• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 'തലവേദന'; രാജി ഭീഷണി മുഴക്കി മന്ത്രി റാവത്ത്, കോണ്‍ഗ്രസിന് ഡബിള്‍ ബൂസ്റ്റ്

Google Oneindia Malayalam News

റാഞ്ചി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. ഇത്തവണ ഏത് വിധേനയും അധികാരം നിലനിര്‍ത്താന്‍ എന്‍ ഡി എ പദ്ധതിയിടുമ്പോള്‍ മറു പദ്ധതികളുമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും സജീവമാണ്. കോണ്‍ഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ് .

'മദ്യപിച്ച് ലക്കുകെട്ടുള്ള പാമ്പ് ഡാന്‍സ്, ആത്മഹത്യയുടെ വക്കിലെത്തി'; കമന്റുകള്‍ക്ക് സനുഷയുടെ മറുപടി'മദ്യപിച്ച് ലക്കുകെട്ടുള്ള പാമ്പ് ഡാന്‍സ്, ആത്മഹത്യയുടെ വക്കിലെത്തി'; കമന്റുകള്‍ക്ക് സനുഷയുടെ മറുപടി

1

എന്നാല്‍ സംസ്ഥാനത്ത് ഇത്തവണ പതിവ് തെറ്റും എന്നാണ് ബി ജെ പിയുടെ അവകാശവാദം. എന്തു വിലകൊടുത്തും തങ്ങള്‍ അധികാരം നിലനിര്‍ത്തുമെന്ന് നേതൃത്വം പറയുന്നു. ബിജെപിയുടെ ആത്മവിശ്വാസം ഇത്ര ഉയരത്തില്‍ നില്‍ക്കുമ്പോഴും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഉത്തരാഖണ്ഡില്‍ നിന്നും പുറത്തുവരുന്നത്.

2

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡില്‍ ബി. ജെ .പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കി, ഉത്തരാഖണ്ഡ് കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത് രാജി ഭീഷണി മുഴക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വനം, പരിസ്ഥിതി, തൊഴില്‍, തൊഴില്‍ വകുപ്പുകള്‍ വഹിക്കുന്ന റാവത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

3

റാവത്തിന്റെ മണ്ഡലമായ കോട്ദ്വാറിലെ നിര്‍മ്മിക്കാനിരിക്കുന്ന മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം ആരോപിച്ചാണ് അദ്ദേഹം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. അതേസമയം, തന്റെ മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ റാവത്ത് രോഷം പ്രകടിപ്പിച്ചിരുന്നു, അദ്ദേഹം ഒരിക്കലും രാജിവയ്ക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്. മാധ്യമങ്ങളോട് വ്യക്തമാക്കി.

4

ഒന്നും സംഭവിച്ചില്ല , ഇവിടെ ആരും രാജിവയ്ക്കില്ല. കോട്വാറിലെ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനുളള കാലതാമസത്തോടുള്ള ദേഷ്യം മാത്രമാണ് അദ്ദേഹം പ്രകടിപ്പിച്ചത്, അത് രാജിയിലേക്ക് നീങ്ങില്ല. സര്‍ക്കാരിലും പാര്‍ട്ടിയും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക് വ്യക്തമാക്കി.

5

റാവത്ത് രാജി ഭീഷണി മുഴക്കിയിരുന്നെങ്കിലും അദ്ദേഹത്തില്‍ നിന്ന് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് സുബോധ് ഉനിയാല്‍ പറഞ്ഞു. അതേസമയം, തന്റെ മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് നിര്‍മിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന റാവത്ത് കോട്ദ്വാര്‍ നിയമസഭാ സീറ്റില്‍ നിന്ന് വിജയിച്ചാണ് നിയമസഭയിലേക്ക് എത്തിയത്.

6

ബി ജെ പിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും ഭീഷണി മുഴക്കിയ റാവത്ത് ഒടുവില്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അധികാരം ഏത് വിധേനയും തിരിച്ചുപിടിക്കുക എന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് ഇത് കരുത്ത് പകര്‍ന്നേക്കും . റാവത്ത് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗര്‍വാലില്‍ മത്സരിച്ചിരുന്നു. നേരത്തെ , 1990 - കളില്‍ ഉത്തര്‍പ്രദേശിലെ കല്യാണ് സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

7

അതേസമയം, റാവത്തിന്റെ രാജി ഭീഷണി ബിജെപിയെ സംബന്ധിച്ച് തലവേദനയായിരിക്കുകയാണ്. പുഷ്‌കര്‍ സിംഗ് ദമി അടക്കം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഇത്തവണ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പരീക്ഷിച്ചത്. ത്രിവേന്ദ്ര സിംഗ് റാവത്ത്, തിരത് സിംഗ് റാവത്ത് എന്നിവരെ നേരത്തെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിരുന്നു. ഇപ്പോള്‍ ഉയരുന്ന രാജി ഭീഷണി ഏത് വിധേനയും ചെറുക്കാനാണ് ബിജെപി ശ്രമിക്കുക.

cmsvideo
  2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam
  English summary
  Uttarakhand Assembly polls 2022: Minister Harak Singh Rawat has threatened to resign from Cabinet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X