സ്റ്റാലിനെ തൂക്കി വിജയ്; വേനല്‍ ഈ വര്‍ഷമാണോ ആദ്യമായി വരുന്നത്? പണം വാങ്ങിക്കോ, വോട്ട് വിസിലിന്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതകള്‍ക്ക് 5000 രൂപ ബാങ്കില്‍ നിക്ഷേപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന് തമിഴ്നാട്ടില്‍ 'ഞെട്ടിക്കല്‍' നടത്തിയിരിക്കുകയാണ്. എല്ലാ മാസവും 15ന് വനിതകള്‍ക്ക് 1000 രൂപ സര്‍ക്കാര്‍ നല്കി വരുന്നുണ്ട്. ഈ മാസം അല്‍പ്പം നേരത്തെയാണ് തുക നല്‍കിയത്. കൂടാതെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ തുകയും ഇന്ന് നല്കി. ഒപ്പം വേനല്‍ ബത്തയായി 2000 രൂപയും.
അണ്ണാഡിഎംകെയെ ശരിക്കും കുഴക്കിയിരിക്കുകയാണ് സ്റ്റാലിന്റെ 'ബിഹാര്‍ മോഡല്‍' നീക്കം. തിരഞ്ഞെടുപ്പിന് മുമ്പ് ബിഹാറില്‍ നിതീഷ് സര്‍ക്കാര്‍ 10000 രൂപയാണ് വനിതകള്‍ക്ക് നല്‍കിയിരുന്നത്. സ്റ്റാലിന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ടിവികെ അധ്യക്ഷന്‍ വിജയ് നടത്തിയത്. ആരില്‍ നിന്നും പണം വാങ്ങാം. വോട്ട് ടിവികെ ചിഹ്നമായ വിസില്‍ അടയാളത്തില്‍ ചെയ്യണം എന്നാണ് വിജയ് പറഞ്ഞത്. കൂടാതെ സ്റ്റാലിന്റെ നീക്കത്തെ അദ്ദേഹം ചോദ്യം ചെയ്തു.

ടിവികെയുടെ സമ്മേളനം ഇന്ന് സേലത്ത് നടന്നിരുന്നു. ഈ വേളയിലാണ് വിജയ് മുഖ്യമന്ത്രി സ്റ്റാലിനെതിരെ സംസാരിച്ചത്. എന്തുകൊണ്ടാണ് ഈ വര്‍ഷം വേനല്‍ ബത്തയായി 2000 രൂപ നല്‍കിയത്. ഈ വര്‍ഷമാണോ ആദ്യമായി വേനല്‍ വരുന്നത്. കഴിഞ്ഞ വര്‍ഷമൊന്നും വേനന്‍ ഉണ്ടായിരുന്നില്ലേ എന്നും വിജയ് ചോദിച്ചു. സാധാരണ 15ന് വിതരണം ചെയ്യുന്ന വനിതകള്‍ക്കുള്ള 1000 രൂപ ഇത്തവണ മാത്രം എന്തുകൊണ്ട് 13ന് കൊടുത്തു എന്നും വിജയ് ചോദിച്ചു.
തിരഞ്ഞെടുപ്പില്‍ സഖ്യം, ഭരണം ഒറ്റയ്ക്ക്
സഖ്യം ചേര്‍ന്ന് മല്‍സരിക്കുകയും ഒറ്റയ്ക്ക് ഭരിക്കുകയും ചെയ്യുന്ന രീതി മാറണം എന്ന് വിജയ് പറഞ്ഞു. ഡിഎംകെയെയും അണ്ണാഡിഎംകെയെയും പേരെടുത്ത് പറയാതെയാണ് വിജയ് ഇക്കാര്യം പറഞ്ഞത്. തമിഴ്നാട്ടില്‍ രണ്ട് പ്രധാന ദ്രാവിഡ പാര്‍ട്ടികളും ഒറ്റയ്ക്കാണ് ഭരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഡിഎംകെക്കൊപ്പവും ബിജെപി അണ്ണാഡിഎംകെക്കൊപ്പവും സഖ്യമുണ്ട്.
ഇത്തവണ തനിച്ചാണ് ടിവികെ മല്‍സരിക്കുന്നത് എന്ന് വിജയ് സൂചിപ്പിച്ചു. അതേസമയം, സഖ്യം ചേര്‍ന്ന് മല്‍സരിച്ചാല്‍ അധികാരം പങ്കിടാന്‍ തയ്യാറാണ് എന്ന് വിജയ് പറഞ്ഞിരുന്നു. തമിഴ്നാട് രാഷ്്ട്രീയത്തില്‍ ഇല്ലാത്ത ഒന്നാണ് സഖ്യഭരണം. മല്‍സരത്തില്‍ സഖ്യമുണ്ടാകുമെങ്കിലും ഭരണത്തില്‍ കാണാറില്ല. ഇതിനെയാണ് വിജയ് ചോദ്യം ചെയ്തത്. ഇത് ചെറുപാര്‍ട്ടികള്‍ക്കിടയില്‍ ഏറെ കാലമായുള്ള വികാരമാണ്.
അധികാരം പങ്കിടണമെന്ന് ബിജെപി അണ്ണാഡിഎംകെയോടും കോണ്‍ഗ്രസ് ഡിഎംകെയോടും ഏറെ കാലമായി ആവശ്യപ്പെടുന്നു. എന്നാല്‍ അധികാരം പങ്കിടില്ല എന്നാണ് സ്റ്റാലിന് കഴിഞ്ഞ ദിവസവും പറഞ്ഞത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കുമെന്നും രാഹുല്‍ ഗാന്ധി സഹോദരനെ പോലെ ആണെന്നും സ്റ്റാലിന് പറഞ്ഞിരുന്നു. അധികാരം പങ്കിടാത്ത ഡിഎംകെയുടെ നയത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം ശക്തമാണ്.
വിജയ് പങ്കെടുത്ത പരിപാടിയില്‍ ഒരു മരണം
വിജയ് പങ്കെടുത്ത സേലത്തെ പരിപാടിക്കിടെ ഒരാള്‍ സൂര്യതാപമേറ്റ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് (37) ആണ് മരിച്ചത്. വിജയിയെ കാണാന്‍ ദീര്‍ഘനേരം കാത്തുനിന്ന സൂരജ് കുഴഞ്ഞുവീഴുകയായിരുന്നു. പ്രഥമശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹം മരിച്ചത്. സൂരജ് ഹൃദ്രോഗിയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൃതദേഹം സേലം ആശുപത്രിയിലാണുള്ളത്. കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും 41 പേര് മരിച്ചത് വലിയ വിവാദമായിരുന്നു. അതിന് ശേഷം പൊതുപരിപാടികള്‍ക്ക് നിയന്ത്രണത്തോടെയാണ് പോലീസ് അനുമതി നല്‍കുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications