Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിടറി വീണ് ദേവഭൂമിയിലെ കോണ്‍ഗ്രസ് അതികായന്‍: റാവത്തും പാർട്ടിയും നേരിട്ടത് കനത്ത തിരിച്ചടി

ഡെറാഡൂണ്‍: സംസ്ഥാന ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചയെന്ന നേട്ടത്തോടെ ബി ജെ പി വീണ്ടും ഭരണത്തിലേക്ക് എത്തുമ്പോള്‍ ഉത്തരാഖണ്ഡിലെ കനത്ത തോല്‍വി മുന്‍മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ഹരീഷ് റാവത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ആകെയുള്ള 70 സീറ്റില്‍ 48 ഉം നേടിയാണ് ബി ജെ പി വീണ്ടും അധികാരം ഉറപ്പിക്കുന്നത്. മറുവശത്ത് കോണ്‍ഗ്രസാവട്ടെ 18 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹരീഷ് റാവത്ത് ഉള്‍പ്പടെ പാർട്ടിയിലെ പല പ്രമുഖരും പരാജയത്തിന്റെ രുചിയറിഞ്ഞു.

എക്സിറ്റ് പോളുകളുകളുടെ പ്രവചനത്തേക്കാളും പിന്നിലേക്ക് സംസ്ഥാനത്ത് കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടതിന് പിന്നില്‍ അധികാരത്തർക്കം മുതൽ പാർട്ടിക്കുള്ളിലെ വിഭാഗീയത വരെയുള്ള വിവിധ ഘടകങ്ങളാണ് റാവത്തിന്റെയും കോൺഗ്രസിന്റെയും സംസ്ഥാനത്തെ തോൽവിക്ക് കാരണമായി പറയുന്നത്. അവസാന നിമിഷം നേതൃത്വം മാറിയതും മറ്റൊരു ഘടകമായിരുന്നു. കൂടാതെ, ബിജെപി നേതാക്കൾ സംസ്ഥാനത്ത് മികച്ച പ്രചാരണം നടത്തുകയും റാവത്തിനെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുകയും ചെയ്തു.

Recommended Video

cmsvideo
    #Breaking: ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണത്തുടർച്ചയ്ക്ക് സാധ്യത
    ബി ജെ പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

    ബി ജെ പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് ഒന്നിലധികം സന്ദർശനങ്ങൾ നടത്തുകയും വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തപ്പോൾ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചില പൊതു റാലികൾ ഒഴികെ, കേന്ദ്ര നേതാക്കളുടെ ശക്തമായ പ്രചരമം കോൺഗ്രസിന് വേണ്ടി സംസ്ഥാനത്ത് ഇല്ലായിരുന്നു എന്നതും എടുത്ത് പറയേണ്ട ഘടകമാണ്.

    രാംനഗറിൽ നിന്ന് ലാൽകുവയിലേക്ക് അവസാന നിമിഷം റാവത്തിന് തന്റെ മണ്ഡലം മാറ്റേണ്ടി വന്നിരുന്നു. ലാൽകുവാൻ സീറ്റിൽ ആദ്യമായാണ് അദ്ദേഹം മത്സരിക്കുന്നത്. വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും സംസ്ഥാനത്തുടനീളം വെർച്വൽ റാലികൾ നടത്തുകയും ചെയ്തതിനാൽ അദ്ദേഹത്തിന് തന്റെ മണ്ഡലത്തിന് കൂടുതൽ സമയം നൽകാൻ കഴിഞ്ഞിരുന്നില്ല. തന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാറിൽ നിന്ന് വിജയിക്കുന്നത് ഉറപ്പാക്കാൻ റാവത്ത് പരമാവധി ശ്രമിക്കുകയും അവിടെയും പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരികയും വന്നിരുന്നു.

    മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

    ഇത് നാലാം തവണയാണ് റാവത്ത് പുതിയ സീറ്റിൽ

    ഇത് നാലാം തവണയാണ് റാവത്ത് പുതിയ സീറ്റിൽ മത്സരിക്കുന്നത്. 2014ൽ പിത്തോരഗഢ് ജില്ലയിലെ ധാർചുല മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് റാവത്ത് ആദ്യമായി എംഎൽഎയാകുന്നത്. 2017 ലെ അവസാന നിയമസഭാ തിരഞ്ഞെടുപ്പിൽ, യുഎസ് നഗർ ജില്ലയിലെ ഹരിദ്വാർ (റൂറൽ), കിച്ച എന്നീ 2 സീറ്റുകളിൽ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും രണ്ടിടത്തും ബി ജെ പി സ്ഥാനാർത്ഥികളോട് പരാജയപ്പെട്ടിരുന്നു.

    2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നൈനിറ്റാൾ-ഉധം സിംഗ് നഗർ സീറ്റിൽ നിന്ന് മത്സരിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ടിക്കറ്റ് നൽകിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ 3,39,096 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ അജയ് ഭട്ടിനോട് പരാജയപ്പെടാനായിരുന്നു റാവത്തിന്റെ വിധി. ഇതുവരെ 9 തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച റാവത്ത് 4 തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

     2009-ൽ ഹരിദ്വാറിൽ നിന്ന് ഒരു തവണയും

    1980, 1984, 1989 വർഷങ്ങളിൽ അൽമോറ നിയോജക മണ്ഡലത്തിൽ നിന്നും 2009-ൽ ഹരിദ്വാറിൽ നിന്ന് ഒരു തവണയും അദ്ദേഹം വിജയിച്ച് ലോക്സഭയിലേക്ക് എത്തി. ബാക്കിയുള്ള 4 തവണയും അദ്ദേഹം പരാജയപ്പെട്ടു. 2012-14 കാലഘട്ടത്തിൽ യുപിഎ-2 സർക്കാരിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 2014ൽ ധാർചുലയിൽ നിന്ന് നിയമസഭാംഗമായും വിജയിച്ചു.

