കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്​പി​ നേതാവിന്റെ കൊലപാതകം; യുപിയിൽ പ്രതിഷേധം,ശാന്തമാക്കാനുള്ള ശ്രമവുമായി പോലീസ്

കലാപകാരികള്‍ തെരുവുകള്‍ കൈയടക്കുകയും ബസുകള്‍ക്ക് തീവെക്കുകയും ചെയ്തു.

  • By Ankitha
Google Oneindia Malayalam News

അലഹബാദ്: യോഗിയുടെ ഉത്തർപ്രദേശിൽ സംഘർഷം.ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് അലഹബാദില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികള്‍ തെരുവുകള്‍ കൈയടക്കുകയും ബസുകള്‍ക്ക് തീവെക്കുകയും ചെയ്തു. മെഡിക്കല്‍ ക്ലിനിക്കിനും തീവെച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

up

ബി.എസ്.പി നേതാവായ രാജേഷ് യാദവ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. അലഹബാദ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് യാദവിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.കൊലപാതകത്തിന് പിന്നാലെ 50 ഓളം വരുന്ന പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്വകാര്യ ക്ലിനിക്കക്കൾ തല്ലി തകർത്തു. രണ്ടു ബസുകൾ പ്രവർത്തകർ തീവെച്ചു.

പാഞ്ഞെത്തുന്ന ട്രെയിനോടൊപ്പം ഒരു സെൽഫി; കുട്ടികൾക്ക് ദാരുണാന്ത്യം, ശരീരം ഛിന്നഭിന്നമായിപാഞ്ഞെത്തുന്ന ട്രെയിനോടൊപ്പം ഒരു സെൽഫി; കുട്ടികൾക്ക് ദാരുണാന്ത്യം, ശരീരം ഛിന്നഭിന്നമായി

പോലീസിനെതിരേയും പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധത്തിൽ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. രാജേഷ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധം ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് യു.പി പോലീസ് അറിയിച്ചു. 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ ബദോഹി ജില്ലയില്‍ നിന്ന് രാജേഷ് യാദവ് ബി.എസ്.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

English summary
Protesters set fire to two buses and damaged a private hospital in Uttar Pradesh's Allahabad today after a leader of the Bahujan Samaj Party (BSP) was shot dead early this morning. The police said they were trying to control the violent mob and described the situation as tense.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X