Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാനെ അനുകൂലിച്ച് പ്രസ്താവന; ഉത്തര്‍ പ്രദേശില്‍ എംപിക്കെതിരെ രാജ്യദ്രോഹക്കേസ്, കാരണം ഇതാണ്...

ലഖ്‌നൗ: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിനെ ന്യായീകരിച്ച് പ്രതികരിച്ച സമാജ്‌വാദി പാര്‍ട്ടി എംപിക്കെതിരെ രാജ്യദ്രോഹക്കേസ്. സാംഭാല്‍ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗം ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖിനെതിരെയാണ് ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ പരാതിയിലാണ് കേസ്. രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്ന വാക്കുകളാണ് എംപിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ചര്‍ഖേഷ് മിശ്ര പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെല്ലാം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപിയും എസ്പിയും നേരിട്ടാണ് യുപിയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നത്. എംപിയുടെ വിവാദ പ്രസ്താവന എന്തായിരുന്നു. വിശദീകരിക്കാം....

1

താലിബാനെ പിന്തുണച്ചു എന്ന് കാണിച്ച് എംപിക്കെതിരെ ബിജെപി നേതാവ് രാജേഷ് സിംഗാള്‍ ആണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെ ഷഫീഖുര്‍ റഹ്മാന്‍ നടത്തിയ പരാമര്‍ശമാണ് കേസിന് ആസ്പദം. താലിബാന്‍ ഭരണം പിടിച്ചത് അഫ്ഗാനിസ്താന്റെ ആഭ്യന്തര വിഷയമാണെന്നും നമുക്ക് എങ്ങനെ ഇടപെടാന്‍ കഴിയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള എംപിയുടെ മറുചോദ്യം.

2

ഇന്ത്യ ഒരുകാലത്ത് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നില്ലേ. രാജ്യം മൊത്തം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിരുന്നില്ലേ. സമാനമാണ് അഫ്ഗാനിലെ അവസ്ഥയും എന്ന് സമാജ്‌വാദി പാര്‍ട്ടി എംപി പ്രതികരിച്ചു. താലിബാന്‍ അവരുടെ രാജ്യത്തെ മോചിപ്പിക്കുകയായിരുന്നു. ഇനി അവര്‍ ഭരിക്കുന്നു. അഫ്ഗാനെ കീഴ്‌പ്പെടുത്താന്‍ അമേരിക്കയെയും റഷ്യയെയും താലിബാന്‍ അനുവദിച്ചില്ലെന്നും ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞു.

3

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും താലിബാനെയും താരതമ്യം ചെയ്തതാണ് ബിജെപി നേതാവ് പരാതിയില്‍ ഉന്നയിച്ച വിഷയം. ഷഫീഖുര്‍ റഹ്മാന് പുറമെ മറ്റു രണ്ട് എസ്പി നേതാക്കള്‍ക്കെതിരെയും സമാനമായ കേസുകള്‍ എടുത്തിട്ടുണ്ട്. താലിബാന്റെ വിജയത്തെ പുകഴ്ത്തുകയാണ് ഇവര്‍ ചെയ്തതെന്ന് സാംഭാല്‍ എസ്പി ചര്‍ഖേഷ് മിശ്ര വീഡിയോ വഴി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

4

ഇന്ത്യാ ഗവണ്‍മെന്റ് താലിബാനെ ഭീകര സംഘടനയായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ എംപിയുടെ പ്രസ്താവന രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം, സംഭവത്തില്‍ വിശീദകരണവുമായി എംപി പുതിയ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഗപ്പിയിലെ ആമിനയെ ഓര്‍മയില്ലേ? നന്ദന വര്‍മയുടെ പുതിയ മേക്ക്ഓവര്‍ അതിശയിപ്പിക്കും, കാണാം വൈറല്‍ ചിത്രങ്ങള്‍

5

തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ഞാന്‍ വിവാദപരമായി ഒന്നും പറഞ്ഞിട്ടില്ല. താലിബാനെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും താരതമ്യം ചെയ്തിട്ടില്ല. ഇന്ത്യന്‍ പൗരനാണ് ഞാന്‍. അഫ്ഗാന്‍ പൗരനല്ല. അഫ്ഗാനില്‍ എന്ത് സംഭവിക്കുന്നു എന്നത് എന്നെ ബാധിക്കുന്ന വിഷയവുമല്ല. എന്റെ സര്‍ക്കാരിന്റെ നയങ്ങളാണ് ഞാന്‍ പിന്തുടരുക എന്നും എംപി വിശദീകരിച്ചു.

6

അതേസമയം, എസ്പി നേതാവിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നു. അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ച വേളയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവരെ പുകഴ്ത്തുകയാണ് ചെയ്തത്. സാംസ്‌കാരിക അടിമത്തത്തില്‍ നിന്ന് അഫ്ഗാന്‍ മോചിപ്പിക്കപ്പെട്ടു എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ വാക്കുകള്‍. സമാനമായ പ്രതികരണം തന്നെയാണ് എസ്പി നേതാവും നടത്തിയത് എന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

7

തീവ്രവാദികളെ പിടികൂടിയാല്‍ പോലീസിനെ കുറ്റപ്പെടുത്തും. ദേശീയഗാനം ചൊല്ലാന്‍ ഇവര്‍ക്ക് കഴിയില്ല. എന്നാല്‍ താലിബാനെ പിന്തുണയ്ക്കാന്‍ അവരുണ്ടെന്നും എസ്പി എംപിയെ വിമര്‍ശിച്ച് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഷഫീഖുര്‍ റഹ്മാനും ഇമ്രാന്‍ ഖാനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. എസ്പിയുടെ യുവ നേതാവ് ഫൈസാന്‍ ഷാഹിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+