• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദ്യം കുടിപ്പിച്ച് ഡോക്ടറെ ഊഴമിട്ട് പലതവണ പീഡിപ്പിച്ചു; യുവതിയെ ബലാത്സംഗം ചെയ്ത് കത്തിച്ചത് ഇങ്ങനെ..

ഹൈദരാബാദ്: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. 22 വയസുള്ള മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. തോണ്ടുപള്ളി ടോൾപ്ലാസയ്ക്ക് സമീപം വെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്.

ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. യുവതിയെ മൃഗീയമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ 20 വയ്സസുകാരായ മൂന്ന് പേരും 26കാരനായ ഒരാളുമാണ് അറസ്റ്റിലായത്. മുഹമ്മദ് ആരിഫ്, ജൊള്ളു ശിവ, ജൊള്ളു നവീൻ, ചിന്തകുണ്ട ചിന്ന കേശവലു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. നാല് പേരും നാരായണൻ പേട്ട് സ്വദേശികളാണ്.

അവസരത്തിനായി കാത്തു നിന്നു

അവസരത്തിനായി കാത്തു നിന്നു

വെറ്ററിനറി ഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടി പോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. വൈകുന്നേരം 6.15ന് ടോൾ പ്ലാസയിൽ‌ സ്കൂട്ടർ നിർത്തുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തുകയായിരുനന്നു. പിന്നാലെ ഇവർ പെൺകുട്ടിയുടെ സ്കൂട്ടർ പഞ്ചറാക്കി അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു.

വണ്ടി പഞ്ചറാക്കി

വണ്ടി പഞ്ചറാക്കി

വെറ്ററിനറി ഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടി പോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. വൈകുന്നേരം 6.15ന് ടോൾ പ്ലാസയിൽ‌ സ്കൂട്ടർ നിർത്തുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തുകയായിരുനന്നു. പിന്നാലെ ഇവർ പെൺകുട്ടിയുടെ സ്കൂട്ടർ പഞ്ചറാക്കി അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു.

രാത്രി പെൺകുട്ടിയെ കാത്ത് നിന്നു

രാത്രി പെൺകുട്ടിയെ കാത്ത് നിന്നു

രാത്രി ഒമ്പത് മണിക്കാണ് ആരിഫും സിവയും ടോൾപ്ലാസയിലേക്ക് കല്ല് നിറച്ച ട്രക്കുമായെത്തുന്നത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കല്ലിറക്കുന്നത് വൈകിയതിനാൽ അവർ ടോൾപ്ലാസയിൽ കാത്തു നിന്നു. ഒമ്പത് മണിക്ക് പെൺകുട്ടിയെത്തിയപ്പോൾടയർ പഞ്ചറായ കാര്യം ഇവർ പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. സഹായവും വാഗ്ദാനം ചെയ്യുകയുമായിരുന്നു.

വിശ്വാസം നേടിയെടുക്കാനുള്ള ശ്രമം

വിശ്വാസം നേടിയെടുക്കാനുള്ള ശ്രമം

വിശ്വാസം നേടിയെടുക്കാനായി സ്കൂട്ടറുമായി കുറച്ചു ദൂരം പോയശേഷം എവിടെയും കടകളൊന്നും ഇല്ലെന്ന് കള്ളപറയുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടി അവളുടെ സഹോദരിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്. സഹോദരിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ തന്നെ പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ പെൺകുട്ടിയുടെ ഫോൺ സംഘം സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

നിയമസഹായം നൽകില്ല

നിയമസഹായം നൽകില്ല

ഷംഷാബാദിൽ ബുധനാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് ഒന്നൊന്നായി പുറത്ത് വരുന്നത്. കുറ്റവാളികൾക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ പ്രതിഷേധക്കാർ ഷഡ്‍നഗർ പോലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചതു സംഘർഷം സൃഷ്ടിച്ചു. തികൾക്കു നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന അറിയിച്ചിട്ടുണ്ട്.

പല തവണ പീഡിപ്പിച്ചു

പല തവണ പീഡിപ്പിച്ചു

ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും അവരെ പീഡിപ്പിക്കുന്നതിനു മുൻപു മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിച്ചെന്നു റിപ്പോർട്ട്. . ഇരുപത്താറുകാരിയെ പ്രതികൾ ഊഴമിട്ട് പല തവണ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. ആ സമയത്തു യുവതിയുടെ മുഖം മറച്ചിരുന്നു. അതാണു മരണകാരണമായതെന്നും പോലീസ് പറയുന്നു.

English summary
Veterinarian murdered in Hyderabad updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X