'ഇന്ദിരാഗാന്ധിയുടെ ധീരത ഇന്നും പ്രചോദനമായി തുടരുന്നു'; വിമോചന ദിനാഘോഷത്തിനിടെ സോണിയാഗാന്ധി
ന്യൂഡല്‍ഹി: ബംഗ്ലാദേശ് വിമോചന ദിനം ആഘോഷത്തിനിടെ അന്നത്തെ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ ഓര്‍മിച്ച് സോണിയാ ഗാന്ധി. 1971 എന്ന വര്‍ഷം തന്റെ ജീവിതത്തെ സംബന്ധിച്ച്് ഏറ്റവും വിശേഷിപ്പിക്കപ്പെട്ട വര്‍ഷമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
വിജയ് ദിവസ് 2021: 1971 യുദ്ധത്തിലെ ഇന്ത്യയുടെ ഉജ്വല വിജയം, ചരിത്രവും പ്രധാന്യവും അറിയാം
തന്റെ ഭര്‍തൃമാതാവ് കൂടിയായ ഇന്ദിരാഗാന്ധിയെ അഭിമാനത്തോടെ അനുസ്മരിച്ച്കൊണ്ടാണ് സോണിയാ ഗാന്ധി പ്രസംഗിച്ചത്. അവരുടെ ധീരതയും പ്രതിരോധശേഷിയും കൊണ്ട് കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കിടയില്‍ ഇന്ദിരാഗാന്ധി പ്രചോദനമായി തുടരുന്നുവെന്നും സോണിയാഗാന്ധി പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ലോക സമൂഹത്തെ മുഴുവന്‍ ബോധവല്‍ക്കരിച്ചതിന് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവണ്മെന്റ് മേധാവിയെ സോണിയാ ഗാന്ധി പ്രശംസിച്ചു.

അമ്പതുവര്‍ഷം മുമ്പ് ബംഗ്ലാദേശിലെ ധീരയായ ജനങ്ങള്‍ക്ക് ഒരു പുതിയ ഭാവി നല്കി. ബംഗ്ലാദേശിലെ 10 മില്ല്യണ്‍ അഭയാര്‍ത്ഥികളെ ഇന്ത്യ സംരക്ഷിച്ചു. ബംഗ്ലാദേശിലെ സ്വാതന്ത്രസമര സേനാനികളെ ഓര്‍ക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. വിമോചന വിരുദ്ധ ശക്തികളെയും തീവ്രവാദത്തെയും മതമൗലികവാദത്തെയും ചെറുക്കാനും വിമോചനയുദ്ധത്തിന്റെ ആത്മാവില്‍ ബംഗ്ലാദേശിനെ കെട്ടിപ്പടുക്കാനുമുള്ള പുതുക്കിയ പ്രതിജ്ഞയോടെയാണ് അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ലഖിംപൂർ ഖേരി കേസ്: പാർലമെന്റിൽ ഭിന്നത; അജയ് മിശ്രയ്ക്ക് എതിരെ പ്രതിപക്ഷം

2011ല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ദിരാഗാന്ധിക്ക് മരണാനന്തര ബഹുമതിയായി 'ബംഗ്ലാദേശ് സ്വാതന്ത്ര്യ ബഹുമതി' നല്‍കിയെന്നും ബംഗ്ലാദേശി വിമോചനസമയത്ത് ഇന്ദിരാഗാന്ധി വഹിച്ച പങ്കിനുള്ള അംഗീകാരമായിരുന്നു ഈ അവാര്‍ഡെന്നും വിദേശികള്‍ക്കും അല്ലാത്തവര്‍ക്കും ബംഗ്ലാദേശ് സര്‍ക്കാര്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന സംസ്ഥാന അവാര്‍ഡാണിതെന്നും സോണിയാ ഗാന്ധി പറഞ്ഞു.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

1971 ഡിസംബര്‍ 16 ന്, കിഴക്കന്‍ പാകിസ്ഥാന് എന്നറിയപ്പെടുന്ന ബംഗ്ലാദേശില്‍ ഭീകരതയുടെയും അരാജകത്വത്തിന്റെയും ഭരണം അഴിച്ചുവിടുകയായിരുന്നു. ശക്തമായ പോരാട്ടത്തിന് ശേഷം 92,000-ത്തിലധികം പാകിസ്ഥാനികള്‍ കീഴടങ്ങുകയും ചെയ്തു. ആ കീഴടങ്ങല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തിന് കാരണമാവുകയായിരുന്നു. പാക്കിസ്ഥാന് ഹീനമായ കുറ്റകൃത്യമാണ് ചെയ്തത്.
ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന് സിബിഐക്ക് കത്ത്; കേസില്‍ ട്വിസ്റ്റ്

മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. കാല് ദശലക്ഷത്തിലധികം സ്ത്രീകള്‍ ലൈംഗികമായി പീടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി യുദ്ധകളത്തില്‍ 40,000ത്തിലധികം ശിശുക്കളാണ് പിറന്ന് വീണത്. എല്ലാവരും പാലായനം ചെയ്യുകയായിരുന്നു. 20,000ത്തിലധികം ഹിന്ദുക്കളുടെ ജീവനും നഷ്ടമായിരുന്നു. സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായിരുന്നു ഇത്.