Get Updates
Get notified of breaking news, exclusive insights, and must-see stories!

നമോ റൊട്ടി വിറ്റ ഹോട്ടല്‍ പോലീസ് പൂട്ടി!

വാരണാസി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ പേരില്‍ പ്രശസ്തമായ നമോ റൊട്ടി വിറ്റ ഹോട്ടല്‍ പോലീസുകാര്‍ ബലമായി പൂട്ടിച്ചു. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന് പതിപ്പിച്ച നമോ റൊട്ടികള്‍ വിറ്റ ഹോട്ടലുകളിലൊന്നാണ് ഉത്തര്‍ പ്രദേശ് പോലീസ് അടപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകരോര് സംസാരിക്കരുത് എന്ന് ഹോട്ടല്‍ ഉടമയ്ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മെയ് 12 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വാരണാസിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നമോ റൊട്ടി വിതരണം ചെയ്തു തുടങ്ങിയത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന് സീലടിച്ച് വന്ന നമോ റൊട്ടി ദിവസങ്ങള്‍ കൊണ്ട് തന്നെ മെഗാ ഹിറ്റായി മാറി. ഹോട്ടലുകളില്‍ മാത്രമല്ല, തട്ടുകടകളിലും നമോ റൊട്ടി തരംഗം തീര്‍ത്തു.

namo-roti

നമോ റൊട്ടിയുടെ വരവോടെ തങ്ങളുടെ കച്ചവടം കൂടി എന്നാണ് തട്ടുകടക്കാര്‍ പറയുന്നത്. മോദി ആരാധകര്‍ക്കും ബി ജെ പി പ്രവര്‍ത്തകര്‍ക്കുമിടയില്‍ നമോ റൊട്ടിക്ക് വന്‍ ഡിമാന്‍ഡാണ്. എന്നാല്‍ റൊട്ടിയിലൂടെയും മോദി വോട്ട് പിടിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നമോ റൊട്ടിക്കെതിരെ രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് ഇടപെട്ട് നമോ റൊട്ടി വിറ്റ ഒരു ഹോട്ടല്‍ പൂട്ടിയത്.

നമോ ചായ, നമോ തൊപ്പി, നമോ ടാറ്റൂ, നമോ ടീ ഷര്‍ട്ട്, നമോ പടക്കങ്ങള്‍, നമോ സോപ്പ് തുടങ്ങി നിരവധി സാധനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകര്‍ രംഗത്തിറക്കിയിരുന്നു. എന്തായാലും നമോ റൊട്ടി വിറ്റ ഹോട്ടല്‍ പൂട്ടിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കി. നേരത്തെ മോദിക്ക് ഗംഗാ ആരതിക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പാര്‍ട്ടി പരസ്യമായി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇടഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+