പുതുച്ചേരിയിലും മല്‍സരിക്കാന്‍ വിജയ്; സംസ്ഥാന പദവി നല്‍കണം, കേന്ദ്രത്തിന് വിമര്‍ശനം
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം (ടിവികെ) മത്സരിക്കുമെന്ന് അധ്യക്ഷന്‍ വിജയ്. പുതുച്ചേരി ജനതയുടെ ശബ്ദമായി മാറുമെന്നും സംസ്ഥാന പദവിക്കായി വാദിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടില്‍ നടന്ന ഈ സമ്മേളനത്തില്‍ സംസാരിക്കുകയാിരുന്നു വിജയ്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് വിജയുടെ പരിപാടിക്ക് പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കിയത്. വാഹന ജാഥയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. 5000 പേര്‍ക്ക് മാത്രമായിരുന്നു പ്രവേശം. ക്യുആര്‍ പാസുള്ളവരെ മാത്രമാണ് സമ്മേളന നഗരിയിലേക്ക് കടത്തിയത്. കഴിഞ്ഞ 30 വര്‍ഷമായി നിങ്ങള്‍ സ്‌നേഹം നല്‍കി, പുതുച്ചേരി ജനതക്കും ഞാന്‍ ശബ്ദം നല്‍കുമെന്ന് വിജയ് പറഞ്ഞു.

തമിഴ്‌നാടും പുതുച്ചേരിയും ഭൂമിശാസ്ത്രപരമായി വേര്‍പെട്ടിരിക്കാമെങ്കിലും ജനങ്ങള്‍ ഒന്നാണ്. കേന്ദ്രസര്‍ക്കാര്‍ വ്യത്യസ്തമായി കണ്ടേക്കാം, പക്ഷേ ഞാന്‍ രണ്ടിനെയും ഒന്നായിട്ടാണ് കാണുന്നത്. നമ്മള്‍ ഒന്നിച്ച് നിലകൊള്ളുമെന്നും വിജയ് പറഞ്ഞു.
സംസ്ഥാന പദവി, ഫിനാന്‍സ് കമ്മീഷന്‍ ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്തല്‍, ഐടി പാര്‍ക്കുകളുടെ അഭാവം, ടെക്‌സ്‌റ്റൈല്‍ മില്ലുകളുടെ അടച്ചുപൂട്ടല്‍ എല്ലാം വിജയ് പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കുന്നതിനെ ശക്തമായി പിന്തുണച്ച വിജയ്, നിയമസഭാ പ്രമേയങ്ങള്‍ ഉണ്ടായിട്ടും കേന്ദ്രം പദവി നല്‍കാത്തതിനെ വിമര്‍ശിച്ചു. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കണമെന്ന വിജയുടെ ആവശ്യത്തെ സീമാന്‍ പിന്തുണച്ചു.
സമ്മേളനത്തിന് അനുമതി നല്‍കിയതിന് പുതുച്ചേരി മുഖ്യമന്ത്രിക്ക് വിജയ് നന്ദി പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ ഇത് കണ്ട് പാഠം പഠിക്കണമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. അവര്‍ പഠിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ 2026ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ അവരെ പഠിപ്പിക്കുമെന്നും വിജയ് പറഞ്ഞു.
അതേസമയം, സുരക്ഷാ പരിശോധനയ്ക്കിടെ വേദിയുടെ പ്രവേശന കവാടത്തില്‍ നിന്ന ഒരാളില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തി. വിമുക്തഭടനും ടിവികെ ശിവഗംഗ ജില്ലാ സെക്രട്ടറി പ്രഭുവിന്റെ അംഗരക്ഷകനുമായിരുന്നു ഇയാളെന്ന് പോലീസ് അറിയിച്ചു. ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സ് ഉണ്ട് എന്നാണ് വിവരം. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
പുതുച്ചേരിയില്‍ ഭരണകക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ വിജയ് ശ്രമിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഫലം കണ്ടിട്ടില്ല. ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്ന് മല്‍സരിക്കാനാണ് എന്‍ആര്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേസമയം, പ്രസംഗത്തിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ച വിജയ് പക്ഷേ, പുതുച്ചേരി സര്‍ക്കാരിനെ വിമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications