കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമുദായിക സംഘർഷം: യുപിയിൽ ഒരു മരണം, കാസിഗഞ്ചിൽ നിരോധനാജ്ഞ, അക്രമാസക്തമായത് റിപ്പബ്ലിക് ദിന റാലി

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശിൽ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരു മരണം. 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തുു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ കാസിഗഞ്ച് ജില്ലയിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തർക്കമാണ് ഒരാളുടെ മരണത്തിനിടയാക്കിയത്. അക്രമസംഭവങ്ങള്‍ ഉടലെടുത്തതോടെ പ്രശ്നനക്കാരെ കസ്റ്റഡിയിലെടുത്ത പോലീസ് പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കരുതൽ നടപടികളുടെ ഭാഗമായി അധിക പോലീസ് സേനയെയും കാസിഗഞ്ചിൽ വിന്യസിച്ചിട്ടുണ്ട്.

കാസിഗഞ്ചില്‍ ഒരു സമുദായത്തിൽപ്പെട്ടവര്‍ നടത്തിയ ഫ്ലാഗ് മാര്‍ച്ച് മറ്റൊരു വിഭാഗം തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഉടലെടുത്ത തർക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ചയാണ് അക്രമസംഭവങ്ങള്‍ ഉടലെടുത്തത്. 36 ഓളം വരുന്ന വിശ്വ ഹിന്ദു പരിഷത്ത് വളന്റിയർമാരും എബിവിപി പ്രവർത്തകരും പങ്കെടുത്ത ഫ്ലാഗ് മാർച്ച് മധുര- ബറെയ് ലി ദേശീയ പാതയിലൂടെ കടന്നുപോകുന്നതിനിടെ ചിലർ കല്ലെറിഞ്ഞ‍താണ് പ്രശ്നങ്ങൾക്കിടയാക്കിയത്.

-communal-tension

വാക് തർക്കത്തിനൊടുവിൽ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. അക്രമണത്തിനിടെ മതഗ്രന്ഥങ്ങളുമ ആരാധനാ കേന്ദ്രവും അഗ്നിക്കിരയാക്കാന്‍‍ ശ്രമിച്ചതും സ്ഥിതി സങ്കീര്‍ണ്ണമാക്കി. വെടിവെയ്പുണ്ടായതായും ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Republic Day celebrations in Uttar Pradesh's Kasganj district were marred by a spurt of violence, as two communities clashed, leading to the death of one person, and leaving several people injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X