കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗയില്‍ ഒഴുകി നടന്ന് മൃതദേഹങ്ങള്‍, കൊവിഡിന്റെ ഭീകരത, യുപിയിലെ ഗാസിപൂരില്‍...

Google Oneindia Malayalam News

ദില്ലി: ബീഹാറിന് പിന്നാലെ യുപിയിലും ഗംഗാ നദിയില്‍ കണ്ടെത്തി മൃതദേഹം. ജലത്തിലൂടെ ഇവ ഒഴുകി നടക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ ഗംഗാ നദിക്കരയിലാണ് മൃതദേഹങ്ങള്‍ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ചൗസ ബ്ലോക്കിലൂടെ കടന്നുപോകുന്ന ഗംഗാ നദിയുടെ തീരത്തും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുണ്ടായിരുന്നു. അതേസമയം ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന് പലരും മൃതദേഹം ഉപേക്ഷിക്കുകയാണെന്ന് വിവരമുണ്ട്. ഇവരെല്ലാം കൊവിഡ് രോഗികളാണെന്ന സൂചനയുണ്ട്.

1

ഇന്ത്യയിലെ കൊവിഡ് അതിഭീകരാവസ്ഥയിലാണ് നില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ഈ കാര്യങ്ങള്‍. ഈ മൃതദേഹങ്ങള്‍ എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഗാസിപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് എംപി സിംഗ്. ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ബക്‌സറില്‍ കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു. അതേസമയം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

മൃതദേഹങ്ങള്‍ ഒഴുകി വരുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയെന്ന് ജനങ്ങള്‍ പറയുന്നു. ശവപ്പറമ്പുകള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ അവിടെ ദഹിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് പലരും മൃതദേഹം നദിയില്‍ തള്ളുകയാണ്. മൃതദേഹം ദഹിപ്പിക്കാനുള്ള വിറകിന്റെ ക്ഷാമവും കടുത്ത രീതിയിലുണ്ട്. അതുകൊണ്ട് ശവദാഹം കഠിനമായ കാര്യമായിരിക്കുകയാണ്. സാധാരണ ദഹിപ്പിച്ച് കഴിഞ്ഞ ശേഷം ചിതാഭസ്മം പുഴയിലൊഴുക്കുകയാണ് പതിവ്. എന്നാല്‍ വിറക് അടക്കം ദഹിപ്പിക്കാനുള്ള കാര്യങ്ങള്‍ക്കുള്ള ക്ഷാമം കാരണം പലരും മൃതദേഹങ്ങള്‍ നദിയിലേക്ക് തള്ളുകയാണ്. കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ശ്മശാനത്തില്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്.

അതേസമയം ബീഹാറിലെ പ്രാദേശിക ഭരണകൂടം ഈ മൃതദേഹങ്ങള്‍ യുപിയില്‍ നിന്ന് ഒഴുകി വന്നതാണെന്ന നിഗമനത്തിലാണ്. ബക്‌സറില്‍ മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകുന്നതില്‍ പ്രാദേശിക ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ബഹ്‌റൈച്ചില്‍ നിന്നോ വാരണാസിയില്‍ നിന്നോ അലഹബാദില്‍ നിന്നോ വന്നതാണ് ഈ മൃതദേഹം എന്ന് പരിശോധിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. പല കുടുംബാംഗങ്ങളും യാതൊരു ഗതിയും ഇല്ലാത്തത് കൊണ്ടാണ് മൃതദേഹങ്ങള്‍ നദിയില്‍ തള്ളുന്നത്.

ഹാമിര്‍പൂരില്‍ ജില്ലയില്‍ യമുനാ നദിയില്‍ അഞ്ച് മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. മെയ് ആറിന് പാതി സംസ്‌കരിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു നാട്ടുകാര്‍. അതേസമയം കൊവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് മൂടിയ ശേഷമാണ് കത്തിക്കുക. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് അങ്ങനെയല്ലെന്നുള്ളതാണ് പോലീസ് പറയുന്നത്.

Recommended Video

cmsvideo
Lancet Editorial Slams Modi Government for Ignoring Second Wave Warnings

English summary
uttar pradesh's ghazhipur also found bodies floating in the banks of ganga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X