കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ കൊന്നുവെന്നാരോപണം; യുപിയിൽ കലാപം, പോലീസുകാരനെ പ്രതിഷേധക്കാർ കൊന്നു, വെടിവെപ്പ്!!

Google Oneindia Malayalam News

Recommended Video

cmsvideo
പശുവിനെ കൊന്നുവെന്നാരോപിച്ച് പ്രതിഷേധം | Oneindia Malayalam

ലക്നൗ: ഗോവധവുമായി ബന്ധപ്പെട്ട അക്രമങ്ങൾ രാജ്യത്ത് കുറഞ്ഞ് വരുന്ന കാഴ്ചയാണ് കണ്ടുവന്നത്. എന്നാൽ ഗോവധത്തിന്റെ പേരിൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ വീണ്ടും കലാപം. വനത്തിന് സമീപമുള്ള ഗ്രാമത്തിൽ ഇരുപത്തഞ്ചോളം കന്നുകാലികളുടെ ശവശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിനെതുടർന്നാണ് തീവ്ര വലത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

<strong>പ്രളയത്തില്‍ പിണറായിയുടെ പച്ചക്കള്ളം? ദുരിതാശ്വാസത്തിന് പണം തേടിയിട്ടില്ലെന്ന് നാവിക സേന</strong>പ്രളയത്തില്‍ പിണറായിയുടെ പച്ചക്കള്ളം? ദുരിതാശ്വാസത്തിന് പണം തേടിയിട്ടില്ലെന്ന് നാവിക സേന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥനും മറ്റൊരു നാട്ടുകാരനും കൊല്ലപ്പെട്ടു. കന്നുകാലികളുടെ ശവശരീരവുമായി ഒരുപറ്റമാളുകള്‍ റോഡ് ഉപരോധിച്ചു. ചിഗ്രാവതി പോലീസ് സ്റ്റേഷനിലേക്കും അക്രമികള്‍ കന്നുകാലികളുടെ ശവശരീരം ട്രാക്ടറിലാക്കി മാര്‍ച്ച് ചെയ്തു ഇതിനിടെ പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ കല്ലേറിഞ്ഞു. പോലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പിരിഞ്ഞു പോകാൻ പ്രതിഷേധക്കാർ തയ്യാറായില്ല.

Police

പോലീസ് വെടിപ്പുമൂലമുണ്ടായ പരിക്കിലാണ് ഒരാൾ കൊല്ലപ്പെട്ടത്. സുബോദ് കുമാർ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കലാപത്തിനിടെ കൊല്ലപ്പെട്ടതെന്ന് എഡിജിപി ആനന്ദ് കുമാർ പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട പ്രതിഷേധം കലാപമായി മാറുകയായിരുന്നു. പിന്നീട് പ്രതിഷേധക്കാരും പോലീസുകാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോൾ പ്രദേശം പോലീസ് നിയന്ത്രണത്തിലാണെന്നും എഡിജിപി വ്യക്തമാക്കി.

English summary
UP Police officer, civilian killed in clashes over illegal animal slaughter in Bulandshahr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X