ഡേര്‍ട്ടി പിക്ചര്‍ നടി ആര്യ മരിച്ച നിലയില്‍; വിദ്യാബാലനൊപ്പം അഭ്രപാളിയില്‍ തിളങ്ങിയ താരം
കൊല്‍ക്കത്ത: വിദ്യബാലന്‍ മുഖ്യ വേഷമിട്ട ഡേര്‍ട്ടി പിക്ച്ചര്‍ എന്ന സിനിമയിലെ നടി ആര്യ ബാനര്‍ജി മരിച്ച നിലയില്‍. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ജോലിക്കാരി പോലീസിനെ അറിയിക്കുകയായിരുന്നു.
സിതാര്‍ വാദകന്‍ നിഖില്‍ ബന്ദോപാധ്യയുടെ മകളാണ് 33കാരിയായ ആര്യ ബാനര്‍ജി. മരണത്തില്‍ അസ്വാഭാവികത കണ്ടെത്തിയില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ അറിയപ്പെട്ട മോഡല്‍ കൂടിയായിരുന്നു ആര്യ ബാനര്‍ജി. ഡേര്‍ട്ടി പിക്ച്ചറിന് പുറമെ ദിബാകര്‍ ബാനര്‍ജിയുടെ ലൗ സെക്‌സ് ഔര്‍ ധോഖയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടിയായ സാവധാന്‍ ഇന്ത്യയിലും അവര്‍ എത്തിയിരുന്നു.
കര്‍ഷക സമരം പലവഴിയില്‍ ശക്തിപ്പെടുന്നു; ജയ്പൂര്‍ ഹൈവേ തടയും, സുപ്രീം കോടതിയില്‍ ഹര്‍ജി
അപ്പാര്‍ട്ട്‌മെന്റില്‍ ആര്യ ബാനര്‍ജി തനിച്ചായിരുന്നു താമസം. അയല്‍ക്കാരുമായോ മറ്റോ അധികം സൗഹൃദം പുലര്‍ത്തിയിരുന്നില്ല ആര്യ. ഓണ്‍ലൈന്‍ വഴി ഭക്ഷണം ബുക്ക് ചെയ്യുകയാണ് പതിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു. ടെലിഫോണ്‍ വിവരങ്ങളും ഒടുവില്‍ കഴിച്ച ഭക്ഷണങ്ങളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.