കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി; കേന്ദ്രമന്ത്രി കോണ്‍ഗ്രസ് പക്ഷത്തേക്ക്!! കൂടിക്കാഴ്ചാ ചിത്രം പുറത്ത്

Google Oneindia Malayalam News

പട്‌ന: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഒരു കക്ഷി കോണ്‍ഗ്രസ് പക്ഷത്തേക്ക് പോകുമെന്ന് സൂചന. കോണ്‍ഗ്രസ് സഖ്യത്തിലുള്ള നേതാക്കളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ പുറത്തുവന്നു.

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍ സീറ്റ് വിഭജനത്തര്‍ക്കം പരിഹപരിച്ചതിന് പിന്നാലെയാണ് ബിജെപിക്ക് പുതിയ തലവേദന സൃഷ്ടിച്ച് മറ്റൊരു പാര്‍ട്ടി സഖ്യം വിടാന്‍ ഒരുങ്ങുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിസാര സംഭവം എന്ന മട്ടിലാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്. പക്ഷേ, എന്‍ഡിഎ സഖ്യത്തില്‍ നിന്ന് കക്ഷികള്‍ മറുകണ്ടം ചാടിയേക്കുമെന്നാണ് വിവരം. ബിജെപി സമവായ നീക്കങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.....

സീറ്റ് വിഭജന ധാരണ ഇങ്ങനെ

സീറ്റ് വിഭജന ധാരണ ഇങ്ങനെ

ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും സീറ്റ് വിഭജന ചര്‍ച്ച നടത്തിയിരുന്നു. ബിഹാര്‍ എന്‍ഡിഎ സഖ്യത്തിലെ പ്രധാന രണ്ട് കക്ഷികളാണ് ബിജെപിയും ജെഡിയുവും. ഇരു പാര്‍ട്ടികളും തുല്യ അളവില്‍ സീറ്റ് വിഭജിക്കും.

ഈ ധാരണ അംഗീകരിക്കുമോ

ഈ ധാരണ അംഗീകരിക്കുമോ

ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 16 വീതം സീറ്റുകളില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കാനാണ് ധാരണ. ബാക്കി എട്ട് സീറ്റുകളില്‍ ആറെണ്ണം രാം വിലാസ് പാസ്വാന്റെ എല്‍ജെപിക്ക് കൈമാറും. രണ്ടെണ്ണം കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടിക്ക് വിട്ടുകൊടുക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസ് സഖ്യത്തിലേക്ക്

കോണ്‍ഗ്രസ് സഖ്യത്തിലേക്ക്

സീറ്റ് വിഭജനം സംബന്ധിച്ച് സമവായത്തിലെത്തിയെന്ന് അമിത് ഷായും നിതീഷ് കുമാറും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉപേന്ദ്ര കുശ്വാഹ കോണ്‍ഗ്രസ് സഖ്യവുമായി ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസ്, ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി എന്നിവരാണ് മറുഭാഗത്തെ പ്രമുഖര്‍. ഈ സഖ്യത്തിലേക്ക് ആര്‍എല്‍എസ്പി എത്തുമെന്നാണ് വിവരങ്ങള്‍.

തേജസ്വിയുമായി ചര്‍ച്ച

തേജസ്വിയുമായി ചര്‍ച്ച

ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായിട്ടാണ് ഉപേന്ദ്ര കുശ്വാഹ ചര്‍ച്ചനടത്തിയത്. അര്‍വാള്‍ ജില്ലയിലെത്തിയപ്പോഴാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച നടക്കുന്ന ദൃശ്യങ്ങള്‍ ആര്‍ജെഡി നേതാക്കള്‍ പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.

എന്‍ഡിഎ സഖ്യം വിടുമോ

എന്‍ഡിഎ സഖ്യം വിടുമോ

എന്‍ഡിഎ സഖ്യം വിടുമോ എന്ന ചോദ്യത്തിന് ഉപേന്ദ്ര കുശ്വാഹ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ ചര്‍ച്ച നടന്ന കാര്യം അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കള്‍ സ്ഥിരീകരിച്ചു. രാഷ്ട്രീയ നേതാക്കള്‍ ഭിന്ന ചേരിയിലാണെങ്കില്‍ പോലും ചര്‍ച്ചകള്‍ നടത്തുന്നതില്‍ എന്താണ് തെറ്റ് എന്നാണ് നേതാക്കള്‍ മറുചോദ്യം ഉന്നയിച്ചത്.

