Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രാഹ്മണർ ബിജെപിയെ കൈയ്യൊഴിയും?അടിവേരിളക്കാൻ പ്രിയങ്ക..അറ്റകൈ പ്രയോഗം? ഒപ്പം മുസ്ലീം വോട്ടുകളും

ലഖ്നൗ; 2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് യുപി നിയമസഭ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്, അത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളെല്ലാം പോരാട്ടത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. ജാതി സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് ഏത് വിധേനയും വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള തന്ത്രങ്ങളും പാർട്ടികൾ മെനയുന്നുണ്ട്.

അതിനിടെ ഭരണകക്ഷി ഉൾപ്പെടെ എല്ലാ പാർട്ടികളും ബ്രാഹ്മണ സമുദായത്തെ ലക്ഷ്യം വെച്ചുള്ള വിവിധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കവെ പെട്ടെന്നുള്ള ഈ നീക്കത്തിന് പിന്നിൽ ഒരു കാരണവുമുണ്ട്.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

1

സംസ്ഥാനത്ത് ആകെ ജനസംഖ്യയുടെ 12 ശതമാനത്തോളം ബ്രാഹ്മണരാണ്. ഏകദേശം 50 ഓളം മണ്ഡലങ്ങളിൽ ഇവർക്ക് ശക്തമായ സ്വാധീനം, 2017 ൽ യുപിയിൽ ബിജെപിയെ അധികാരത്തിലേറ്റുന്നതിൽ ബ്രാഹ്മണ സമുദായത്തിന് നിർണായക പങ്കുണ്ടായിരുന്നു. സമുദായത്തിലെ 80 ശതമാനം വോട്ടുകളും കഴിഞ്ഞ തവണ ബിജെപിയുടെ പെട്ടിയിലേക്കായിരുന്നു വീണത്.

2

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്‌പിയും കൈകോർത്തപ്പോൾ ബ്രാഹ്മണ വോട്ട് ബാങ്കാണ് യഥാർത്ഥത്തിൽ ബിജെപിയെ തുണച്ചത്. സംസ്ഥാനത്തെ 70 ൽ 62 സീറ്റുകളായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബ്രാഹ്മണ വോട്ട് ബിജെപിക്ക് കൂട്ടത്തോടെ വീഴില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

3

ഠാക്കൂർ വിഭാഗക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ കടുത്ത അമർഷത്തിലാണ് ബ്രാഹ്മണ വിഭാഗം. സമുദായത്തെ ഒതുക്കുകയാണ് യോഗിയെന്നാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.ഇതോടെ ബിജെപിയുമായി അകൽച്ച പുലർത്തുകയാണ് സമുദായ നേതൃത്വം. ഗുണ്ടാ നേതാവ് വികാസ് ദുബെ ഏറ്റുമുട്ടൽ കൊപാതകത്തിൽ പോലും യോഗിക്കെതിരെ പരസ്യമായി എതിർപ്പുകൾ ഉയർത്തി സമുദായ നേതാക്കൾ രംഗത്തെത്തിയിരുന്നു.

4

നിരവധി ബ്രാഹ്മണ സംഘടനകൾ ഏറ്റുമുട്ടലിനെ അപലപിക്കുകയും വിഷയത്തിൽ ന്യായമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.മുൻ സർക്കാരുകൾക്കു കീഴിൽ ബ്രാഹ്മണർക്കെതിരായ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുടെ എണ്ണം യോഗി സർക്കാരിനു കീഴിൽ അതിവേഗം വർദ്ധിച്ചുവരികയാണെന്ന് അഖില ഭാരതീയ ബ്രാഹ്മണ മഹാസഭ (ആർ) പ്രസിഡന്റ് രാജേന്ദ്ര നാഥ് ത്രിപാഠി ദി പ്രിന്റിനോട് പ്രതികരിച്ചു.

5

ആദിത്യനാഥ് സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തിനിടെ 500 ൽ അധികം ബ്രാഹ്മണരാണ് കൊല്ലപ്പെട്ടത്.യോഗി ആദിത്യനാഥിന് കീഴിലുള്ള രാഷ്ട്രീയത്തിൽ സമുദായത്തിന്റെ സ്വാധീനം ക്ഷയിക്കുകയാണെന്നും ത്രിപാഠി കുറ്റപ്പെടുത്തി.യുപിയിലെ 53 അംഗ മന്ത്രിസഭയിൽ ഒമ്പത് പേർ മാത്രമാണ് ബ്രാഹ്മണർ.ദിനേശ് ശർമ, ശ്രീകാന്ത് ശർമ, ബ്രജേഷ് പഥക് എന്നിവർക്ക് മാത്രമാണ് പ്രധാന വകുപ്പുകൾ ഉള്ളത്,ത്രിപാഠി ചൂണ്ടിക്കാട്ടി.

6

അതേസമയം ബ്രാഹ്മണരുടെ അതൃപ്തി ശക്തമാണെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു. ശക്തമായ പ്രവർത്തനം കാഴ്ചവെച്ചില്ലേങ്കിൽ തയ്യാറായാലില്ലേങ്കിൽ ബ്രാഹ്മണർ തങ്ങളെ കൈവിടുമെന്ന് പേര് വെളിപ്പെടുത്താത്ത ബിജെപി എംഎൽഎ പ്രിന്റിനോട് പറഞ്ഞു. അതിനിടെ ബ്രാഹ്നണരുടെ ഈ അതൃപ്തി മുതലെടുക്കാൻ ഒരുങ്ങുകയാണ് യുപിയിലെ പ്രതിപക്ഷ പാർട്ടികൾ.

7

നേരത്തേ 2020 തുടക്കത്തിൽ തന്നെ സമുദായ വോട്ടുകൾ ഉന്നം വെച്ച് കോൺഗ്രസ് പ്രത്യേക സംഘടന തന്നെ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ ജിതിന്‍ പ്രസാദയുടെ നേതൃത്വത്തിലായിരുന്നു ഇത്. സംഘടനയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബ്രാഹ്മിൺ ചേതന യാത്ര സംഘടിപ്പിച്ചിരുന്നു. ജിതിൻ പ്രസാദ ബിജെപിയിലേക്ക് പോയെങ്കിലും അറ്റകൈയെന്ന നിലയിൽ ബ്രാഹ്മണ സമുദായത്തിൽ നിന്നും കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

8

നിലവിൽ യോഗിയെ തന്നെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ബ്രാഹ്മണർ ഇക്കുറി മാറി ചിന്തിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം ബ്രാഹ്നണർക്കൊപ്പം പ്രിയങ്കയിലൂടെ പ്രഭാവം വീണ്ടെടുക്കുന്ന കോൺഗ്രസിലേക്ക് മുസ്ലീം വോട്ടുകൾ കൂട്ടത്തോടെ എത്തിയാൽ സംസ്ഥാനത്തിൽ ഇത്തവണ ഭരണത്തിൽ നിർണായ സ്വാധീനം നേടിയെടുക്കാൻ ആകുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.

Recommended Video

cmsvideo
    Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+