Get Updates
Get notified of breaking news, exclusive insights, and must-see stories!

അഥിതി മുതൽ ആസാദ് വരെ; ഉത്തർപ്രദേശിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി പ്രതിപക്ഷത്തെ യുവനിര

ബിജെപിക്കെതിരെ എസ്‌പി, ബിഎസ്‌പി, കോൺഗ്രസ് എന്നീ പ്രധാന കക്ഷികളെല്ലാം തുറന്ന് പോരിന് ഇറങ്ങുമ്പോൾ ആം ആദ്മി പാർട്ടി, ഓവൈസിയുടെ എഐഎംഐഎം എന്നീ പാർട്ടികളും നിർണായക സാനിധ്യമാകും

ലഖ്നൗ: അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഉത്തർപ്രദേശിനെ ഉറ്റുനോക്കുന്നത്. പ്രധാന പാർട്ടികളെല്ലാം ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുന്ന ഉത്തർപ്രദേശിലെ ഫലം ദേശീയ രാഷ്ട്രീയത്തെകൂടി സ്വാധീനിക്കുന്നതാകും. ബിജെപിക്കെതിരെ എസ്‌പി, ബിഎസ്‌പി, കോൺഗ്രസ് എന്നീ പ്രധാന കക്ഷികളെല്ലാം തുറന്ന് പോരിന് ഇറങ്ങുമ്പോൾ ആം ആദ്മി പാർട്ടി, ഓവൈസിയുടെ എഐഎംഐഎം എന്നീ പാർട്ടികളും നിർണായക സാനിധ്യമാകും.

സിനിമ മാത്രമല്ല ക്ലാസ്, നടിയും ക്ലാസ്സാണ്... സര്‍പ്പട്ടൈ പറമ്പരൈ നായിക ധുഷാര വിജയന്റെ ചിത്രങ്ങൾ കാണാം

പ്രിയങ്ക

പ്രിയങ്ക

ഇത്തവണ ബിജെപിക്കെതിരെ അണിനിരക്കുന്നത് യുവത്വത്തിന്റെ പ്രതിപക്ഷമാണെന്നതും എടുത്ത് പറയണം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്. 30 വർഷം മുൻപ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യമാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. നിലവിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി കഴിഞ്ഞിരിക്കുന്ന പ്രിയങ്കയുടെ നേതൃത്വത്തിലിറങ്ങുന്ന കോൺഗ്രസിനെ അത്ര വിലകുറച്ച് കാണുന്നുമില്ല ബിജെപി.

ജയന്ത് ചൗദരി

ജയന്ത് ചൗദരി

അജിത് സിങ്ങിന്റെ പിൻഗാമിയായാണ് ജയന്ത് ചൗദരി അറിയപ്പെടുന്നത്. പശ്ചിമ ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക് ദളിന്റെ ഭാവിയാണ് ജയന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികളിൽ നിന്ന് പാർട്ടിയെ കരകയറ്റുക എന്ന ലക്ഷ്യവുമായാണ് ഇപ്പോൾ ജയന്ത് പ്രവർത്തിക്കുന്നത്. ജാട്ട്, മുസ്ലിം വോട്ടുകൾ ഏകോപിപ്പിക്കുന്നതിലൂടെ തനിക്ക് അത് സാധ്യമാക്കിയെടുക്കാമെന്നും അദ്ദേഹം കരുതുന്നു. കൃത്യമായ രാഷ്ട്രീയ ഇടപ്പെടലുകളിലൂടെ ഇതിനോടകം തന്നെ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ തന്റെ സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ആദിത്യ യാദവ്

ആദിത്യ യാദവ്

പ്രഗാട്ടിശീൽ സമാജ്‌വാദി പാർട്ടി - ലോഹിയ നേതാവ് ശിവപാൽ യാദവിന്റെ മകനാണ് ആദിത്യ യാദവ്. 2022 തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് രാഷ്ട്രീയത്തിന്റെ മുൻനിരയിൽ ആദിത്യയുമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ശിവപാലിന്റെ മണ്ഡലമായ ജശ്വന്ത് നഗറിൽ ആദിത്യ എത്തുന്നതോടെ തലമുറ മാറ്റത്തിന് കൂടിയാണ് അത് കളമൊരുക്കുക.

അഥിതി സിങ്

അഥിതി സിങ്

കോൺഗ്രസിലെ കരുത്തരായ യുവനേതാക്കളിൽ ഒരാളാണ് അഥിതി സിങ്. സാമൂഹിക പ്രവർത്തക എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അഥിതി നിലവിൽ നിയമസഭാ അംഗമാണ്. പാർട്ടി നേതൃത്വവുമായി പോലും കൊമ്പുകോർക്കാൻ മടിയില്ലെന്ന് ഇതിനോടകം തന്നെ തെളിയിച്ച അവരുടെ ചലനാത്മക രാഷ്ട്രീയ സമീപനം 2022 ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന മുഖമായി മാറ്റുമെന്ന് ഉറപ്പാണ്.

ചന്ദ്രശേഖർ ആസാദ്

ചന്ദ്രശേഖർ ആസാദ്

ദലിത് രാഷ്ട്രീയത്തിന്റെ വക്താവായാണ് ചന്ദ്രശേഖർ ആസാദ് റാവൻ തന്നെ അടയാളപ്പെടുത്തുന്നത്. ദലിത് രാഷ്ട്രീയത്തിന് അത്രമേൽ പ്രാധാന്യമുള്ള ഉത്തർപ്രദേശിൽ ചന്ദ്രശേഖർ ആസാദിന്രെ സാനിധ്യവും ശ്രദ്ധേയമാണ്. ദേശീയ തലത്തിൽ തന്നെ പലപ്പോഴും ബിജെപിക്ക് തലവേദനയായിട്ടുള്ള ചന്ദ്രശേഖർ ആസാദും പശ്ചിമ ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

അതിരപ്പള്ളിയില്‍ മഴ നനഞ്ഞ് അനാര്‍ക്കലി മരയ്ക്കാര്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Priyadarshan praises Narendra modi's simplicity | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+