Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫിന്റെ പേരിൽ വീണ്ടും മർദനം ; ബീഫ് കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ യുവാക്കളെ തല്ലിച്ചതച്ചു

ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ഹരിയാനയിലെ ഫാരിദാബാദിൽ യുവാക്കളെ ക്രൂരമായി മർദിച്ചു.

ഫാരിദാബാദ്: കുറച്ച് നാളുകളുടെ ഇടവേളയ്ക്ക് ശേഷം ബീഫ് മർദനം വീണ്ടും തുടർകഥയാകുന്നു. ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച് ഹരിയാനയിലെ ഫാരിദാബാദിൽ യുവാക്കളെ ക്രൂരമായി മർദിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സംഭവത്തിനു പിന്നിൽ ഗോ സംരക്ഷണ സേനാ പ്രവർത്തകരാണെന്നാണ് ആരോപണം.പശുമാസം കയ്യിൽ ഉണ്ടെന്ന് ആരോപിച്ച് 20 ഓളം വരുന്ന ആളുകൾ കൂട്ടംകൂടി മർദിക്കുകയായിരുന്നുവെന്ന് മർദനത്തിന് ഇരയായ യുവാക്കൾ ആരോപിച്ചു. ഗോ മാതാ കീ ജയ് , ജയ്ഹനുമാൻ എന്ന് ആർത്തു വിളിച്ചു കൊണ്ടായിരുന്നു മർദനം. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാരത് മാതാ കീജെയ്, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡ്രൈവറേയും മര്‍ദ്ദിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് നോക്കി നില്‍ക്കെയാണ് തങ്ങളെ ജനക്കൂട്ടം തല്ലിച്ചതച്ചതെന്നും മര്‍ദ്ദനത്തിനെതിരെ ഒന്നും ചെയ്യാതെ ഓട്ടോയില്‍ ബീഫുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും പരിക്കേറ്റവര്‍ പറഞ്ഞു.

beef ban

ആക്രമിച്ചവര്‍ക്കെതിരെ കലാപമുണ്ടാക്കല്‍, മര്‍ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയും ഇറച്ചി കൈശവം വെച്ച ആസാദ്, ഷെസാദ്, ഷക്കീല്‍, സോനു തുടങ്ങിയവർക്കെതിരെ ഹരിയാനയിലെ മൃഗസംരക്ഷണ വകുപ്പുകള്‍ ചുമത്തിയും കേസെടുത്തതായും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.ഫത്തേപുര്‍ മേഖലയില്‍ നിന്ന് ഇറച്ചി വാങ്ങി ഓള്‍ഡ് ഫരീദാബാദിലെ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നവരാണ് മര്‍ദനമേറ്റ യുവാക്കള്‍. ന്നാല്‍, തങ്ങളുടെ കൈവശം പശു ഇറച്ചി ഉണ്ടായിരുന്നില്ലെന്നും മര്‍ദനത്തിനിരയായവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+