കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് അമ്മയെ വീടിന് പുറത്ത് നിര്‍ത്തിയോ? എന്താണ് സംഭവിച്ചത്... എസ്എ ചന്ദ്രശേഖര്‍ പ്രതികരിക്കുന്നു

Google Oneindia Malayalam News

ചെന്നൈ: സൂപ്പര്‍ താരം വിജയും പിതാവ് എസ്എ ചന്ദ്രശേഖറും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും കോടതി നടപടികളുമെല്ലാം നേരത്തെ വാര്‍ത്തയായിരുന്നു. അച്ഛനും അമ്മയ്ക്കുമെതിരെ കോടതിയെ സമീപിച്ച വിജയ്, തന്റെ പേരില്‍ കൂട്ടായ്മകള്‍ രൂപീകരിക്കുകയും യോഗം ചേരുകയും ചെയ്യുന്നത് തടയണം എന്നാണ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ തുടരവെയാണ് മറ്റു ചില വാര്‍ത്തകള്‍ പുറത്തുവന്നത്.

മാതാവ് ശോഭയെ വിജയ് വീട്ടില്‍ കയറ്റിയില്ലെന്നും പുറത്ത് നിര്‍ത്തിയെന്നുമായിരുന്നു വാര്‍ത്ത. ഇക്കാര്യത്തില്‍ വിജയുടെ പിതാവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. വിജയും അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം എങ്ങനെ പോകുന്നു എന്ന കാര്യം അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് വായിക്കാം...

എന്റെ മകളാണ് വലുത്... ഡോണ്ട് ടീച്ച് മി; വീഡിയോയുമായി നടന്‍ ബാല, എന്തിന് ഇത്ര പ്രാധാന്യം?എന്റെ മകളാണ് വലുത്... ഡോണ്ട് ടീച്ച് മി; വീഡിയോയുമായി നടന്‍ ബാല, എന്തിന് ഇത്ര പ്രാധാന്യം?

1

വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നു എന്ന പ്രചാരണം നേരത്തെ നടന്നിരുന്നു. രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് വിജയുമായി ബന്ധപ്പെടുത്തിയും പ്രചാരണം നടന്നത്. തന്റെ ആരാധകരുടെ സംഘടന വിജയ് രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം താരം നിഷേധിച്ചു.

2


പിതാവ് എസ്എ ചന്ദ്രശേഖറിന്റെ ചില നീക്കങ്ങള്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രചാരണത്തിന് ശക്തിയേകി. അദ്ദേഹം പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം തുടങ്ങി. ആവശ്യമെന്ന് തോന്നുന്ന വേളയില്‍ വിജയ് രാഷ്ട്രീയത്തിലിങ്ങുമെന്ന് പ്രതികരിക്കുകയും ചെയ്തു. ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ഫാന്‍സ് അസോസിയേഷന്‍ മല്‍സരിക്കുമെന്ന വാര്‍ത്തകളും വന്നു. തൊട്ടുപിന്നാലെയാണ് വിജയ് കോടതിയിലെത്തിയത്.

3

തന്റെ പേര് ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് വിജയ് കോടതിയില്‍ ആവശ്യപ്പെട്ടത്. അച്ഛന്‍, അമ്മ, ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി 11 പേരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ മുന്നേറ്റം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ വിജയുടൈ അച്ഛന്‍ ശ്രമിച്ചിരുന്നു. എസ്എ ചന്ദ്രശേഖറും അമ്മ ശോഭയും ഭാരവാഹികളായിട്ടായിരുന്നു പാര്‍ട്ടി.

4

പാര്‍ട്ടി രൂപീകരണം വിജയ് എതിര്‍ത്തു. തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കാന്‍ ആരെയും ഏല്‍പ്പിച്ചില്ല എന്നായിരുന്നു വിജയ് പറഞ്ഞത്. അതിനിടെ, അടുത്ത മാസം തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധകര്‍ മല്‍സരിക്കും. ഒമ്പത് ജില്ലകളില്‍ ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

5

ഒക്ടോബര്‍ ആറ്, 9 തിയ്യതികളിലാണ് വോട്ടിങ്. ഈ വേളയിലാണ് വിജയ് മക്കള്‍ ഇയക്കം മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. മല്‍സരിക്കാന്‍ നിബന്ധനകളോടെ വിജയ് അനുമതി നല്‍കിയിട്ടുണ്ട്. സ്വതന്ത്രരായിട്ടാണ് വിജയ് മക്കള്‍ ഇയക്കം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുക. വിജയ് പ്രചാരണത്തിന് എത്തില്ല. എല്ലാവരും സ്വന്തം നിലയില്‍ തന്നെ പ്രചാരണം നടത്തണമെന്നാണ് വിജയുടെ നിര്‍ദേശം.

6

പിതാവും വിജയും തമ്മിലുള്ള ഭിന്നത കോടതി നടപടികളിലെത്തിയതിന് പിന്നാലെയാണ് പലവിധത്തിലുള്ള പ്രാചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചത്. പിതാവും മാതാവ് ശോഭയും വിജയിയെ കാണാന്‍ പോയെന്നും എന്നാല്‍ ഏറെനേരം പുറത്ത് നിര്‍ത്തിയെന്നുമാണ് പ്രചാരണം. കുറേ നേരം കഴിഞ്ഞ് വാതില്‍ തുറന്ന വിജയ് അമ്മയെ മാത്രം അകത്തേക്ക് വിളിച്ചെന്നും പ്രചാരണമുണ്ട്. ഇത് വ്യാജമാണെന്ന് എസ്എ ചന്ദ്രശേഖര്‍ പുതിയ വീഡിയോയില്‍ വിശദീകരിച്ചു.

Recommended Video

cmsvideo
Vijay filed civil lawsuit against parents and 9 others
7

താനും വിജയിയും തമ്മില്‍ നിലവില്‍ അഭിപ്രായ ഭിന്നതയുണ്ട്. എന്നാല്‍ അത് ഞങ്ങളുടെ കുടുംബത്തെ അകറ്റിയിട്ടില്ല. എപ്പോഴും വിജയ് വിളിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അമ്മയുമായി അവന് അടുത്ത ബന്ധമാണ്. യാതൊരു തര്‍ക്കവുമില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം തെറ്റാണ്. ഇപ്പോള്‍ ഞാനും വിജയും ഭിന്നതയുണ്ട്. എന്നാല്‍ എക്കാലത്തും ആ ഭിന്നത നിലനില്‍ക്കുന്നു എന്ന് പറയരുതെന്നും എസ്എ ചന്ദ്രശേഖര്‍ പ്രതികരിച്ചു.

English summary
Vijay Have Good Relation With Mother Shobha; Says Actor's Father SA Chandrasekhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X