യുപിഎ സഖ്യം സംപൂജ്യരാവും: മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റുകളും ബിജെപി-ശിവസേന സഖ്യം നേടും: അമിത് ഷാ
യുപി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ വിജയം ബിജെപിക്ക് നിർണ്ണായകമാണ്

മുംബൈ: 2024ൽ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിലും ബിജെപി-ശിവസേന സഖ്യം വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2019ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം "ബാലാസാഹേബ് താക്കറെയുടെ പാർട്ടിയെ ശരദ് പവാറിന്റെ കാൽക്കൽ" കൊണ്ടുപോയി മുഖ്യമന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹമാണ് ഉദ്ധവ് താക്കറെയുടെ തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഇപ്പോൾ എല്ലാ പ്രതിസന്ധികളും അവസാനിച്ചു, യഥാർത്ഥ ശിവസേന ബി ജെ പിക്കൊപ്പമാണ്, മഹാരാഷ്ട്രയിലെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ഞങ്ങൾ വിജയിക്കും. തന്ത്രങ്ങൾക്ക് വീണ്ടും അധികാരം ലഭിക്കൂ എന്ന് ശിവസേനയ്ക്കും ബി ജെ പിക്കും ഒരിക്കൽ കൂടി തെളിയിക്കാനാകുമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ 41 ലോക്‌സഭാ സീറ്റുകളിൽ
2019 ഏപ്രിൽ-മെയ് പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 41 ലോക്‌സഭാ സീറ്റുകളിൽ ബിജെപി-സേനാ സഖ്യം വിജയിക്കുകയും ആ വർഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 161 സീറ്റുകൾ (ബി ജെ പി 105, സേന 56) നേടുകയും ചെയ്തിരുന്നു. എന്നാൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേന എൻ സി പി (54 സീറ്റുകൾ), കോൺഗ്രസ് (44) എന്നിവരുമായി ചേർന്ന് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ 31 മാസത്തിന് ശേഷം ഷിൻഡെ സേനയിൽ നിന്ന് പുറത്തുപോകുകയും ബി ജെ പിയുമായി സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ സഖ്യം തകരുകയായിരുന്നു.

അതേസമയം, അധികാര നഷ്ടത്തിനും പാർട്ടിയിലെ പിളർപ്പിനും പിന്നാലെ ഉദ്ധവ് താക്കറയ്ക്ക് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക തീരുമാനവും കഴിഞ്ഞ ദിവസം പുറത്ത് വരികയുണ്ടായി. യഥാർത്ഥ ശിവസേന ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ളതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. പാർട്ടിയുടെ എം എല്‍ എമാരുടേയും എംപിമാരുടേയും സംസ്ഥാന-ദേശീയ ഭാരവാഹികളുടേയും എണ്ണം പരിശോധിച്ചതിന് ശേഷമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
നിസ്സാരനാണെന്ന് കരുതി തള്ളിക്കളയരുതെ: ഊർജ്ജം നല്‍കും വീരനാണ് റോബസ്റ്റ പഴം, വില തുച്ഛം, ഗുണമേറെ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെ വ്യാഴാഴ്ച ബി ജെ പി നേതാവിനൊപ്പം വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ സംസാരിക്കവെ മുഖ്യമന്ത്രി ഷിൻഡെയ്ക്ക് ശിവസേനയുടെ പരമ്പരാഗത ചിഹ്നമായ അമ്പും വില്ലും സമ്മാനമായി നൽകി. അടുത്ത തിരഞ്ഞെടുപ്പുകളില്‍ അമ്പും വില്ലും ചിഹ്നത്തില്‍ മത്സരിക്കാനുള്ള അവകാശവും ഇതോടെ ഷിന്‍ഡെ വിഭാഗത്തിന് ലഭിച്ചു. മറുവശത്ത് ഉദ്ധവ് താക്കറെ പുതിയ പേരും ചിഹ്നവും സ്വീകരിക്കേണ്ടി വരും.

ശിവസേനയുടെ അമ്പും വില്ലും ചിഹ്നവും
78 പേജുള്ള ഉത്തരവിലാണ് ശിവസേനയുടെ അമ്പും വില്ലും ചിഹ്നവും പേരും ഇനി ഷിൻഡെ വിഭാഗത്തിന് ലഭിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ അനുവദിച്ച 'തീപ്പന്തം' ചിഹ്നം താക്കറെ വിഭാഗത്തിന് തുടർന്നും ഉപയോഗിക്കാമെന്നും കമീഷൻ അറിയിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ ശിവസേനയ്‌ക്ക് ആകെ ലഭിച്ച വോട്ടിന്റെ 76 ശതമാനവും നേടിയത് ഷിൻഡെയ്‌ക്കൊപ്പമുള്ള എം എൽ എമാരാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

കമീഷൻ തീരുമാനത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ സ്വാഗതം ചെയ്തപ്പോള്‍ കമീഷനിൽ വിശ്വാസമില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും താക്കറെ വിഭാഗം നേതാവ് സഞ്‌ജയ് റൗത്ത് പറഞ്ഞു. അതേസമയം ശിവസേനയുടെ തർക്കത്തില്‍ ഇടപെടാനില്ലെന്നാണ് എന്‍ സി പി നേതാവ് ശരദ് പവാർ അഭിപ്രായപ്പെട്ടത്. പേരും ചിഹ്നവും നഷ്ടപ്പെട്ടെങ്കിലും ഇത് വലിയ പ്രത്യാഘാതങ്ങളൊന്നും സൃഷ്ട്ടിക്കില്ല. പുതിയ ചിഹ്നം ജനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications