നേതൃത്വത്തിന് വിമർശനം: റാവത്തിന്റെ അടുത്ത കൂട്ടാളിയായ എംഎല്‍എ ബിജെപിയിലേക്ക്
ഡെറാഡൂണ്‍: കഴിഞ്ഞ മാസം നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഉത്തരാഖണ്ഡില്‍ വൻ വിജയത്തോടെ തുടർച്ചയായി രണ്ടാം തവണയും സർക്കാരിൽ തിരിച്ചെത്തി ഭരണകക്ഷിയായ ബിജെപി പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം ഇതാദ്യമായാണ് ഒരു കക്ഷിക്ക് തുടർച്ചയായ രണ്ടാം തവണയും അധികാരം ലഭിക്കുന്നത്.
എന്നാല്‍ മറുവശത്ത് കോണ്‍ഗ്രസിനാവട്ടെ തിരഞ്ഞെടുപ്പ് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇതോടെ തിരഞ്ഞെടുപ്പിന് മുന്നേയുണ്ടായ തർക്കം പാർട്ടിയില്‍ കൂടുതല്‍ ശക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയൊരു തിരിച്ചടിയും ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്.

എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ അടുത്ത അനുയായിയായ ഒരു എം എല്‍ എ ബി ജെ പിയിലേക്ക് പോയേക്കുമെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. ഹരീഷ് ധാമിയെന്ന മുതിർന്ന നേതാവാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഹരീഷ് റാവത്തിനും പ്രീതം സിങ്ങിനുമെതിരെ വിഭാഗീയത ആരോപിച്ച് പാർട്ടിയിലെ വലിയൊരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ഇരുവരും തോല്‍വിക്ക് ഉത്തരവാദികളാണെന്ന രീതിയില്‍ നേതാക്കള്‍ പരസ്യ വിമർശനം ഉന്നയിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത് ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ഹരീഷ് റാവത്തിന് അഭിപ്രായ വ്യത്യാസമുള്ളതായിട്ടാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഹരീഷ് റാവത്തിന്റെ അടുത്ത അനുയായി കണക്കാക്കപ്പെടുന്ന ഹരീഷ് ധാമി ബി ജെ പി നേതൃത്വത്തെ പുകഴ്ത്തിയും കോൺഗ്രസ് ഹൈക്കമാൻഡിനെ കടന്നാക്രമിച്ചതും ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമാവുന്നത്. ധാർചുലയിൽ നിന്നുള്ള എം എൽ എയാണ് ഹരീഷ് ധാമി.

തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷവും പുഷ്കർ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കിയ ബി ജെ പിയുടെ തീരുമാനത്തേയായിരുന്നു ധാമി പ്രശംസിച്ചിത്. തെരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷവും ബി ജെ പി യുവാക്കളെ മുഖമുദ്രയാക്കിയ രീതിയിൽ കോൺഗ്രസും തിരഞ്ഞെടുപ്പില്‍ യുവമുഖത്തെ മുന്നോട്ട് വയ്ക്കേണ്ടതായിരുന്നുവെന്നായിരുന്നു ഹരീഷ് ധാമിയുടെ വാക്കുകള്‍

അതേസമയം, പുതിയ പദവികളില്‍ വന്നവരോടോ തിരഞ്ഞെടുത്തവരോടെ തനിക്ക് ദേഷ്യമില്ല. പക്ഷെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് ചുമതലകൾ നൽകിയതെങ്കിൽ തന്റെ പേര് ആദ്യം വരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ് ഗ്രസിന്റെ ഈ തീരുമാനത്തില് ഒരാള് മാത്രമല്ല നിരവധി എം എല് എമാര് രോഷം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യത്തില് ഉടന് യോഗം ചേർന്ന് പുനരാലോചനയുണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video

ഈ നിലയില്‍ പാർട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കില്ല. കോൺഗ്രസ് ഞങ്ങളോട് അനീതി ചെയ്തുവെന്നും ആരോപിച്ച ധാമി പ്രത്യേക പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇതിന് പിന്നാലെയാണ് ബി ജെ പി നേതൃത്വം ഹരീഷ് ധാമിയെ സമീപിച്ചതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. കളം മാറുകയാണെങ്കില്‍ മന്ത്രി പദവി ഉള്‍പ്പടെ വാഗ്ദാനം ചെയ്തുവെന്നാണ് സൂചന

അതേസമയം തോല്‍വിയില്‍ നേതൃത്വത്തിനെതിരെ വിമർശനവുമായി ഹരീഷ് റാവത്തും നേരത്തെ രംഗത്ത് എത്തിയിരുന്നു. ന്റെ തോല്‍വിക്ക് ഹൈക്കമാന്‍ഡ് നിയമിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയാണെന്നായിരുന്നു റാവത്തിന്റെ കുറ്റപ്പെടുത്തല്‍. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു റാവത്തിന്റെ മണ്ഡലം ദേശീയ നേതൃത്വം മാറ്റിയത്. ഇത് പരാജയത്തിലേക്ക് നയിച്ചുവെന്നാണ് ഹരീഷ് റാവത്ത് ആരോപിച്ചത്.












Click it and Unblock the Notifications