• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗജന്യ വാക്സിൻ: 'എസ്എഫ്ഐയെക്കുറിച്ച് പറയാതിരിക്കുവതെങ്ങനെ..', വി ശിവദാസൻ എംപിയുടെ കുറിപ്പ്

ദില്ലി: കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനുമൊടുവില്‍ കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടപെടല്‍ അടക്കം കേന്ദ്ര തീരുമാനത്തിന് കാരണമായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് രാജ്യസഭാ എംപിയായ വി ശിവദാസന്‍.

വി ശിവദാസന്റെ പ്രതികരണം: ' എസ്എഫ്ഐയെക്കുറിച്ച് പറയാതിരിക്കുവതെങ്ങനെ..!! ഇതെഴുതുമ്പോൾ ഞാൻ അനുഭവിക്കുന്ന അഭിമാനബോധം പറഞ്ഞറിയിക്കുക പ്രയാസമാണ്. കാൽ നൂറ്റാണ്ടുകാലം എൻ്റെ ജീവിതമായിരുന്ന എസ് എഫ് ഐ കൂരിരുട്ടിലേക്ക് ഈ രാജ്യം വീണു പോയപ്പോൾ ഒരു വിളക്ക് കൊളുത്തി വച്ചിരിക്കുന്നു. നിങ്ങൾ എസ്എഫ്ഐയെ സ്നേഹിച്ചാലും ഇല്ലെങ്കിലും ആ വെളിച്ചം നിങ്ങളെ തൊടും. മുന്നോട്ടൊരടി വെക്കാൻ നിങ്ങൾക്കത് വഴി കാട്ടും.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കണമെന്ന മുദ്രാവാക്യമുയർത്തി ഇന്ത്യയിലെ ഇടതുപക്ഷം കഴിഞ്ഞ കുറേ നാളുകളായി നിരന്തരം സമരത്തിലാണ്. തൊഴിലാളികളും കർഷകരുമെല്ലാം ഈ പ്രചരണമേറ്റെടുത്തിരുന്നു. കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് മറ്റ് സംസ്ഥാനങ്ങളെ യോജിപ്പിച്ച് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങളുൾപ്പടെ നടത്തുകയും ചെയ്തു.

എസ്എഫ്ഐ തുടക്കത്തിൽ തന്നെ സുപ്രീം കോടതിയെ സമീപിച്ചു. മുഴുവൻ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകണമെന്നും ഓക്സിജൻ കോൺസൻട്രേഷനുൾപ്പടെ ചുമത്തിയ ജി എസ് ടി പിൻവലിക്കണമെന്നും ഉൾപ്പടെ ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സുപ്രീം കോടതിയിൽ പരാതി നൽകിയത്. ശ്വാസം മുട്ടി മരിക്കുന്ന രാജ്യത്തെ ഓരോ മനുഷ്യൻ്റെയും ശബ്ദമായി എസ്എഫ്ഐ മാറുകയായിരുന്നു. മറ്റേതെങ്കിലും വിദ്യാർഥി സംഘടന ഇത്തരമൊരു ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നില്ല.

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

ഇപ്പോഴിതാ സുപ്രീം കോടതിയുടെ ഇടപെടൽ ശക്തമായതോടെ ജനങ്ങൾക്ക് വാക്സിൻ നൽകേണ്ടതിൻ്റെ ഉത്തരവാദിത്തം തങ്ങളേറ്റെടുക്കുന്നുവെന്ന് മടിച്ചും പേടിച്ച് വിറച്ചുമാണെങ്കിലും കേന്ദ്ര സർക്കാറിന് പറയേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് നടക്കുന്ന പലവിധ പ്രതിഷേധങ്ങൾക്ക് ഭരണകൂടത്തെക്കൊണ്ട് ഈ തീരുമാനം എടുപ്പിക്കുന്നതിൽ പങ്കുണ്ട്. അതിൽ ഇടതുപക്ഷം നടത്തിയ ഇടവേളകളില്ലാത്ത ഇടപെടലുകൾ നിർണായകമായിരുന്നു. ഒരു രാജ്യം മുഴുവൻ ശവപ്പറമ്പായി മാറാതിരിക്കാനും ഒരു ജനതയാകെ അനാഥരാകാതിരിക്കാനും ആരോഗ്യം മനുഷ്യാവകാശമാണെന്ന് ആവർത്തിച്ച് മഹാമാരിയുടെ കാലത്ത് സംഘടിപ്പിച്ച സമരങ്ങൾ ചരിത്രത്തിലുണ്ടാകും. അതിൽ തന്നെ ഏറ്റവും ഉജ്ജ്വലമായ ഇടപെടലാണ് പരമോന്നത കോടതിയെ സമീപിക്കുക വഴി എസ്എഫ്ഐ നടത്തിയത്.

'ഈ രാജ്യത്ത് ഇടതുപക്ഷത്തിന് ഭാവിയുണ്ടോ എന്നതല്ല, ഈ രാജ്യത്തിന് ഇടതുപക്ഷമില്ലാതെ ഒരു ഭാവിയുണ്ടോ എന്നതാണ് ശരിയായ ചോദ്യ' മെന്ന് പ്രഭാത് പട്നായ്ക്ക് എഴുതിയതെത്ര ശരി..! ഈ കാലത്തെ അതിജീവിക്കുന്നവർക്ക് എസ് എഫ് ഐയെ കൂടി അഭിവാദ്യം ചെയ്യാതെ കടന്നു പോകാനാകില്ല. ആ കൊടി പിടിച്ച് നടന്നൊരാൾക്കും അക്കാലത്തെക്കുറിച്ച് ആവേശം കൊള്ളാതിരിക്കാനുമാകില്ല'.

മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ

cmsvideo
  രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം | Oneindia Malayalam

  English summary
  V Sivadasan MP on SFI's role in making Covid Vaccine free for all in India
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X