ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്..ബിജെപി സാധ്യതാ പട്ടികയില്‍ ഇവര്‍..

Subscribe to Oneindia Malayalam

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനു പിന്നാലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതിയും പ്രഖ്യാപിച്ചതോടെ ബിജെപി സാധ്യതാ ലിസ്റ്റില്‍ ഉള്ളവരുെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഏറുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണകാര്യ മന്ത്രി എം വെങ്കയ്യ നായിഡു, മഹാരാഷ്ട്ര ഗവര്‍ണര്‍ എസ്എല്‍ നരസിംഹന്‍ എന്നിവരാണ് ബിജെപിയുടെ സാധ്യതാ പട്ടികയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു സംബന്ധിച്ച അന്തിമ തീരുമാനം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ആണ് എടുക്കുക.

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് ഉത്തര്‍ പ്രദേശില്‍ നിന്നായതു കൊണ്ട് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെക്കേ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്. വെങ്കയ്യ നായിഡുവിനായിരിക്കും മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

venkaiahnaidu

ആഗസ്റ്റ് 5 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 18 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 19 ന് സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. തിരഞ്ഞെടുപ്പു ഫലവും ആഗസ്റ്റ് 5 നു തന്നെ പ്രഖ്യാപിക്കും. രാജ്യസഭാ സെക്രട്ടറി ജനറല്‍ ഷാംഷെര്‍ ഷെരീഫ് ആയിരിക്കും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ റിട്ടേണിങ്ങ് ഓഫീസര്‍. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. രാജ്യസഭയിലും ലോകസഭയിലുമായി 790 അംഗങ്ങളാണ് ഉള്ളത്.

English summary
Venkaiah, ESL, Rao IN race for VP candidate
Please Wait while comments are loading...