• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇതെന്റെ അവസാനത്തെ അസ്തമനമായിരിക്കും; ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിച്ച ജോണിന്റെ ഡയറിക്കുറിപ്പുകൾ

  • By Desk

പോർട്ട് ബ്ലെയർ: '' ദൈവം ഞങ്ങളെ കോസ്റ്റ് ഗാർഡിൽ നിന്നും മറച്ചുപിടിച്ചു" ആൻഡോമാൻ നിക്കോബാർ ദ്വീപിൽ ഗോത്രവർഗക്കാർ അമ്പെയ്ത് കൊന്ന ഇരുപത്തിയേഴുകാരൻ ജോൺ അലൻ ചൗവിന്റെ ഡയറിക്കുറിപ്പിലെ അവസാന വരികളാണിത്. ഈ മാസം പതിനേഴാം തീയിതയാണ് ജോൺ കൊല്ലപ്പെടുന്നത്. സെന്റിനൽ ഗോത്രവർഗവുമായി അടുപ്പം സ്ഥാപിച്ച് മതപരിവർത്തനം നടത്തുന്നതിനായാണ് ജോൺ ദ്വീപിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

വംശനാശ ഭീഷണി നേരിടുന്ന ഗോത്രവർഗം അതിവസിക്കുന്ന ദ്വിപിലേക്കാണ് ജോൺ എത്തിയത്. പലതവണ ഗോത്രവർഗക്കാരുടെ ആക്രമണം നേരിട്ടെങ്കിലും ജോൺ പിന്മാറാതെ ഇവരോട് അടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോത്രവിഭാഗക്കാരാണ് സെന്റിനൽസ്.

നിരവധി ശ്രമങ്ങൾ

നിരവധി ശ്രമങ്ങൾ

നിരവധി തവണ ശ്രമം നടത്തിയ ശേഷമാണ് ജോൺ സെന്റിനൽ ദ്വീപിൽ എത്തുന്നത്. പകുതി ദൂരം ബോട്ടിൽ പോയ ശേഷം വള്ളത്തിലാണ് ദ്വീപിലേക്ക് എത്തുന്നത്. തീരത്തിറങ്ങിയ ജോണിൻരെ നേരെ ഗോത്രവർഗക്കാർ അമ്പെയ്ത് വീഴ്ത്തുകയായിരുന്നു. ജോണിന്റെ കൈവശമുണ്ടായിരുന്ന ബൈബിളിവും അമ്പ് തുളഞ്ഞ് കയറിയിരുന്നു.

ആക്രമണങ്ങൾ ഭയക്കാതെ

ആക്രമണങ്ങൾ ഭയക്കാതെ

രണ്ട് തവണ ഗോത്രവർഗക്കാരുടെ ആക്രമണത്തെ തുടർന്ന് ദ്വീപിൽ നിന്നും മടങ്ങിയ ജോൺ കൂടുതൽ തയാറെടുപ്പുകളോടെ മടങ്ങിയെത്തുകയായിരുന്നു. ഓരോ തവണ ദ്വീപിലേക്കുള്ള യാത്രയുടെ വിവരങ്ങളും കണ്ട കാഴ്ചകളും ഡയറിൽ പകർത്തിയിരുന്നു. ദ്വീപിലെ മനോഹരമായ സൂര്യാസ്തമയും താൻ കണ്ടു, ഞാൻ കാണുന്ന അവസാനത്തെ സൂര്യാസ്തമയമാണോ അതെന്ന് തോന്നിപ്പോയെന്ന് ജോൺ ഡയറിയിൽ കുറിച്ചു.

മുന്നോട്ട് തന്നെ

മുന്നോട്ട് തന്നെ

ശരീത്തിൽ നിരവധി അമ്പുകൾ തറഞ്ഞുകയറിയിട്ടും ജോൺ നടന്ന് ബോട്ടിൽ കയറിയതായി ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികൾ പറയുന്നു. ജോണിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ശരീരം ഗോത്രവർഗക്കാർ കെട്ടിവലിക്കുന്നത് കണ്ടുവെന്ന് ഇവർ ജോണിന്റെ സുഹൃത്തായ അലക്സിനെ അറിയിക്കുകയായിരുന്നു. ജോണിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല.

