Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭാഗമാകില്ല; വിചിത്ര തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഭാഗമാകില്ലെന്ന് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്. എന്‍ഡിഎ സ്ഥാനാര്‍ഥി ജഗദീപ് ധന്‍ഖന് വോട്ട് ചെയ്യുന്ന കാര്യത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നും ഒരിക്കലും അതുണ്ടാകില്ലെന്നും തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യില്ലെന്നും അഭിഷേക് ബാനര്‍ജി സൂചിപ്പിച്ചു.

m

മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ തീരുമാനം പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ്. പാര്‍ലമെന്റ് അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുക. രാജ്യസഭയിലും ലോകസഭയിലുമായി തൃണമൂല്‍ കോണ്‍ഗ്രസിന് 35 അംഗങ്ങളുണ്ട്. വിജയ പ്രതീക്ഷ തീരെ ഇല്ലാത്ത പ്രതിപക്ഷത്തിന് മമതയുടെ പുതിയ തീരുമാനം തിരിച്ചടിയുടെ ആഘാതം ഇരട്ടിയാക്കുമെന്ന് ഉറപ്പായി.

ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗദീപ് ധന്‍ഖന്‍ ആണ് ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച സ്ഥാനാര്‍ഥി. ജഗദീപ് ധന്‍ഖനുമായി സദാസമയം കൊമ്പുകോര്‍ത്തിരുന്നു മമത ബാനര്‍ജി സര്‍ക്കാര്‍. ബംഗാളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ദേശീയ മാധ്യമങ്ങളില്‍ പതിവ് വാര്‍ത്തയായിരുന്നു. അതുകൊണ്ടുതന്നെ ബിജെപി നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് ഉറപ്പാണ്. അതേസമയം, പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിക്കും തൃണമൂല്‍ എംപിമാര്‍ വോട്ട് ചെയ്യില്ലെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

്പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവിനെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് അഭിഷേക് ബാനര്‍ജി പറയുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങള്‍ മാത്രമാണ് വോട്ട് ചെയ്യുക. രാജ്യസഭാ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഒറ്റക്കെട്ടായ നീക്കത്തില്‍ നിന്ന് മുഖം തിരിഞ്ഞുനില്‍ക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ന് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന വേളയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതില്‍ തൃണമൂല്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. എസ്പി, എഎപി എന്നീ പാര്‍ട്ടികളും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു. കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്ന തെലങ്കാനയിലെ ടിആര്‍എസ് പങ്കെടുത്തത് ദേശീയ തലത്തില്‍ വാര്‍ത്തയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+