കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്യയുടെ കിംഗ്ഫിഷര്‍ വില്ല ഇനി നടന് സ്വന്തം; ലേലം ഉറപ്പിച്ചത് കോടികള്‍ക്ക്!! ആരാണ് ആ നടന്‍

Google Oneindia Malayalam News

മുംബൈ: മദ്യവ്യവസായി വിജയ് മല്യയുടെ ബംഗ്ലാവിന് അവകാശിയായി. നേരത്തെ പലതവണ ലേലത്തില്‍ വച്ചിട്ടും വാങ്ങാന്‍ ആളില്ലാതിരുന്ന ബംഗ്ലാവ് നടവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷിയാണ് 73 കോടിയ്ക്ക് മുകളിലുള്ള തുകയ്ക്ക് സ്വന്തമാക്കിയതെങ്കിലും കൃത്യമായ ലേലത്തുക ബാങ്കുകള്‍ വ്യക്തമാക്കിയിട്ടില്ല. മല്യയില്‍ നിന്നുള്ള കിട്ടാക്കടം കുത്തനെ ഉയര്‍ന്നതോടെയായിരുന്നു പണം തിരിച്ചുപിടിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിംഗ് ഫിഷര്‍ വില്ല ലേലത്തിന് വച്ചത്.

വൈക്കിംഗ് മീഡിയ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റിന്റെ ഉടമയായ സച്ചിന്‍ ജോഷി ജെഎംജി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ വൈസ് ചെയര്‍മാന്‍ കൂടിയാണ്. ആസാന്‍, മുംബൈ മിറര്‍ ആന്‍ഡ് ജാക്ക്‌പോട്ട് എന്നിവയുള്‍പ്പെടെയുള്ള ഹിന്ദി ചിത്രങ്ങളിലൂടെയാണ് 32 കാരനായ സച്ചിന്‍ ജോഷി അഭിനയരംഗത്തെത്തുന്നത്. കിംഗ്ഫിഷര്‍ വില്ലയ്ക്ക് 85 കോടിയായിരുന്നു ആദ്യം നിശ്ചയിച്ച അടിസ്ഥാനവില. എന്നാല്‍ ഈ വിലയ്ക്ക് ബംഗ്ലാവ് സ്വന്തമാക്കാന്‍ ആരും എത്താതിരുന്നതിനെ തുടര്‍ന്നാണ് 2017 മാര്‍ച്ചില്‍ ലേലത്തുക 73 കോടിയായി പുനഃര്‍ നിര്‍ണയിച്ചത്.

vijay-mallya

രാജ്യത്തെ ബാങ്കുകളില്‍ നിന്നായി 7,000 കോടി രൂപയുടെ കടബാധ്യ വരുത്തിയ പണം തിരിച്ചടയ്ക്കാന്‍ കഴിയാതായതോടെ 2016 മാര്‍ച്ചിലാണ് രാജ്യം വിടുന്നത്. മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും മല്യ ബ്രിട്ടനിലേയ്ക്ക് കടക്കുന്നത് തടയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് മല്യയുടെ സ്വത്തുവകകള്‍ ലേലം ചെയ്ത് പണം കണ്ടെത്താനുള്ള തീരുമാനം ഉടലെടുക്കുന്നത്.

English summary
Vijay Mallya's famous Kingfisher Villa has finally been sold. After failing to find any bidders at multiple auctions , lenders have agreed to dispose the property through a negotiated sale to actor-businessman Sachiin Joshi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X