അത്ര സുഖത്തിലല്ല

അത്ര സുഖത്തിലല്ല

നിതീഷ് കുമാറുമായി അത്ര സുഖത്തിലല്ല ഉപേന്ദ്ര കുശ്വാഹ. കുശ്വാഹയുടെ പാര്‍ട്ടിക്ക് സീറ്റ് നല്‍കേണ്ട എന്നാണ് ജെഡിയു നേരത്തെ പറഞ്ഞത്. ഇക്കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. നിതീഷ് കുമാര്‍ വല്യേട്ടന്‍ മനോഭാവം മാറ്റണമെന്നാണ് ആര്‍എല്‍എസ്പി നേതാക്കള്‍ പറയുന്നത്.

ഭാവി ഇപ്പോള്‍ പറയില്ല

ഭാവി ഇപ്പോള്‍ പറയില്ല

തുല്യമായ എണ്ണം സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് അമിത് ഷായും നിതീഷ് കുമാറും പരസ്യമായി പറഞ്ഞത്. എന്നാല്‍ അവര്‍ സീറ്റുകളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. ചില നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഓരോ പാര്‍ട്ടികളും എത്ര സീറ്റില്‍ മല്‍സരിക്കുമെന്ന് അറിഞ്ഞ ശേഷം ഭാവി കാര്യം തീരുമാനിക്കുമെന്ന് ആര്‍എല്‍എസ്പി നേതാവ് പറഞ്ഞു.

 കുശ്വാഹയുടെ ആവശ്യം

കുശ്വാഹയുടെ ആവശ്യം

2014ല്‍ കുശ്വാഹയുടെ പാര്‍ട്ടി മൂന്ന് സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ കൂടുതല്‍ സീറ്റ് വേണമെന്നാണ് കുശ്വാഹയുടെ ആവശ്യം. എന്നാല്‍ ബിജെപിയും ജെഡിയുവും ഇപ്പോള്‍ തയ്യാറാക്കിയ കരാര്‍ പ്രകാരം കുശ്വാഹയുടെ പാര്‍ട്ടിക്ക് രണ്ട് സീറ്റുകളേ ലഭിക്കു. ഇത് എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.

കുശ്വാഹ മറുപക്ഷത്തേക്ക്

കുശ്വാഹ മറുപക്ഷത്തേക്ക്

നിതീഷ് കുമാറിനെ കൂടെ നിര്‍ത്താന്‍ പഴയ സഖ്യകക്ഷികളെ പിണക്കുകയാണ് അമിത് ഷാ ചെയ്യുന്നതെന്ന് ആര്‍ജെഡി ദേശീയ വൈസ് പ്രസിഡന്റ് ശിവാനന്ദ് തിവാരി പറഞ്ഞു. ആര്‍ജെഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ കുശ്വാഹ പറഞ്ഞിരുന്നു.

സൂചന നല്‍കിയത് ഇങ്ങനെ

സൂചന നല്‍കിയത് ഇങ്ങനെ

യാദവരുടെ പാലും കുശ്വാഹരുടെ അരിയും പിന്നാക്ക വിഭാഗക്കാരുടെ ഡ്രൈ ഫ്രൂട്ട്‌സും ചേര്‍ന്നാല്‍ ബിഹാറില്‍ പുതിയ ശക്തിയാകുമെന്നാണ് കുശ്വാഹ അടുത്തിടെ പറഞ്ഞത്. കുശ്വാഹ വിഭാഗക്കാര്‍ കര്‍ഷകരാണ്. യാദവര്‍ കന്നുകാലികളെ വളര്‍ത്തുന്നവരും. അടുത്ത തിരഞ്ഞെടുപ്പില്‍ കുശ്വാഹ ബിജെപിക്കൊപ്പമുണ്ടാകില്ല എന്ന സൂചനയാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞതവണ സംഭവിച്ചത്

കഴിഞ്ഞതവണ സംഭവിച്ചത്

2014ല്‍ മല്‍സരിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റ് മാത്രമേ ആര്‍എല്‍എസ്പിക്കും എല്‍ജെപിക്കും ലഭിക്കുകയുള്ളൂ എന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും അതൃപ്തിയുണ്ട്. കഴിഞ്ഞ തവണ ബിഹാറില്‍ നിന്ന് എന്‍ഡിഎ സഖ്യത്തിന് 31 സീറ്റാണ് ലഭിച്ചത്. ബിജെപി 22 സീറ്റില്‍ വിജയിച്ചിരുന്നു. എല്‍ജെപി ആറ് സീറ്റിലും ആര്‍എല്‍എസ്പി മൂന്ന് സീറ്റിലും ജയിച്ചു.

English summary
Upendra Kushwaha, Tejashwi Yadav's Meet Fuels 2019 Buzz In Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X