    മാറ്റത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നായിരുന്നു പരാജയം ഏറ്റുവാങ്ങിക്കൊണ്ടും റാവത്ത് അഭിപ്രായപ്പെട്ടത്. "എന്നാൽ ചില പോരായ്മകൾ പ്രചാരണ തന്ത്രത്തിൽ ഉണ്ടാണ്ടി കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ഈ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെ, പ്രത്യേകിച്ച് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രചാരണ വേളയിൽ കഠിനാധ്വാനം ചെയ്ത എന്റെ പാർട്ടി കേഡർക്കും നേതാക്കളോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, "- തിരഞ്ഞെടുപ്പിന് പിന്നാലെ റാവത്ത് വ്യക്തമാക്കി.

    ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ കേന്ദ്രകഥാപാത്രമായി

    ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ കേന്ദ്രകഥാപാത്രമായി ഉയർന്നുവന്ന റാവത്തിന്, സംസ്ഥാനത്ത് ശക്തമായി പ്രചാരണം നടത്തിയ ബിജെപി നേതാക്കളിൽ നിന്ന് രൂക്ഷമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. റാവത്തിനും അദ്ദേഹത്തിന്റെ മുൻ ഭരണത്തിലെ പരാജയങ്ങൾക്കും എതിരായ തന്ത്രങ്ങളില്‍ കേന്ദ്രീകരിച്ച് സംസ്ഥാന ബി.ജെ.പി. അദ്ദേഹത്തിന്റെ ഭരണകാലത്തെ അഴിമതിയെക്കുറിച്ചും ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാർ എങ്ങനെയാണ് സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നതെന്നതിനും പ്രചരണത്തിലൂന്നല്‍ നല്‍കി.

    പാർട്ടിയിലെ വിഭാഗീയതയും അധികാര തർക്കവും

    തന്റെ പാർട്ടിയിലെ വിഭാഗീയതയും അധികാര തർക്കവും കാരണം റാവത്തിനും നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. അവസാന നിമിഷം ലാൽകുവയിൽ നിന്ന് മത്സരിച്ചതിൽ പാർട്ടിയിലെ ചിലർ തൃപ്തരായിരുന്നില്ല. ലാൽകുവാൻ മണ്ഡലത്തിലെ കോൺഗ്രസിന്റെ മുൻ സ്ഥാനാർത്ഥി സന്ധ്യ ദലകോട്ടി പിൻമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് അവരെ 6 വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയായിരുന്നു റാവത്തിന്റെ മത്സരം. തിരഞ്ഞെടുപ്പില്‍ സന്ധ്യ ദലകോട്ടിയും അനുയായികളും ഹരീഷ് റാവത്തിനെതിരെ പരമാവധി എതിർ പ്രചരണം നടത്തിയിരുന്നു.

    ഭൂമിശാസ്ത്രപരമായി, നിയോജകമണ്ഡലം വളരെ വലുതായിരുന്നതും

    ഭൂമിശാസ്ത്രപരമായി, നിയോജകമണ്ഡലം വളരെ വലുതായിരുന്നതും റാവത്തിന്റെ തോല്‍വിക്ക് ആക്കം കൂട്ടി. മണ്ഡലത്തിന്റെ ഒരു ഭാഗം ഉദംസിംഗ് നഗർ അതിർത്തി വരെയും മറ്റൊന്ന് ഹൽദ്വാനിയോട് ചേർന്നുള്ള ഗൗലപർ പ്രദേശം വരെയും വ്യാപിച്ചുകിടക്കുന്നു. ഈ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മില്‍ കാര്യമായ ഏകോപനമുണ്ടായിരുന്നില്ലെന്നത് തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു.

    രാംനഗർ അസംബ്ലി സീറ്റിൽ നിന്നാണ്

    രാംനഗർ അസംബ്ലി സീറ്റിൽ നിന്നാണ് റാവത്തിനെ കോൺഗ്രസ് ആദ്യം മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രാദേശിക നേതാക്കൾക്കിടയിലെ കലാപത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ 5 വർഷമായി രാംനഗറിൽ പ്രവർത്തിക്കുന്നുവെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും റാവത്തിന്റെ അടുത്ത അനുയായിയായിരുന്ന രഞ്ജിത് റാവത്തിനും രാംനഗറിൽ നിന്ന് ടിക്കറ്റ് നൽകിയില്ല. സാള്‍ത്ത് മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയത്.

    രണ്ട് ചേരികൾ തമ്മിലുള്ള അധികാര തർക്കം

    രണ്ട് ചേരികൾ തമ്മിലുള്ള അധികാര തർക്കമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിടിന്ന പ്രധാന വെല്ലുവിളി. ഒരു വശത്ത് ഹരീഷ് റാവത്തും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാലുമാണെങ്കില്‍, മറുവശത്ത് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര യാദവും കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള പ്രീതം സിംഗുമാണ് നിലയുറപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃത്വം ഉറപ്പിക്കാനും തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ പാർട്ടി ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താനും ഹരീഷ് റാവത്ത് പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+