Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിന്‍ മിക്‌സിംഗ്: പരീക്ഷണത്തിനെതിരെ സൈറസ് പൂനാവാലെ, കുറ്റപ്പെടുത്തലിന് കാരണമായേക്കും

ദില്ലി: കൊറോണ വൈറസിന് നിലവില്‍ പലവിധ മ്യൂട്ടേഷനുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ വൈറസ് വകബേദങ്ങള്‍ വാക്‌സിന്റെ പ്രതിരോധ ശേഷിയെ വരെ ബാധിച്ചേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ ഇടകലര്‍ത്തി സ്വീകരിച്ചാല്‍ അത് മെച്ചപ്പെട്ട പ്രതിരോധശേഷി വ്ഗാദനം ചെയ്യുമെന്നാണ് ഐസിഎംആര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷണം നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ട് വാക്‌സിനുകള്‍ ഇടകലര്‍ത്തി സ്വീകരിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് പഠനവിധേയമാക്കിയത്. രണ്ട് വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് നല്‍കിയവര്‍ക്ക് പ്രതികൂലമായി ഒന്നും സംഭവിച്ചില്ല. രണ്ട് വാക്‌സിനുകള്‍ നല്‍കുന്നത് കൊവിഡ് പ്രതിരോധത്തില്‍ സഹായകരമാണോ ദോഷമാണോ എന്ന് പരിശോധിക്കുന്നതിനായിരുന്നു ഐസിഎംആര്‍ ഗവേഷകര്‍ പഠനം നടത്തിയത്. എന്നാല്‍ പഠനത്തില്‍ നിന്നുള്ള കണ്ടെത്തല്‍ പോസിറ്റീവായിരുന്നു.

ആ ചുരണ്ട മുടിയും സാരി ലുക്കും... നടി അനുപ പരമേശ്വരന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

india

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സണ്‍ സൈറസ് പൂനാവാലെ. രണ്ട് കോവിഡ് -19 വാക്‌സിന്‍ മിശ്രിത ഡോസുകള്‍ ഉപയോഗിക്കുന്നത് വളരെ തെറ്റാണെന്ന് അദ്ദേഹം പറയുന്നു. വാക്‌സിനേഷനോടുള്ള ഈ സമീപനം എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ വിവിധ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള കുറ്റപ്പെടുത്തലിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഉത്പാദിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്ത്യയില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ കലര്‍ത്തുന്നതിനെക്കുറിച്ച് ഒരു പഠനം നടത്താനുള്ള നിര്‍ദ്ദേശം അംഗീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ടുവച്ചത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ 300 പേരിലാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നത്. ഈ പഠനത്തിന്റെ ഉദ്ദേശ്യം ഒരു വ്യക്തിക്ക് രണ്ട് വ്യത്യസ്ത വാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാന്‍ കഴിയുമോ എന്ന് വിലയിരുത്തുക എന്നതാണ്.

ഫൈസര്‍- അസ്ട്രാസെനേക്ക, സ്പുട്‌നിക്- അസ്ട്രാസെനേക്ക തുടങ്ങിയ വാക്‌സിനുകള്‍ കലര്‍ത്തിയുള്ള പരീക്ഷണം വിദേശത്തും നടന്നുവരികയാണ്. വാക്‌സിനേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുക എന്നതാണ് ഈ പഠനത്തിന്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+