Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാക്കളിലും വാക്‌സിനേഷന്‍ വ്യാപിപ്പിക്കും, രജിസ്‌ട്രേഷന്‍ 28ന്, വാക്‌സിന്‍ എടുത്തവരില്‍ പ്രതീക്ഷ

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാന്‍ യുവാക്കളിലേക്കും വാക്‌സിനേഷന്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 18 കഴിഞ്ഞവരുടെ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചിരിക്കുകയാണ്. ഈ മാസം 28ന് ഈ വിഭാഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിക്കും. അതേസമയം രണ്ടാം തരംഗത്തെ നേരിടാന്‍ കൊവിഡ് വാക്‌സിന് ഒരുപരിധി വരെ സാധിക്കുമെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പറയുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഐസിഎംആര്‍ പറയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് വ്യാപനം കുറവാണെന്ന് ഐസിഎംആറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

1

മെയ് ഒന്നിന് 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. ഇത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തുന്നതോടെ രോഗവ്യാപനം കുറയ്ക്കാനാവുമെന്നാണ് വിലയിരുത്തല്‍. കൊവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച്ച തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് ബുധനാഴ്ച്ച തുടങ്ങാനാണ് തീരുമാനം. നിലവില്‍ 45 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സമാനമായ രീതിയിലാണ് 18 വയസ്സ് കഴിഞ്ഞവര്‍ക്കും വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നടത്തുക. അതേസമയം ഇതിനായുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടക്കം രേഖകളില്‍ മാറ്റമില്ല. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അനുമതി അനുസരിച്ച് വാക്‌സിനേഷന്‍ നടക്കും.

അതേസമയം ഐസിഎംആര്‍ റിപ്പോര്‍ട്ട് വലിയ പ്രതീക്ഷ രാജ്യത്തിന് നല്‍കുന്നത്. ഇതുവരെ കൊവാക്‌സിന്റെ ഒരു കോടി പത്ത് ലക്ഷം ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വെറും 4906 പേര്‍ക്ക് മാത്രമാണ് കൊവിഡ് വന്നിരിക്കുന്നത്. ഇത് വളരെ കുറവാണ്. കൊവിഷീല്‍ഡ് സ്വീകരിച്ചത് 11 കോടി 60 ലക്ഷം പേരാണ്. ഇതിലാണെഹ്കില്‍ 22159 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതായത് വെറും 0.3 ശതമാനം മാത്രം. ഇപ്പോഴത്തെ സാഹചര്യം രോഗവ്യാപനം അതിവേഗമാണ്. കൂടുതല്‍ പേരെ വാക്‌സിനേഷന്‍ എടുപ്പിച്ചാല്‍ അത് രോഗവ്യാപന സാധ്യതയെയും മരണനിരക്കിനെയും പിടിച്ച് നിര്‍ത്താന്‍ സാധിക്കും.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡിന്റെ തീവ്രത കുറവാണെന്ന് ഐസിഎംആര്‍ പറയുന്നു. വാക്‌സിന്റെ ലഭ്യത കൂട്ടുമ്പോള്‍ രോഗവ്യാപനം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയാണ് ഐസിഎംആറിനുള്ളത്. അതേസമയം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് എപ്പോള്‍ വാക്‌സിന്‍ നല്‍കി തീര്‍ക്കും എന്ന ആശങ്ക മാത്രമാണ് മുന്നിലുള്ളത്. അതേസമയം പലയിടത്തും വാക്‌സിന്റെ ദൗര്‍ലഭ്യം ശക്തമാണ്. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാമെന്ന നിര്‍ദേശമുണ്ട്. ഈ രീതി ഉപയോഗിച്ച് കേരളം നേരിട്ട് കമ്പനികളില്‍ നിന്ന് വാക്‌സിന്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പായല്‍ രജ്പുതിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+