കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിന്റെ ജീപ്പിന് മുമ്പില്‍ കശ്മീരി യുവാവ്: രഹസ്യം ഞെട്ടിയ്ക്കുന്നത്, വീഡിയോ വൈറല്‍

Google Oneindia Malayalam News


ശ്രീനഗര്‍: സൈനിക വാഹനത്തിന് മുമ്പില്‍ കശ്മീരി യുവാവിനെ കെട്ടിവെച്ച വീഡിയോ വൈറലാവുന്നു. ജമ്മു കശ്മീരില്‍ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്ന് രക്ഷപ്പെടുന്നതിനായി യുവാവിനെ മനുഷ്യകവചമാക്കിയ നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സൈന്യത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്.

സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാസേനയ്‌ക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരില്‍ ഒരാളെ സൈനിക വാഹനത്തിന് മുമ്പില്‍ കെട്ടിയിടുകയായിരുന്നു. ശ്രീനഗര്‍ ലോക് സഭാ മണ്ഡലത്തില്‍ റീപ്പോളിംഗ് നടന്ന വ്യാഴാഴ്ചയായിരുന്നു സംഭവം. എന്നാല്‍ വീഡിയോ വൈറലായതോടെ വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് ഖലിയ പറഞ്ഞു.

millitan

സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്ന് ഗുന്ദിപ്പോര ഗ്രാമത്തിലെ ബീര്‍വയിലുണ്ടായ സംഭവമെന്ന് നാഷണ്‍ കോണ്‍ഫറന്‍സ് നേതാവ് തന്‍വീര്‍ സാദിഖ് പറഞ്ഞു. സിആര്‍പിഎഫ് ജവാനെ കശ്മീരില്‍ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്ന് ദിവങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം.

English summary
A video clip showing a youth tied in front of an army jeep and used as a human shield in Central Kashmir’s Budgam district has gone viral on various social networking sites. The video clip shows a young man tied by ropes in front of the army jeep that is moving in some village of Central Kashmir’s Budgam district that went to by polls on Sunday and re-polls on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X