ഇനി താൻ ബിജെപിക്കാരനല്ല!!! പാർട്ടിയോഗത്തിൽ വെങ്കയ്യ നായിഡു!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപിയിൽ നിന്നും വിട്ട് ഉപരാഷ്ട്രപതി സ്ഥാനത്തോക്ക് മത്സരിക്കുന്ന വെങ്കയ്യ നായിഡു തന്റെ അവസാന പാർട്ടിയോഗത്തിൽ വികാരഭരിതനായെന്ന് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടേയും അമിത്ഷായുടേയും നേതൃത്വത്തിൽ ചേർന്ന പാർട്ടി ഉന്നത തലയോഗത്തിലാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നായിഡുവിനെ തിരഞ്ഞെടുത്തത്. ഇതിനോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നരവയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ടയാളാണ് ഞാന്‍ പിന്നെയങ്ങോട്ട് എന്റെ പാര്‍ട്ടിയാണ് എന്നെ ഈ നിലയിലേക്ക് വളര്‍ത്തിയത്. അങ്ങനെയുള്ള പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോവേണ്ടി വരുന്നത് ഹൃദയഭേദകമായ കാര്യമാണ്. അതോര്‍ത്താണ് താൻ വികാരഭരിതനായതെന്നു നായിഡു പറഞ്ഞു.

പതിറ്റാണ്ടുകളായി ബിജെപിയുടെ ഭാഗം

പതിറ്റാണ്ടുകളായി ബിജെപിയുടെ ഭാഗം

പതിറ്റാണ്ടുകളായി എൻഡിഎയുടെ ഭാഗമായി രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. പാർട്ടി വിട്ടൊരു ജീവിതമില്ലാത്ത ഒരാളായിരുന്നു ആദ്ദേഹം.

സ്ഥാനാർഥിത്വത്തെ ആംഗീകരിക്കാതെ

സ്ഥാനാർഥിത്വത്തെ ആംഗീകരിക്കാതെ

ഏതാണ്ട് ഒരാഴ്ച മുൻപ് തന്നെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ കുറിച്ചുള്ള ചർച്ചകൾപാർട്ടിയിൽ പുരോഗമിക്കുന്നുണ്ടായിരുന്നു. ബിജെപി- ആർഎസ്എസ് വൃത്തങ്ങൾ ഒന്നടങ്കം അംഗീകരിച്ചത് വെങ്കയ്യ നായിഡുവിനെയായിരുന്നു. ആദ്യം ആദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. തുടന്നുള്ള ചർച്ചക്കൊടുവിലാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിത്വം അംഗീകരിച്ചത്.

മോദിയോടെപ്പം പ്രവർത്തിക്കണം

മോദിയോടെപ്പം പ്രവർത്തിക്കണം

2019 വരെ മോദിയോടെപ്പം പ്രവർത്തിക്കണമെന്നായിരു്നനു തന്റെ ആഗ്രഹമെന്നും അതിനുശേഷം രാഷ്ട്രീയത്തിൽ നിന്നും വിരമിക്കണമെന്നായിരുന്നു നായിഡുവിന്റെ ആഗ്രഹമെന്ന് അമിത് ഷായോട് അറിയിച്ചിരുന്നു.

മോദിക്കും താൽപര്യമില്ല

മോദിക്കും താൽപര്യമില്ല

നരേന്ദ്ര മോദി മന്ത്രി സഭയിലെ ഏറ്റവും പ്രമുഖനായ മന്ത്രിയായിരുന്നു വെങ്കയ്യ നായിഡു. നായിഡുവിനെ സഭയിൽ നിന്ന് മാറ്റി നിർത്തുകയെന്നത് ചിന്തിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ പിന്നീട് നടന്ന ചർച്ചയിൽ മോദിയും നായിഡുവിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുകയായിരുന്നു.

നാമനിർദേശപത്രിക സമർപ്പിച്ചു

നാമനിർദേശപത്രിക സമർപ്പിച്ചു

എന്തായാലും തിങ്കളാഴ്ച്ചയിലെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സന്നദ്ധതയറിയിച്ചു. പിന്നീട് നായിഡു നായിഡു പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രധാനമന്ത്രിയും അമിത് ഷായും മന്ത്രിമാരും എന്‍ഡിഎ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ച് തങ്ങളുടെ പിന്തുണ അറിയിച്ചു.

ഇനി താൻ പാർട്ടിയുടെ ഭാഗമല്ല

ഇനി താൻ പാർട്ടിയുടെ ഭാഗമല്ല

കഴിഞ്ഞു പോയ കാലമത്രയും ഞാന്‍ ജനങ്ങളിലൊരാളായി അവര്‍ക്കൊപ്പം അവരുടെ ഉന്നമനത്തിന് വേണ്ടിയാണ് ജീവിച്ചത്. ഇതെല്ലാം വിട്ട് പുതിയൊരു മേഖലയിലേക്ക് മാറേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകള്‍ എനിക്കുണ്ട്. പക്ഷേ അതെല്ലാം മറികടക്കാനും ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നന്നായി ചെയ്യാനും സാധിക്കുമെന്നാണ് എന്റെ പ്രതീക.ഞാനിപ്പോള്‍ ബിജെപിയുടെ ഭാഗമല്ല - വെങ്കയ്യ നായിഡു വ്യക്തമാക്കി

English summary
: M Venkaiah Naidu "wept inconsolably" yesterday at a meeting of the BJP's top leaders including Prime Minister Narendra Modi, where the decision to name him for vice president was finalised.
Please Wait while comments are loading...