ഗുജറാത്തില്‍ രുപാനിയും പട്ടേലും തന്നെ!! ഹിമാചലില്‍ അധികാരപ്പോര് തുടരുന്നു, ധുമാലിന് എതിര്‍പ്പ്!

  • Written By:
Subscribe to Oneindia Malayalam

ഗാന്ധി നഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പദവി സംബന്ധിച്ചും ധാരണയായെന്ന് സൂചന. വിജയ് രുപാനി മുഖ്യമന്ത്രിയായും മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും സ്ഥാനമേല്‍ക്കുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാന നഗരമായ ഗാന്ധിനഗറില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച വൈകിട്ട് 3.30ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ യോഗം ചേരുന്നുണ്ട്. മുന്‍ ഗുജറാത്ത് സ്പീക്കറായിരുന്ന ദളിത് നേതാവ് ഗണപത് വാസവ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്കോ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്കോ തിരഞ്ഞെടുത്തേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 40 പെണ്‍കുട്ടികളെ: ബാബയ്ക്ക് 16000 തോഴിമാര്‍!! ആശ്രമത്തിനുള്ളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നത്!

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായോട് അടുത്തുനില്‍ക്കുന്ന വിജയ് രുപാനി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും ഉപമുഖ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തും തുടരുമെന്ന് തന്നെയാണ് സൂചനകള്‍. 182 സീറ്റുകളില്‍ വിജയിച്ച ബിജെപിയ്ക്ക് ക്ലീന്‍ ഇമേജ് ഉള്ള രുപാനിയെത്തന്നെ മുഖ്യമന്ത്രി പദവി ഏല്‍പ്പിക്കാനാണ് താല്‍പ്പര്യമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 99 എംഎല്‍എമാര്‍ക്കൊപ്പം ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണ കൂടി ബിജെപിയ്ക്കുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച രത്നസിംഗ് റാത്തോഡാണ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇതോടെ പാര്‍ട്ടിയ്ക്ക് ഗുജറാത്തില്‍ 100 സീറ്റുകളുടെ ഭൂരിപക്ഷമായി.

 ബിജെപിയ്ക്കൊപ്പം സ്വതന്ത്രന്‍

ബിജെപിയ്ക്കൊപ്പം സ്വതന്ത്രന്‍

99 എംഎല്‍എമാര്‍ക്കൊപ്പം ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണ കൂടി ബിജെപിയ്ക്കുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച രത്നസിംഗ് റാത്തോഡാണ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇതോടെ പാര്‍ട്ടിയ്ക്ക് ഗുജറാത്തില്‍ 100 സീറ്റുകളുടെ ഭൂരിപക്ഷമായി. 182 സീറ്റുകളില്‍ 115 നുള്ളില്‍ സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന ​എക്സിറ്റ് പോള്‍ ഫലങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് ഫലം. ഒടുവില്‍ 99 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി ഭരണം നിലനിര്‍ത്തുകയായിരുന്നു.

 ഹിമാചലില്‍ തര്‍ക്കം

ഹിമാചലില്‍ തര്‍ക്കം

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഹിമാചല്‍ പ്രദേശില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. ഹിമാചല്‍ പ്രദേശില്‍ നദ്ദയെയും ജയ് റാം ഠാക്കുറിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രിയായിരുന്ന പ്രേം കുമാര്‍ ധുമാലിന്‍റെ അനുയായികളാണ് രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകള്‍ ഷിംലയിലെ പീറ്റര്‍ഹോഫ് ഹോട്ടലിനെ രാഷ്ട്രീയ പടക്കളമാക്കി മാറ്റിയിരുന്നു. ധുമാലിന് സുജന്‍പൂര്‍ മണ്ഡലത്തിലേറ്റ തോല്‍വിയാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ധുമാനിലെ പരിഗണിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് വെല്ലുവിളിയാവുന്നത്. 68 നിയമസഭാ സീറ്റുകളില്‍ 44 സീറ്റുകളാണ് ഹിമാചലില്‍ ബിജെപിയുടെ നേട്ടമായി എടുത്തു പറയാവുന്നത്.

 പരാജയത്തിന് പിന്നില്‍ സീറ്റ് മാറ്റം

പരാജയത്തിന് പിന്നില്‍ സീറ്റ് മാറ്റം


ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷത്തില്‍ സീറ്റ് മാറ്റിയതാണ് ധുമാലിന് തിരിച്ചടിയേല്‍ക്കാനുള്ള കാരണമെന്നായിരുന്നു ധുമാല്‍ അനുകൂലികളുടെ വാദം. പാര്‍ട്ടി നേട്ടത്തിന് വേണ്ടി സ്വീകരിച്ച ഈ നടപടിയാണ് ധുമാലിന് തിരിച്ചടിയായതെന്നും അനുയായികള്‍ വാദിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജീന്ദര്‍ റാണയോട് കുറഞ്ഞ വോട്ടുകള്‍ക്കാണ് ധുമാല്‍ തോറ്റത്. ധുമാലിന്‍റെ സഹനം പാര്‍ട്ടി വിലയ്ക്കെടുക്കുന്നില്ലെന്ന വാദങ്ങളും അനുയായികളില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്.

 മണ്ഡാവിയയും പട്ടികയില്‍

മണ്ഡാവിയയും പട്ടികയില്‍


പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തുക. ബിജെപി സ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്‍റ് ജിത്തു വഗാനിയുടെ നേതൃത്വത്തിലാണ് യോഗം. വിജയ് രുപാനിയ്ക്ക് പുറമേ നിതിന്‍ പട്ടേല്‍, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം മന്‍സൂഖ് മണ്ഡാവിയ എന്നീ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സാഹചര്യമൊരുക്കുന്നതിനായി വിജയ് രുപാനി, നിതിന്‍ പട്ടേല്‍ എന്നിവരും മന്ത്രിമാര്‍ക്കൊപ്പമെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു. ഗുജറാത്ത് നിയമസഭയിലെ എല്ലാ മന്ത്രിമാരുടേയും ഔദ്യോഗിക രാജിയും ഗവര്‍ണര്‍ ഒപി കോഹ് ലി സ്വീകരിച്ചതായി രാജ്ഭവനില്‍ നിന്ന് പുറത്തുവന്ന നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vijay Rupani Remains Gujarat Chief Minister, Nitin Patel His Deputy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്