• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പപെട്ട് കേന്ദ്രമന്ത്രി; ദില്ലിയിൽ സൈക്കിൾ യാത്ര നടത്തി പ്രതിഷേധം!!

ദില്ലി: കൈപ്പിടിയിൽ ഒതുങ്ങാത്ത നിരക്കിലേക്ക് കുതിച്ചുയരുകയാണ് രാജ്യത്ത് ഇന്ധനവില. രാജ്യത്താകമാനം കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരങ്ങളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നു. സമരത്തിൽ കേന്ദ്രമന്ത്രി തന്നെ പങ്കെടുത്താലോ? സംശയിക്കേണ്ട ഇന്ധനവില വർധനവിനെതിരെ തന്നെയാണ് കേന്ദ്രമന്ത്രിയുടെ സമരം. എന്നാൽ അത് കേന്ദ്ര സർക്കാരിനെതിരെയല്ല, മറിച്ച് ദില്ലി സർക്കാരിനെതിരെയാണെന്ന് മാത്രം. കേന്ദ്രമന്ത്രി വിജയ് ഗോയലാണ് സർക്കാർ ഇന്ധനവില കുറയ്ക്കണമെന്നാവശസ്യപ്പെട്ട് സൈക്കിൾ യാത്ര നടത്തിയത്.

ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

ആം ആദ്മി നേതൃത്വം നൽ‍കുന്ന ദില്ലി സർക്കാർ ഇന്ദദനവില കുറയ്ക്കണമെന്നാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം. പെട്രോൾ, ഡീസൽ വില അടിക്കടി ഉയരുന്ന സാഹചര്യത്തിൽ അത് കുറയ്ക്കുന്നതിനായി ഇവയ്ക്ക് ഏർപ്പെടുത്തിയ വാറ്റ് എടുത്ത് കളഞ്ഞ് ഇന്ധനവില നിയന്ത്രിക്കണമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ ആവശ്യപ്പെട്ടു. ദില്ലിയിലെ പഹർഗഞ്ജിലാണ് കേന്ദ്രമന്ത്രിയുടെ പ്രതിഷേധം അരങ്ങേറിയത്. ക്രമാതീതമായി ഇന്ധനവില ഉയർന്ന സാഹചര്യത്തിൽ കേന്ദ്കസർക്കാർ 2.50 കുറയ്ക്കുകയുണ്ടായി തുടർന്ന് സസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതിഷേധ പരിപാടി.

വാറ്റ് എടുത്തു കളയണം...

വാറ്റ് എടുത്തു കളയണം...

കെജ്രിവാൾ സർക്കാർ വാറ്റ് എടുത്തുകളഞ്ഞാൽ കുറഞ്ഞത് ദില്ലിയിലെ ഇന്ധനവിലയിൽ അഞ്ച് രൂപ വരെ മാറ്റം വരുമെന്ന് വിജയ് ഗോയൽ വ്യക്തമാക്കി. പെട്രോൾ, ഡീസൽ ഇനത്തിൽ 29 രൂപയോളമാണ് സർക്കാർ വാറ്റ് ചുമത്തുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി, വെള്ളം എന്നിവയ്ക്കും സർക്കാർ വില വർധിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെയുമാണ് തന്റെ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു.

ദിവസേന വില കൂടുന്നു

ദിവസേന വില കൂടുന്നു

അരുൺ ജെയ്റ്റ്ലി പെട്രോൾ-ഡീസൽ വിലയിൽ രണ്ടര രൂപ കുറച്ചതിന് പിന്നാലെ പെട്രോളിന് 60 പൈസയും ഡീസലിന് 90 പൈസയും കൂടിയിരുന്നു. രാജ്യത്ത് പലയിടങ്ങലിലും പെട്രോളിന് തൊണ്ണൂറ് രൂപയും ഡീസലിന് എൺപത് രൂപയും കടന്നതോടെ ജനരോക്ഷം തണുപ്പിക്കാനായിരുന്നു ജെയ്റ്റ്ലി രണ്ടര രൂപ കുറച്ചിരുന്നത്. ഇതിനനാനുപാതികമായി സംസ്ഥാനങ്ങളിൽ കുറയേണ്ട നികുതി കുറഞ്ഞതുമില്ല. വെള്ളിയാഴ്ച കുറച്ച വില ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ തുടർച്ചയായി കയറുകയായിരുന്നു.

പ്രതിഷേധവുമായി കോൺഗ്രസ്

പ്രതിഷേധവുമായി കോൺഗ്രസ്

ഇന്ധനവില വര്‍ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ കൊള്ളയാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാണിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്നോടിയായിരുന്നു ഭാരത് ബന്ദ് നടത്തിയത്. നേരത്തെ രാജ്യത്ത് നിന്ന് വിദേശരാജ്യങ്ങളിലേത്ത് കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിന് തുച്ഛമായ വിലയാണ് ഈടാക്കുന്നതെന്ന വിവരാവകാശരേഖ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

പെട്രോള്‍ ഡീസല്‍ വില രണ്ടര രൂപ കുറച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഉന്നതതല യോഗം ചേര്‍ന്ന് എണ്ണ വില കുറയ്ക്കാന്‍ തീരുമാനിച്ചത്. നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ധനവില വര്‍ധിക്കുന്നത് കമ്പനികള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഓരോ ദിവസവും വില ഉയരുന്നതാണ് കണ്ടത്. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം നേരത്തെയും ശക്തമായിരുന്നു. എന്നാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അടക്കമുള്ളവര്‍ ഈ ആവശ്യം തള്ളുകയാണുണ്ടായത്. കഴിഞ്ഞമാസം ആദ്യം വില ഉയരുന്നതിനെ പ്രതിരോധിച്ച ജെയ്റ്റ്‌ലി എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെട്ടെന്നുളള നിലപാട് മാറ്റത്തിനു കാരണം തെരഞ്ഞെടുപ്പാണെന്ന വിലയിരുത്തലാണുള്ളത്.

English summary
Vijay Goel leads cycle rally, demands Delhi government to reduce VAT on fuel prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more