യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ദില്ലി; ത്രിദിന സന്ദര്‍ശനത്തിനായി എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ജോ ബൈഡൻ പ്രസിഡന്റായതിന് ശേഷം ഇതാദ്യമായാണ് യുഎസ് സര്‍ക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യ സന്ദർശിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിൽ ചൈന സൈനിക ശേഷി വർധിപ്പിക്കുന്നതിനിടയിലാണ് ഓസ്റ്റിന്റെ സന്ദർശനം.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

'യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനുമായി കൂടുത്താഴ്ച നടത്തി. ആഗോള നൻമയ്ക്കായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധമാണ്, പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി വിശദീകരിച്ചു, ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ പ്രധാന പങ്ക് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഊന്നി പറഞ്ഞായും പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിൽ അറിയിച്ചു.
റീമ വോറയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം
ഇന്ത്യയുമായുളള പ്രതിരോധ, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ലോയ്ഡ് ജെയിംസ് ഓസ്റ്റിനും വ്യക്തമാക്കി.
അമേരിക്കൻ സഖ്യകക്ഷികളുമായുള്ള സൈനിക സഹകരണം വർധിപ്പിക്കുന്നതിനും ചൈനയ്‌ക്കെതിരായ വിശ്വസനീയമായ പ്രതിരോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്റ്റിന്റെ ഏഷ്യൻ സന്ദർശനം.ഇന്ത്യക്ക് മുമ്പ് ഓസ്റ്റിൻ ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിച്ചിരുന്നു.ഓസ്റ്റിൻ ശനിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തിയേക്കും.












Click it and Unblock the Notifications