മുസ്ലിം പേരുകള്‍ മാറ്റാന്‍ യോഗി; വാര്‍ഡുകളിലും മാറ്റം... എന്താണ് ഉദ്ദേശമെന്ന് കോണ്‍ഗ്രസ്
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ മുസ്ലിം നാമത്തിലുള്ള സ്ഥലപ്പേരുകള്‍ മാറ്റുന്നു. വാര്‍ഡുകളുടെ പേരുകളില്‍ പോലും മാറ്റം വരുത്തുന്ന നടപടിക്കെതിരെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തുവന്നു. ഗോരഖ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 12ലധികം വാര്‍ഡുകളുടെ പേരുകളാണ് മാറ്റുന്നത്. ഇതിന്റെ കരട് രൂപം പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയമാണിത്. ശേഷം അംഗീകാരം നല്‍കാനാണ് തീരുമാനം. വാര്‍ഡ് പുനര്‍ നിര്‍ണയത്തിന്റെ നടപടികള്‍ക്കൊപ്പമാണ് പേരുമാറ്റവും നടക്കുന്നത്.

വാര്‍ഡ് അതിര്‍ത്തി പുനര്‍ നിര്‍ണയത്തിന്റെ ഭാഗമായി വാര്‍ഡുകളുടെ എണ്ണം 80 ആക്കി ഉയര്‍ത്തി. പല വാര്‍ഡുകളുടെയും പേര് സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രമുഖ വ്യക്തികളുടെയും നാമത്തിലാണ് ഇനി അറിയപ്പെടുക. ആക്ഷേപമുണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നഗര വികസന വകുപ്പ് സെക്രട്ടറിയെ അറിയിക്കാനാണ് നിര്‍ദേശം.
മിയ ബസാര്‍, മുഫ്തിപൂര്‍, അലിനഗര്‍, തുര്‍ക്ക്മന്‍പുര്‍, ഇസ്മാഈല്‍പുര്‍, റസൂല്‍പുര്‍, ഹുമയൂണ്‍പുര്‍ നോര്‍ത്ത്, ഗോസിപൂര്‍വ, ദൗത്പൂര്‍, ജാഫ്ര ബസാര്‍, ഖാസിപൂര്‍ ഖുര്‍ദ്, ചക്‌സ ഹുസൈന്‍, ഇലാഹി ബാഗ് തുടങ്ങിയ വാര്‍ഡുകളുടെ പേരുകളാണ് മാറ്റുക. ഇലാഹി ബാഗ് ഇനി ബന്ധു സിങ് നഗര്‍ എന്നാണ് അറിയപ്പെടുക. ഇസ്മാഈല്‍പുര്‍ എന്നത് സഹബ്ഗഞ്ച് ആയി മാറും. ജാഫ്ര ബസാര്‍ എന്നത് ആത്മറാം നഗര്‍ ആയി മാറും.
ധ്രുവീകരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഇസ്മാഈല്‍പുര്‍ വാര്‍ഡ് മെംബറുമായ ഷഹാബ് അന്‍സാരി ആരോപിച്ചു. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തുവരികയാണ്. ഒരു പ്രതിനിധി സംഘത്തെ കളക്ടറെ കാണാന്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണം തട്ടാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് തലത്ത് അസീസ് പ്രതികരിച്ചു. എന്താണ് സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പുതിയ പേരുകള്‍ അഭിമാനത്തിന്റേതാണെന്ന് മേയര്‍ സീതാറാം ജയ്‌സ്വാള്‍ പറഞ്ഞു. ശിവസിങ് ചേത്രി, ബാബ ഗംഭീര്‍ നാഥ്, ബാബ രാഘവദാസ്, ഡോ. രാജേന്ദ്ര പ്രസാദ്, മഥന്‍ മോഹന്‍ മാളവ്യ, അഷ്ഫാഖുല്ലാ ഖാന്‍ തുടങ്ങിയ പേരുകളിലാണ് വാര്‍ഡുകള്‍ അറിയപ്പെടുക എന്നും മേയര്‍ പ്രതികരിച്ചു.












Click it and Unblock the Notifications