അടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. കസേരയില്‍ ഇരുന്ന് വിദ്യാര്‍ഥികളോട് മുസ്ലിം കുട്ടിയുടെ മുഖത്ത് അടിക്കാന്‍ അധ്യാപിക തൃപ്ത ത്യാഗി പറയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. മതപരമായ പരാമര്‍ശവും അവര്‍ നടത്തി. ഇതിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപിക്കെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവരികയും ചെയ്തു.
രണ്ടു മണിക്കൂറോളം മകന്‍ മര്‍ദ്ദനമേറ്റ് അപമാനിതനായി നില്‍ക്കേണ്ടി വന്നുവെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നാണിക്കേണ്ടതായി എന്തെങ്കിലുമുണ്ട് എന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ അധ്യാപിക തന്റെ ക്രൂരതയെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കേസ് ഈ വകുപ്പ് പ്രകാരം, സുബൈര്‍ പറയുന്നു...
ബാലനീതി നിയമത്തിലെ 74 വകുപ്പ് പ്രകാരമാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. വിഷ്ണു ദത്ത് എന്ന വ്യക്തിയുടെ പരാതിയിലാണ് മുസഫര്‍ നഗര്‍ പോലീസിന്റെ നടപടി. സോഷ്യല്‍ മീഡിയയില്‍ കുട്ടിയുടെ വീഡിയോ ആദ്യം പങ്കുവച്ചവരില്‍ ഒരാളായിരുന്നു സുബൈര്‍. പിന്നീട് അദ്ദേഹം വീഡിയോ നീക്കം ചെയ്തു. കേസെടുത്തത് സംബന്ധിച്ച് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് സുബൈര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പോലീസ് വിളിക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. കേസെടുത്ത കാര്യം സോഷ്യല്‍ മീഡിയ വഴിയാണ് അറിഞ്ഞത്. ഞാന്‍ എഫ്‌ഐആര്‍ പരിശോധിച്ചു. മറ്റാരുടെയും പേര് അതില്‍ പറയുന്നില്ല. എന്തുകൊണ്ടാണ് എനിക്കെതിരെ മാത്രം കേസെടുത്തതെന്ന് ചോദിച്ച സുബൈര്‍, നിരവധി മാധ്യമ സ്ഥാപനങ്ങള്‍ വീഡിയോ പങ്കുവച്ചിരുവന്നുവെന്നും പോലീസ് തന്നെ ലക്ഷ്യമിടുന്നുവെന്നാണ് മനസിലാകുന്നതെന്നും പ്രതികരിച്ചു.
അതേസമയം, മുസ്ലിം വിദ്യാര്‍ഥിയെ തല്ലാന്‍ പ്രേരിപ്പിച്ച അധ്യാപിക തൃപ്ത ത്യാഗി വീഡിയോ സന്ദേശവുമായി രംഗത്തെത്തി. വര്‍ഗീയപരമായ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല. തെറ്റുപറ്റിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. കുട്ടികള്‍ ഗൃഹപാഠം ചെയ്തിരുന്നില്ല. കുട്ടികള്‍ പഠിക്കണം എന്ന ഉദ്ദേശം മാത്രമാണുണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications