Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന മാവോയ്‌സ്റ്റ് നേതാവും ഭാര്യയും കീഴടങ്ങി

റായ്പുര്‍: ഛത്തീസ്ഗഡ് സര്‍ക്കാര്‍ തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും ഭാര്യയും ആയുധങ്ങളുമായി പോലീസില്‍ കീഴടങ്ങി. മാവോയിസ്റ്റ് സംഘത്തിന്റെ മോശം പ്രവര്‍ത്തിയില്‍ മനംനൊന്താണ് തങ്ങള്‍ കീഴടങ്ങുന്നതെന്ന് സന്നു പോയം(40), ഭാര്യ മായ്‌നി മാജ്ജി(22) എന്നിവര്‍ പോലീസിനോട് പറഞ്ഞു.

നയാ റായ്പുറിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. തങ്ങള്‍ക്ക് സാധാരണക്കാരെപോലെ ജീവിക്കാന്‍ അവസരം നല്‍കണമെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഇരുവരെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് ആന്റി നെക്‌സല്‍ ഓപ്പറേഷന്‍ ജനറല്‍ പോലീസ് വി കെ വിജ് അറിയിച്ചു.

maoistt

മിലിട്ടറി പ്ലാറ്റൂണ്‍ നമ്പര്‍ 13 ലെ കമാന്ററായിരുന്ന സന്നുവിന്റെ തലയ്ക്ക് 8 ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ വിലയിട്ടിരുന്നത്. മായ്‌നിക്ക് 1 ലക്ഷം രൂപയും വിലയിട്ടിരുന്നു. ബിജാപുര്‍ ജില്ലാ സ്വദേശിയാണ് സന്നു. 2003ലാണ് മാവോയിസ്റ്റ സംഘത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഇത്രയും വര്‍ഷത്തിനിടെ സംഘത്തിന്റെ പല അക്രമപ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനിന്നെന്ന് സന്നു പറഞ്ഞു.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക, സ്‌കൂളുകള്‍ തകര്‍ക്കുക, ഗ്രാമീണരുടെ റേഷനും റേഷന്‍ കാര്‍ഡുകളും പിടിച്ചെടുക്കുക തുടങ്ങി മാവോയിസ്റ്റുകളുടെ മോശം പ്രവര്‍ത്തനങ്ങളിലുള്ള എതിര്‍പ്പാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറയുന്നു. പ്ലാറ്റൂണ്‍ നമ്പര്‍ 13 തകര്‍ച്ചയിലാണെന്നും 14 പേര്‍ മാത്രമാണ് ഇപ്പോള്‍ അംഗങ്ങളായിട്ടുള്ളതെന്നും സന്നു പോലീസിനോട് വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+