വിശ്വഹിന്ദു പരിക്ഷത്തിന്റെ രഥയാത്രയ്ക്ക് തുടക്കമായി; യാത്ര കേരളം അടക്കം 6 സംസ്ഥാനങ്ങളിലൂടെ, ലക്ഷ്യം?

  • Written By:
Subscribe to Oneindia Malayalam

ലക്നൗ: വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നാൽപ്പത്തൊന്ന് ദിവസ 'റാം രാജ്യ യാത്രയ്ക്ക്' അയോധ്യ ക്ഷത്ര പരിസരിത്തു നിന്ന് തുടക്കമായി. തമിഴ്നാടിലെ രാമേശ്വരത്ത് അവസാനിക്കുന്ന യാത്ര ആറ് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. യാത്രയ്ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്തു.

മഹാരാഷ്ട്രയിലുള്ള ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയാണ് യാത്രയ്ക്ക് ആഹ്വാനം ചെയ്തതെങ്കിലും വിശ്വഹിന്ദു പരിഷത്താണ് യാത്രയുടെ പ്രധാന സംഘാടനം നടത്തുന്നത്. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ രഥയാത്ര കടന്നു പോകും.

കേരളത്തിൽ ചലനമുണ്ടാക്കാൻ

കേരളത്തിൽ ചലനമുണ്ടാക്കാൻ

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാമജന്മഭൂമി പ്രശ്നം വീണ്ടും രാജ്യമൊട്ടാകെ ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് റാം രാജ്യ യാത്ര. ബിജെപിക്ക് വേരോട്ടമില്ലാത്ത കേരളത്തിലും, നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണാടകയിലും ചനങ്ങൾ ഉണ്ടാക്കാൻ കവിയുമെന്നാണ് രഥയാത്രകൊണ്ട് ബിജെപി കണക്കു കൂട്ടുന്നത്.

ആരംഭം കര്‍സേവക് പുരത്തുനിന്ന്

ആരംഭം കര്‍സേവക് പുരത്തുനിന്ന്

1990ല്‍ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ച കര്‍സേവക് പുരത്തുനിന്നാണ് റാം രാജ്യ രഥയാത്ര എന്നുപേരിട്ടിരിക്കുന്ന യാത്ര ആരംഭിക്കുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ വന്‍ കലാപങ്ങള്‍ക്കും രക്തച്ചോരിച്ചിലുകള്‍ക്കും വഴിവെച്ച രഥയാത്രയെ ഓർമ്മിക്കുന്നതാണ് വിശ്വ ഹിന്ദു പരിക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 'റാം രാജ്യ യാത്ര'.

രാമേശ്വരത്ത് അവസാനിക്കും

രാമേശ്വരത്ത് അവസാനിക്കും

41 ദിവസം നടക്കുന്ന രഥയാത്ര 6000 കിലോമീറ്റർ സഞ്ചരിച്ച് മാർച്ച് 25ന് രാമേശ്വരത്താണ് അവസാനിക്കുക. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, രാം രാജ്യം, സ്കൂൾ പാഠ്യ പദ്ധതിയിൽ രാമായണം ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് റാം രാജ്യ രഥയാത്രയിൽ വിശ്വ ഹിന്ദു പരിക്ഷത്ത് ഉന്നയിക്കുന്നത്.

കേരളം സ്വീകരിക്കുമോ?

കേരളം സ്വീകരിക്കുമോ?

അദ്വാനിയുടെ നേതൃത്വത്തിൽ 19900ൽ നടന്ന രഥയാത്രയിൽ രാജ്യമെമ്പാടും കലാപം നടന്നിരുന്നു. അതുകൊണ്ട് തന്നെ കേരളം പോലുള്ള സംസ്ഥാനങ്ങലിൽ 'റാം രാജ്യ യാത്ര' എത്രത്തോളം ആളുകൾ അംഗീകരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ബിജെപി ഇതര സംസ്ഥാനങ്ങലിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയെന്നും റിപ്പോർട്ടുകളുണ്ട്.

ബാബറി മസ്ജിദ് തകർത്തത് രഥയാത്രയ്ക്ക് പിന്നാലെ

ബാബറി മസ്ജിദ് തകർത്തത് രഥയാത്രയ്ക്ക് പിന്നാലെ

1990 സെപ്തംബർ 25ന് തുടങ്ങി ഒക്ടോബർ 30ന് അയോധ്യയിൽ അവസാനിക്കുക എന്ന ലക്ഷ്യവുമായാണ് അദ്വാനിയുടെ ആദ്യ രഥ യാത്ര ആസൂത്രണം ചെയ്യപ്പെട്ടത്. ഒക്റ്റോബർ 23-ന് ബിഹാറിൽ സമസ്തിപൂർ എന്ന സ്ഥലത്തുവച്ച് വച്ച് എൽകെ അഡ്വാണി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് യാത്ര അവസാനിച്ചത്. തുടർന്ന് അയോധ്യയിലെ തർക്ക ഭൂമിയിലുണ്ടായിരുന്ന ബാബറി മസ്ജിദ് തകർക്കപ്പെട്ടതും എൽകെ അദ്വാനിയുടെ രഥയാത്രയ്ക്ക് പിന്നാലെയാണ്.

English summary
The Vishva Hindu Parishad will start its 41-day long Ram Rajya Yatra from the temple town of Ayodhya on Tuesday. Yatra will culminate in Rameshwaram, Tamil Nadu on March 23 after passing through six states.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്