കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹശേഷം മതംമാറ്റി

Google Oneindia Malayalam News

അലഹബാദ്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ വിവാഹശേഷം നിര്‍ബന്ധിച്ച് മതംമാറ്റിയതായി യുവതിയുടെ പരാതി. ഉത്തര്‍ പ്രദേശിലെ അലഹബാദിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഷാന്‍ മുഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്.

23 കാരിയായ പരാതിക്കാരി അലഹബാദ് സ്വദേശിനിയാണ്. രാഹുല്‍ സിംഗ് എന്ന ഫേസ്ബുക്ക് ഐ ഡി ഉപയോഗിച്ചാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെട്ടത്. പരിചയം വിവാഹത്തിലേക്ക് വളര്‍ന്നു. ഏപ്രില്‍ 19 നായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് ഇയാളുടെ പേര് രാഹുല്‍ സിംഗ് അല്ല എന്നും മുഹമ്മദ് ഷാന്‍ എന്നാണെന്നും യുവതിക്ക് മനസിലായത്.

uttar-pradesh

മാത്രമല്ല, മുഹമ്മദ് ഷാന്‍ നേരത്തെ വിവാഹിതനുമായിരുന്നു. ഭാര്യയുടെയും മാതാപിതാക്കളുടെയും സമ്മതത്തോടെയാണ് മുഹമ്മദ് ഷാന്‍ തന്നെ വിവാഹം ചെയ്തത് എന്നാണ് പരാതിക്കാരി പറയുന്നത്. മുഹമ്മദ് ഷാനിനെതിരെ സംസാരിച്ച യുവതിയെ ഇവര്‍ വീട്ടില്‍ നിന്നും പുറത്താക്കി. ആഗസ്ത് പതിനഞ്ചിന് ക്ഷമ പറഞ്ഞ് കൂടെ കൊണ്ടുപോയെങ്കിലും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു.

സെപ്തംബര്‍ 18നാണ് യുവതി പോലീസ് സൂപ്രണ്ട് എസ് കിരണിനെ സമീപിച്ച് പരാതി നല്‍കിയത്. നാല് പേര്‍ക്കെതിരെയാണ് പരാതി. മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്‍കി മതംമാറ്റുന്ന ലൗ ജിഹാദിന് പേരുകേട്ട സ്ഥലമാണ് ഉത്തര്‍ പ്രദേശ്. ഇതിനെതിരെ ബി ജെ പിയും ആര്‍ എസ് എസും രംഗത്തുവന്നിരുന്നു.

English summary
A man in Uttar Pradesh has been booked for allegedly forcing his wife to change her religion after he married her under a false identity, police said. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X