Get Updates
Get notified of breaking news, exclusive insights, and must-see stories!

വാണി ജയറാമിന്റെ നെറ്റിയില്‍ മുറിവ്, നിലത്ത് വീണ നിലയില്‍; ടീപ്പോയില്‍ തലയിടിച്ചെന്ന് നിഗമനം

vani

ചെന്നൈ: പിന്നണി ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം. ഇന്ന് രാവിലെ നുങ്കംപാക്കത്തിലെ വസതിയില്‍ നിലത്തുവീണ നിലയിലായിരുന്നു വാണി ജയറാമിനെ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം മൂന്ന് വര്‍ഷമായി ഒറ്റക്കായിരുന്നു വാണിയുടെ താമസം.

നിലത്തുവീണ നിലയില്‍

നിലത്തുവീണ നിലയില്‍

രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിപരുന്നു. ബന്ധുക്കള്‍ എത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ പൊലീസ് അന്വേഷണം

മരണത്തില്‍ പൊലീസ് അന്വേഷണം

നെറ്റിയില്‍ മുറിവുണ്ടായിരുന്നു. കട്ടിലിന് സമീപത്തെ ടിപ്പോയില്‍ തലയിടിച്ചകാതാമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പത്മഭൂഷണ്‍ നല്‍കി

പത്മഭൂഷണ്‍ നല്‍കി

ഈ വര്‍ഷമാണ് വാണി ജയറാമിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടി. കുമാര്‍ഗന്ധര്‍വ്വയുടെ പക്കല്‍ ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു.

സംഗീതം പഠിച്ചത്

സംഗീതം പഠിച്ചത്

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ജനിച്ചു. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരാണ് കര്‍ണാടക സംഗീതത്തിലെ ഗുരുക്കന്മാര്‍. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനാണ്.

കലൈവാണി

കലൈവാണി

തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാം വാണി ജയറാം ജനിച്ചത്. കലൈവാണി എന്നാണ് മാതാപിതാക്കളിട്ട പേര്. ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് അത് വാണി ജയറാം എന്നാത്തി. ഇക്കണോമിക്‌സില്‍ ഭിരുദം നേടിയ വാണിക്ക് എസ് ബി ഐയില്‍ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചിരുന്നു. മുംബൈ സ്വദേശിയും ഇന്‍ഡോ ബെല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യുട്ടീസ് സെക്രട്ടറിയായിരുന്നു ഭര്‍ത്താവ് ജയറാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+