Get Updates
Get notified of breaking news, exclusive insights, and must-see stories!

'തീ ആളിക്കത്തിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുത്'; മണിപ്പൂര്‍ സാധാരണനിലയിലേക്ക് മടങ്ങുന്നെന്ന് മോദി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ അക്രമങ്ങള്‍ കുറഞ്ഞു വരികയാണെന്നും സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും സ്‌കൂളുകള്‍ തുറന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് നടത്തിയ മറുപടി പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണിപ്പൂരില്‍ സമ്പൂര്‍ണ്ണ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ 500- ലധികം പേരെ അറസ്റ്റ് ചെയ്യുകയും 11,000- ലധികം എഫ്‌ ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് ശക്തമായ മറുപടി നല്‍കിയ പ്രധാനമന്ത്രി വടക്കു കിഴക്കന്‍ സംസ്ഥാനത്ത് മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കാര്യം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.

Manipur Violence

പ്രതിപക്ഷം രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് മണിപ്പൂരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ബി ജെ പി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് ചെയ്യാന്‍ 20 വര്‍ഷമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ തീ ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവരെ മണിപ്പൂര്‍ തള്ളിക്കളയും എന്നും അദ്ദേഹം പറഞ്ഞു. 'മണിപ്പൂരില്‍ അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയായി കുറഞ്ഞു വരികയാണ്. ഇന്ന് സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാവരുമായും സംസാരിക്കുന്നു,' മോദി പറഞ്ഞു.

പ്രളയക്കെടുതി നേരിടാന്‍ മണിപ്പൂരിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മണിപ്പൂരില്‍ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അരങ്ങേറിയത്. കലാപത്തില്‍ ഏകദേശം 200 പേര്‍ കൊല്ലപ്പെട്ടു. വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും കത്തിനശിച്ചതോടെ ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യപ്പെട്ടു.

ലോക്സഭയില്‍ മോദിയുടെ പ്രസംഗത്തിന് മുമ്പ് മണിപ്പൂരില്‍ നിന്നുള്ള രണ്ടാമത്തെ എംപിയെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പ്, മണിപ്പൂരില്‍ നിന്നുള്ള എംപി ആല്‍ഫ്രഡ് ആര്‍തറിനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂരിന്റെ ദുരവസ്ഥയിലേക്ക് പ്രധാനമന്ത്രി മനഃപൂര്‍വം മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജ്യസഭയിലെ മോദിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+