കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് വലിച്ചെറിഞ്ഞ പച്ചക്കറികളെടുക്കുന്നതിനിടെ കച്ചവടക്കാരനെ ട്രെയിനിടിച്ചു, രണ്ട് കാലും അറ്റുതൂങ്ങി

Google Oneindia Malayalam News

കാണ്‍പൂരില്‍: പൊലീസ് റെയില്‍വേ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ പച്ചക്കറികള്‍ പെറുക്കിയെടുക്കുന്നതിനിടെ ട്രെയിനിടിച്ച് കച്ചവടക്കാരന് രണ്ട് കാലുകളും നഷ്ടമായി. കാണ്‍പൂരിലെ കല്യാണ്‍പൂര്‍ ഏരിയയിലാണ് സംഭവം. അനധികൃതമായി കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്ന പൊലീസ് നടപടിക്കിടെ ആണ് സംഭവം.

ഇര്‍ഫാന്‍ എന്ന 20 കാരനാണ് ദാരുണമായ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം ട്രെയിനിടിച്ച് ട്രാക്കില്‍ കിടന്ന ഇര്‍ഫാനെ സ്ട്രക്ടചര്‍ പോലുമില്ലാതെ എടുത്ത് കൊണ്ടുപോകുന്ന പൊലീസിന്റെ നടപടിയും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ട്രാക്കിന് സമീപത്തെ പച്ചക്കറിക്കടക്കാരെ ഒഴിപ്പിക്കുന്നതിനിടെ ആണ് സംഭവം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

sd

ഇന്ദിരാ നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഷദാബ് ഖാനും ഹെഡ് കോണ്‍സ്റ്റബിള്‍ രാകേഷും ചേര്‍ന്ന് ജിടി റോഡിലെ വഴിയോരക്കച്ചവടക്കാരെ ഓടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനിടെ ഇര്‍ഫാന്റെ കടയിലെ പച്ചക്കറികള്‍ ട്രാക്കിലേക്ക് വലിച്ചെറിയുകയും ചെയ്തു.

'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി'റോബിന്‍ നിങ്ങളുടെ അരി വാങ്ങുന്ന ഒരു കണ്ടന്റ് മാത്രം.. നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍'- മറുപടി

ഇത് പെറുക്കുന്നതിനിടെ ഇര്‍ഫാനെ ട്രെയിനിടിക്കുകയായിരുന്നു. അപകടത്തില്‍ ഇര്‍ഫാന്റെ രണ്ട് കാലും അറ്റ് തൂങ്ങി. എന്നാല്‍ പരിക്കേറ്റ ഇര്‍ഫാനെ പരിചരിക്കാതെ പൊലീസുകാര്‍ ഉടന്‍ സ്ഥലം വിട്ടു. കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മറ്റ് ഉദ്യോഗസ്ഥര്‍ എത്തിയത്.

വിവാഹത്തിനൊരുങ്ങി ഫര്‍സീന്‍ മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനുംവിവാഹത്തിനൊരുങ്ങി ഫര്‍സീന്‍ മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും

അതുവരെ അറ്റ് തൂങ്ങിയ കാലുമായി ഇര്‍ഫാന്‍ ട്രാക്കില്‍ തന്നെ കിടക്കുകയായിരുന്നു. പിന്നീട് ഇര്‍ഫാനെ എല്‍ എല്‍ ആര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് ദൃക്സാക്ഷി പറയുന്നത്. അതേസമയം ഇര്‍ഫാന്‍ ട്രാക്കില്‍ കിടക്കുന്നതും പിന്നീട് പൊലീസുകാര്‍ വന്ന് ഇര്‍ഫാനെ അറ്റുപോയ കാല്‍ നിലത്ത് വെച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്നതു്മായി ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

താളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മിതാളം പിടിക്കാന്‍ പാടില്ല, അത്രയും സാഡിസ്റ്റായിരുന്നു അയാള്‍; മുന്‍ ഭര്‍ത്താവിനെ കുറിച്ച് വൈക്കം വിജയലക്ഷ്മി

മകന്റെ രണ്ട് കാലുകളും സംഭവസ്ഥലത്ത് വെച്ച് തന്നെ അറ്റുപോയതായി ഓട്ടോ ഡ്രൈവറായ ഇര്‍ഫാന്റെ പിതാവ് സലിം അഹമ്മദ് പറഞ്ഞു. അവന് 20 വയസ്സേ ആയിട്ടുള്ളൂ. വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കണമെങ്കില്‍ അവര്‍ക്ക് അല്‍പം കരുണ കാണിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചിട്ടുണ്ട്. ഇര്‍ഫാന്‍ റെയില്‍വേ ട്രാക്കിന് സമീപം പച്ചക്കറികള്‍ വില്‍ക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് ധൃതിയില്‍ സാധനം എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയും ട്രെയിനിടിക്കുകയും ആയിരുന്നു എന്നാണ് പൊലീസിന്റെ വാദം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ് എന്നും പൊലീസ് പറയുന്നു.

English summary
vendor lost his legs when he was hit by a train while collecting the vegetables thrown by the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X