കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ എട്ട് പ്രതികള്‍, 80 ലക്ഷം രൂപ സ്വീകരിച്ചുവെന്ന് പോലീസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാപ്പനെ കൂടാതെ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകരും കേസില്‍ പ്രതികളാണ്. ഇവര്‍ ഉത്തര്‍ പ്രദേശില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ചുവെന്ന് 5000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. മഥുര കോടതിയിലാണ് യുപി പോലീസിലെ പ്രത്യേക ദൗത്യ സേന(എസ്ടിഎഫ്) കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മെയ് ഒന്നിന് വാദം കേള്‍ക്കുമെന്ന് മഥുര അഡീഷണല്‍ ജില്ലാ ജഡ്ജി വ്യക്തമാക്കി.

22

സിദ്ദിഖ് കാപ്പന്‍, അതീഖുര്‍ റഹ്മാന്‍, ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഊഫ് ഷെരീഫ്, മുഹമ്മദ് ഡാനിഷ്, ആലം, മസൂദ് അഹമ്മദ്, ഫിറോസ് ഖാന്‍, അസദ് ബദറുദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മസ്‌ക്കത്തിലെയും ദോഹയിലെയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 80 ലക്ഷം രൂപ പ്രതികള്‍ യുപിയില്‍ കലാപമുണ്ടാക്കാന്‍ സ്വീകരിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പികെ ഫിറോസിന്റെ കിടിലന്‍ നീക്കം; താനൂരില്‍ അന്തംവിട്ട് എല്‍ഡിഎഫ്... 'എല്ലാ വാദങ്ങളും പൊളിച്ചടുക്കി'പികെ ഫിറോസിന്റെ കിടിലന്‍ നീക്കം; താനൂരില്‍ അന്തംവിട്ട് എല്‍ഡിഎഫ്... 'എല്ലാ വാദങ്ങളും പൊളിച്ചടുക്കി'

ഒക്ടോബര്‍ അഞ്ചിനാണ് മഥുരയില്‍ വച്ച് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്ന് പേരെയും യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹത്രാസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കാപ്പന്‍. ഹത്രാസിലെ ദളിത് കുടുംബത്തെ കാണാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. ദേശീയതലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഹത്രാസ് പീഡനം. ഇതിന്റെ മറവില്‍ ഹത്രാസിലും സമീപ ജില്ലകളിലും കലാപമുണ്ടാക്കാനാണ് കാപ്പനും മറ്റുള്ളവരും എത്തിയത് എന്നാണ് പോലീസ് പറയുന്നത്. ദില്ലിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസും ഡാനിഷിനെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, യുഎപിഎ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

എത്ര സീറ്റ് കിട്ടും? യുഡിഎഫിന്റെ പ്രതീക്ഷ ഇങ്ങനെ... വെളിപ്പെടുത്തി കുഞ്ഞാലിക്കുട്ടി, കൂടെ കാരണങ്ങളുംഎത്ര സീറ്റ് കിട്ടും? യുഡിഎഫിന്റെ പ്രതീക്ഷ ഇങ്ങനെ... വെളിപ്പെടുത്തി കുഞ്ഞാലിക്കുട്ടി, കൂടെ കാരണങ്ങളും

സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കേരളത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. യുഡിഎഫ് നേതാക്കള്‍ വിഷയം ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. റഊഫ് ഷെരീഫ്, ഫിറോസ് ഖാന്‍, അസദ് ബദറുദ്ദീന്‍, ഡാനിഷ് എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് പലപ്പോഴായിട്ടായിരുന്നു ഇവരുടെ അറസ്റ്റ്. പ്രതികളെല്ലാം ഇപ്പോള്‍ മഥുര ജയിലിലാണുള്ളത്.

English summary
Uttar Pradesh Police submits chargesheet against Kerala journalist Siddique Kappan and 7 others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X