സെന്റിനൽസ് ഗോത്രം

സെന്റിനൽസ് ഗോത്രം

ഏഷ്യയിലെ ഏറ്റവും അപകടകാരികളായ ഗോത്രവിഭാഗമായിട്ടാണ് സെന്റിനൽ ഗോത്രവർഗക്കാരെ കണക്കാക്കുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണിത്. നിലവിൽ നൂറ്റിയമ്പതിൽ താഴെ മാത്രമാണ് ഇവരുടെ എണ്ണം. സുരക്ഷിതമായ ദൂരത്തിൽ ബോട്ടുകളിൽ കടലിലെത്തിയാണ് ഇവരെ നിരീക്ഷിച്ച് വന്നിരുന്നത്. പുറംലോകത്ത് നിന്നുള്ളവരെ അമ്പുകൾ എയ്ത് ആക്രമിച്ച് ഇവർ വിരട്ടിയോടിക്കും.

വിചിത്രമായ വസ്ത്രരീതി

വിചിത്രമായ വസ്ത്രരീതി

കട്ടിയുള്ള നാരുകൾ കൊണ്ടാണ് ഇവരുടെ വസ്ത്രങ്ങൾ. ഒരു പ്രത്യേക മരത്തിന്റെ നാരുകളാണ് ഇതെന്നാണ് കരുതുന്നത്. സ്ത്രീകൾ ഇടുപ്പിലും, കഴുത്തിലും തലയിലും ഇത് ചുറ്റി വയ്ക്കും. പുരുഷന്മാരും നെക്ലേസ് പോലെ തോന്നിപ്പിക്കും വിതം കഴുത്തിൽ നാരുകൾ ചുറ്റും. ചിലർ മുഖത്ത് ചായം പൂശാറുണ്ട്. 1.6 മീറ്ററോളമാണ് ഇവരുടെ ഉയരം.

സൗഹൃദങ്ങൾ

സൗഹൃദങ്ങൾ

1960 കളിൽ ചില നരവംശ ശാസ്ത്രജ്ഞർ ദ്വീപിൽ എത്തുകയും ഇവരോട് അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ 2014ലെ സുനാമി ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി ദ്വീപിന്റെ മുകളിലൂടെ പറന്ന ഹെലികോപ്റ്ററിന് നേരെ ഇവർ അമ്പെയ്തു. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇവരുടെ രീതികളിൽ യാതൊരുമാറ്റവും വരുത്താനായിട്ടില്ലെന്ന് ഇതോടെ ബോധ്യമായി. ഇതോടെ പുറംലോകത്ത് നിന്ന യാതൊരുവിധ ബന്ധവും പുലർത്താനായിട്ടില്ല.

ചോദ്യം ചെയ്യപ്പെടുന്ന നിയമം

ചോദ്യം ചെയ്യപ്പെടുന്ന നിയമം

ജോണിന്റെ മരണത്തോടെ ദ്വീപിലേക്കുള്ള പ്രവേശനാനുമതിയിൽ സർക്കാർ അടുത്ത കാലത്ത് നടത്തിയ ഭേദഗതിയും ചോദ്യപ്പെടുകയാണ്. ഗോത്രവർഗക്കാരുടെ സുരക്ഷയും സ്വകാര്യതയും പരിഗണിച്ച് ദ്വീപിന് മൂന്ന് കിലോമീറ്റർ ചുറ്റളവ് നിരോധിത മേഖലയായിരുന്നു. എന്നാൽ അടുത്തിടെ വരുത്തിയ ഇളവുകളുടെ പശ്ചാത്തലത്തിൽ വിദേശികൾക്ക് 29 സംരക്ഷിത ദ്വീപുകളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാം.

ഉഴപ്പന്‍ പുരുഷമനസ്; മീ ടുവില്‍ മോഹന്‍ലാലിനോട് ഉടക്കി പത്മപ്രിയ, താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍

കേട്ടാലറയ്ക്കുന്ന തെറിയുമായി ബിജെപി നേതാവിന്‍റെ പ്രസംഗം.. വൈറല്‍.. വീഡിയോ

English summary
us man john allen chaus killed by tribes of sentinals, tribes want to be left alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more